ഹൃദയരാഗം 1 [Achu Siva] 441

മഹിയെട്ടന്റെ മുഖത്ത് ഒരു യുദ്ധം ജയിച്ച പ്രതീതി ആയിരുന്നു …എന്റെ ഈ അവസ്ഥയിൽ ഏറ്റവും അധികം സന്തോഷിക്കുന്ന വ്യെക്തി ..

എല്ലാം കഴിഞ്ഞു..നിർവികാരതയോടെ നിന്നു …കഴുത്തിൽ ഒരു നനുത്ത സ്പർശം അനുഭവപ്പെട്ടപ്പോഴാണ് ബോധം വന്നത് ….കുരുക്ക് മുറുകി എന്ന് മനസ്സിലായി ..ഇനി ഒരിക്കലും അഴിക്കാൻ പറ്റാത്ത തന്നെ ശ്വാസം മുട്ടിച്ചു കൊല്ലാൻ പോകുന്ന കുരുക്ക് …കണ്ണുകൾ അടച്ചു  നിന്നു …അച്ഛനും അമ്മയും ഏട്ടനും മോളെ എന്ന് വിളിച്ചു കരയുന്ന പോലെ തോന്നി ..കണ്ണിൽ നിന്നും കണ്ണുനീർ മഴയായി ഒഴുകി ഇറങ്ങി ..

ചടങ്ങുകൾ എല്ലാം കഴിഞ്ഞു കാറിൽ കയറാൻ നേരം എല്ലാവരെയും നോക്കി മൗനമായി യാത്ര പറഞ്ഞു ….എല്ലാ മുഖങ്ങളിലും തെളിഞ്ഞു നിക്കുന്ന സന്തോഷം …ഒരു മുഖത്ത് മാത്രം എന്തെന്നില്ലാത്ത പരിഹാസവും …

ഇനി എന്ത് എന്ന ചിന്തയിൽ കാറിലേക്ക് കയറി ….
കൊട്ടാരം പോലെ ഉള്ള ഒരു വീടിനു മുന്നിലാണ് കാർ ചെന്ന് നിന്നത് …ഇറങ്ങിക്കോളു എന്ന അയാളുടെ ശബ്ദമാണ്  ചിന്തകളെ ഉണർത്തിയത് …കൂട്ടുകാരന്റെ ഭാര്യയാണ് വിളക്ക് തന്നു വീട്ടിലേക്ക് കയറ്റിയത് …പൂജ മുറിയിൽ വെച്ച് പ്രാർത്ഥിക്കാൻ പറഞ്ഞു …തന്നോട് ഒരല്പം പോലും ദയവു കാണിക്കാത്ത ദൈവത്തിനോട് ഒന്നും പറയാൻ ഇല്ലായിരുന്നു …

ആ സ്ത്രീ തന്നെ മുറി കാണിച്ചു തന്നു …മാറാനുള്ള ഡ്രെസ്സും തന്നു …അതും കൊണ്ടു ഫ്രഷ് ആകാൻ ബാത്‌റൂമിൽ കയറി …ഷവറിനു കീഴെ നിന്നു മതിയാവോളം കരഞ്ഞു …രാത്രി ആയപ്പോൾ അവർ രണ്ടു പേരും പോകാൻ ഇറങ്ങി …പോകും മുൻപ് തോളിൽ കൈ വെച്ച് പറഞ്ഞു …വിഷമിക്കണ്ട  കുട്ടി ,എല്ലാം നല്ലതിനാണെന്നു കരുതിയാൽ മതി …

ഇനി എന്ത് നന്മ വരാനാണ് എന്ന ചിന്തയിൽ മുകളിലേക്കു പോയി …ആഹാരം അവർ പോകുന്നതിനു മുൻപ് ഒരുമിച്ചിരുന്നു കഴിച്ചിരുന്നു …

20 Comments

  1. good story njan eppol muthalanu vayichu thudangunnathu nayakanteyum nayakiyudeyum age onnu parayamo

  2. Sooraj ചെകുത്താൻ

    ഹൃദയങ്ങൾ ഒന്നു ചേരുവാൻ കാത്തു നിൽക്കുന്നു ? ശിവനും പാർവതിയും പോലെ
    നിങ്ങളെ പോലെ………….. ✏️

    1. വളരെ നന്ദി ഉണ്ട് ചെകുത്താൻ ????❤️❤️❤️❤️❤️❤️സ്നേഹം ?

  3. ഇന്ദുചൂഢൻ

    അടുത്ത ഭാഗം ഉടനെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു ?

  4. കൊള്ളാം അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
    ആരാധകൻ❤️

    1. Thank you???

  5. ഒരുപാട് ഇഷ്ടായി ❤️

    1. Thank you??

    1. Ennada…

  6. ❤️❤️❤️❤️

    1. ❤️❤️

  7. വിശ്വനാഥ്

    ??????????

    1. ❤️❤️

Comments are closed.