ഹൃദയരാഗം 1 [Achu Siva] 441

അയാൾ ഒന്നും ഇങ്ങോട്ട് ആവശ്യപ്പെട്ടിട്ടില്ല …ആവശ്യപ്പെട്ടാലും ഇപ്പോ നിനക്ക് തരാൻ ഇവിടെ ഒന്നുമില്ല …
അയാളും  കോടീശ്വരൻ ആടി …പിന്നെ ബന്ധുക്കളായി ആരും ഇല്ല …നിന്നേ ഇനിയും പഠിപ്പിക്കാം എന്നും പറഞ്ഞിട്ടുണ്ട് …ആ സ്വത്തുക്കളുടെ എല്ലാം ഏക അവകാശി ഇനി നീ അല്ലേ  …എല്ലാം കൊണ്ടു ഇപ്പോ നിനക്ക് ഇത് വലിയൊരു ഭാഗ്യമാ…ഉടനെ തന്നെ കല്യാണം ഉണ്ടാകും …മര്യാദക്ക് ആണേൽ നിനക്ക് കൊള്ളാം ….അല്ലേൽ ഇവിടെ പൊറുക്കാം എന്ന് കരുതണ്ട …പ്രേത്യേകിച്ചു മഹി ഉള്ള വീട്ടിൽ നീ നില്കുന്നത് അവരുടെ ജീവിതത്തിൽ ഒരു കല്ലു കടി ആകും …

ഇതും പറഞ്ഞു അവർ പോയി ….അവൾ തന്റെ മുറിയിൽ പോയി കട്ടിലിൽ കിടന്നു കണ്ണ്നീർ വാർത്തു …എന്ത് സന്തോഷത്തിൽ കഴിഞ്ഞതാ തന്റെ കുടുംബം …കോടീശ്വരൻ ആയ അച്ഛൻ ….സ്നേഹ നിധിയായ അമ്മയും ഏട്ടനും …അമ്പിളി മാമനെ വേണമെന്ന് പറഞ്ഞാലും കാൽകീഴിൽ കൊണ്ടു വെയ്ക്കുമായിരുന്നു …എന്നാൽ വിധി കരിനിഴൽ വീഴ്ത്തി തന്റെ കുടുംബത്തിന് മുന്നിൽ അവതരിച്ചു …അച്ഛന്റെ ബിസിനസ്‌ ലൈഫ് ഒരു ചീട്ടു കൊട്ടാരം പോലെ തകർന്നടിഞ്ഞു ….എല്ലാം നശിച്ചു …വീട് പോലും നഷ്ടപ്പെടുമെന്ന അവസ്ഥയായി ….

പെട്ടന്നുള്ള തിരിച്ചടി താങ്ങാൻ വയ്യാതെ അച്ഛനും ഏട്ടനും അമ്മയും തന്നെ മാത്രം ബാക്കിയാക്കി ജീവിതം അവസാനിപ്പിച്ചു …തന്നെ മാത്രം എന്തെ അവർ കൂടെ കൂട്ടിയില്ല …എന്നോട് മാത്രം ഇങ്ങനെ ഒരു ക്രൂരത എന്തിനു കാണിച്ചു …ആരോരും തുണയില്ലാതെ എങ്ങോട്ട് പോകും എന്ന് അറിയാതെ നിന്നപ്പോൾ മഹിഏട്ടന്റെ അച്ഛനാണ് തന്നെ ഇങ്ങോട്ട് കൂട്ടി കൊണ്ടു വന്നത് …ഇവിടെ ആർക്കും അത് ഇഷ്ടപ്പെട്ടില്ല …കുത്തു വാക്കുകൾ മാത്രം ആയിരുന്നു അന്ന് മുതൽ ….അവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല …പണ്ട് താൻ ഇതിലും മോശമായിട്ടാണ് അവരോടു പെരുമാറിയിട്ടുള്ളത് …

എങ്കിലും ഇത്രയും പ്രായകൂടുതൽ ഉള്ള ഒരാളോടൊപ്പം ഞാൻ എങ്ങനെ ജീവിക്കും …ഇതിലും ഭേദം കൊല്ലായിരുന്നില്ലേ …

20 Comments

  1. good story njan eppol muthalanu vayichu thudangunnathu nayakanteyum nayakiyudeyum age onnu parayamo

  2. Sooraj ചെകുത്താൻ

    ഹൃദയങ്ങൾ ഒന്നു ചേരുവാൻ കാത്തു നിൽക്കുന്നു ? ശിവനും പാർവതിയും പോലെ
    നിങ്ങളെ പോലെ………….. ✏️

    1. വളരെ നന്ദി ഉണ്ട് ചെകുത്താൻ ????❤️❤️❤️❤️❤️❤️സ്നേഹം ?

  3. ഇന്ദുചൂഢൻ

    അടുത്ത ഭാഗം ഉടനെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു ?

  4. കൊള്ളാം അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
    ആരാധകൻ❤️

    1. Thank you???

  5. ഒരുപാട് ഇഷ്ടായി ❤️

    1. Thank you??

    1. Ennada…

  6. ❤️❤️❤️❤️

    1. ❤️❤️

  7. വിശ്വനാഥ്

    ??????????

    1. ❤️❤️

Comments are closed.