ഹൃദയരാഗം 1 [Achu Siva] 441

ഇപ്പോ എവിടുന്നു വന്നു ഈ ബോധോദയം …പിന്നെ നീ എന്താ പറഞ്ഞത് വേലക്കാരിയായിട്ടു ജീവിച്ചോളാമെന്നോ …അതിനു നിനക്കൊരു ചായ ഇടാൻ അറിയുമോടി …അലുവയും ഉലുവയും തിരിച്ചറിയാത്ത നീയാണോ മലമറിക്കാൻ പോകുന്നത് ….മേലനങ്ങി പണി എടുക്കാതെ ഇവിടെ നിന്നു വെട്ടി വിഴുങ്ങുന്നുണ്ടല്ലോ …എല്ലാം ഞാൻ ഷെമിക്കുന്നത് നിന്റെ മഹിമ കണ്ടിട്ടൊന്നുമല്ല …ചത്തു തലയ്ക്കു മുകളിൽ നിൽക്കുന്ന എന്റെ ഏട്ടനോടുള്ള കടപ്പാട് കൊണ്ടു …സ്നേഹം കൊണ്ടു …അത് കൊണ്ടു മാത്രം …ആ മനുഷ്യൻ രാജകുമാരിയെ പോലെ നോക്കിയ നിന്നേ ഇവിടിട്ടു ചവിട്ടി തേക്കാൻ എന്തോ മനസ്സ് വരുന്നില്ല ….നിന്റെ പണ്ടത്തെ സ്വഭാവത്തിന് ഇവിടുന്നു ആട്ടി ഇറക്കേണ്ടതാരുന്നു …

എന്നാലും അയാൾക്ക്‌ ,അയാൾക്ക്‌  എന്റെ അച്ഛൻ ആകാനുള്ള പ്രായമില്ലേ അപ്പച്ചി …ഞാൻ എങ്ങനെയാ ഇത് ….????എനിക്ക് സഹിക്കാൻ പറ്റണില്ല …

നീ ഈ പറയുന്നത്ര പ്രായകൂടുതൽ ഒന്നുമില്ല ..കണ്ടാൽ അങ്ങനെ തോന്നുകയും ഇല്ല …പിന്നെ നിന്നെക്കാൾ ഒരു പത്തിരുപതു വയസ്സ് കൂടുതൽ കാണും …അത്രേ ഉള്ളൂ ..പിന്നെ   നോക്കിയിരുന്നോ ഇപ്പോ വരും വേറെ രാജകുമാരൻ ..
.ദേ നോക്ക് …മഹിക്കും ഇന്ദുനും നിന്നേ ഇവിടെ നിർത്താൻ തീരെ താല്പര്യമില്ല … നിന്നേ കെട്ടിച്ചു വിടേണ്ട ഉത്തരവാദിത്തം ഒന്നും ഞങ്ങക്ക് ഏൽക്കേണ്ട കാര്യമില്ല.എന്നാലും നിനക്കൊരു ജീവിതം ആകുമല്ലോ എന്ന് ഓർത്തിട്ടാണ്  …നിന്നേ വെച്ചു നോക്കുമ്പോൾ അയാൾക്കിത്തിരി പ്രായക്കൂടുതൽ ഉണ്ട് …അതൊന്നും ഇക്കാലത്തു ഒരു പുതുമയല്ല …ഓരോ കൊച്ചു പെണ്ണുങ്ങൾ പത്തും അമ്പതും വയസ്സുള്ള കിളവരുടെ കൂടെ വരെ പ്രേമം ആണെന്നും പറഞ്ഞു പോകുന്നു ….പിന്നെയാ ഇത് …ഞങ്ങള് പറയും നീ അനുസരിക്കും കേട്ടല്ലോ …

വാസുകി ഒന്നും മിണ്ടാതെ കരഞ്ഞു കൊണ്ടു തന്നെ നിന്നു …

20 Comments

  1. good story njan eppol muthalanu vayichu thudangunnathu nayakanteyum nayakiyudeyum age onnu parayamo

  2. Sooraj ചെകുത്താൻ

    ഹൃദയങ്ങൾ ഒന്നു ചേരുവാൻ കാത്തു നിൽക്കുന്നു ? ശിവനും പാർവതിയും പോലെ
    നിങ്ങളെ പോലെ………….. ✏️

    1. വളരെ നന്ദി ഉണ്ട് ചെകുത്താൻ ????❤️❤️❤️❤️❤️❤️സ്നേഹം ?

  3. ഇന്ദുചൂഢൻ

    അടുത്ത ഭാഗം ഉടനെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു ?

  4. കൊള്ളാം അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
    ആരാധകൻ❤️

    1. Thank you???

  5. ഒരുപാട് ഇഷ്ടായി ❤️

    1. Thank you??

    1. Ennada…

  6. ❤️❤️❤️❤️

    1. ❤️❤️

  7. വിശ്വനാഥ്

    ??????????

    1. ❤️❤️

Comments are closed.