ശേഖരൻ വിശ്വന്റെ കൂടെ ബിസ്സിനെസ്സിൽ സഹായിക്കുവാ ?പുള്ളിയ്ക്ക് ചെറിയ വിയർപ്പിന്റെ അസുഖം ഉള്ള ആള് കൂടെ ആണ് കേട്ടോ…
പിന്നെ അവരുടെ മക്കൾ ആദിത്യനും, അനുരാധയും
പിന്നെ വിശ്വന്റെ ഫാമിലി ആണ്…..
വിശ്വന്റെ ഭാര്യ രഞ്ജിനി, മക്കൾ , അഭിനവ്, സിദ്ധാർഥ്, ദേവൻ…
ഇത്രേം ആണ് ആ കുടുംബത്തിലെ അംഗങ്ങൾ…ഇനി നമ്മുക്ക് പ്രേസന്റിലെക്ക് പോകാം
********************************************************
“വിശ്വാൻ ഫ്രഷ് ആയി റൂമിൽ നിന്നും ഇറങ്ങിയപ്പോൾ കാണുന്നത് വേഷം മാറാതെ തന്നെ കരഞ്ഞുകൊണ്ട് കട്ടിലിൽ ഇരിക്കുന്ന രഞ്ജിനിയെ ആണ്…..
”എന്തിനാടോ താൻ കരയുന്നെ…”എന്ത് പറ്റി
”വിശ്വട്ടാ ഞാൻ ശരിക്കും ആരാ ഈ വീട്ടിൽ….?
അതെന്താടോ ഇപ്പോൾ അങ്ങനെ ഒരു ചോദ്യം…
പിന്നെ എന്റെ മകന്റെ കല്യാണം അറിയാൻ ഉള്ള അവകാശം എനിക്കില്ലേ… എന്താ എന്നിൽ നിന്നും മറച്ചത്.. മ്മ് ശരിയാണ് എന്തൊക്കെ പറഞ്ഞാലും ഞാൻ സിദ്ധുവിന്റെ രണ്ടാനമ്മ അല്ലെ അപ്പോൾ എന്നോട് പറയണ്ടല്ലോ…. അവനും പറഞ്ഞു കാണും എന്നോട് പറയണ്ടാന്നു അല്ലെകിലും അവൻ എന്നെ ഇഷ്ടം അല്ലാലോ….!
“താൻ വെറുതെ ഓരോന്നും ആലോജിച്ചിട്ട് കാട് കയറേണ്ട ഞാൻ ഇന്ന് അവിടെ വെച്ച് പറയണം എന്ന് വിചാരിച്ചതല്ല.. പിന്നെ അവൻ ഈ ഇടയായിട്ട് കുറച്ചു ചാരിറ്റി പ്രവർത്തനവും കണ്ട ആശ്രമത്തിൽ ഓക്കേ പോകുന്നത് കൂടുതലാ അപ്പോൾ എന്തോ എനിക് പേടി തോന്നി ഇനി എങ്ങാനും അവൻ വല്ല സന്യാസിയും ആകുമോന്നു…..
”ഒന്ന് പോ വിശ്വട്ടാ തമാശ പറയാണ്ട്….
”തമാശ അല്ല കാര്യം ആണ് പറഞ്ഞത്..പിന്നെ അവിടെവെച്ച് ഗോപു മോളെ കണ്ടപ്പോൾ എന്തോ മനസ്സിൽ ഉള്ള ആഗ്രഹം ഇനിയും താമസിക്കണ്ട എന്ന് തോന്നി.. അല്ലെകിൽ പെട്ടെന്നു എനിക് എന്തെകിലും പറ്റിയാൽ അവർ അനാഥരായി പോകും.. പണ്ടെങ്ങും ഇല്ലാത്ത ബന്ധം പറഞ്ഞു കുറെ എണ്ണം കൂടിയിട്ടുണ്ട്
സ്വത്താണ് ലക്ഷ്യം എന്നറിയാം… അതുകൊണ്ട് കൂടെ ആണ് ഞാൻ പെട്ടെന്നൊരു തീരുമാനം എടുത്തേ….
“അതൊക്കെ ശരി ആണ് പക്ഷെ അഭി അല്ലെ മൂത്തത് അവൻ നിൽകുമ്പോൾ എങ്ങനെയാ ഇളയതിന്റെ നടത്തുന്നത്….
“ഇല്ല രഞ്ജിനി അവന്റെ കാര്യം സംസാരിക്കാൻ എനിക് താല്പര്യം ഇല്ല നീ വേറെ എന്തെകിലും ഉണ്ടെകിൽ പറ…
“ഇല്ല വിശ്വട്ടാ എനിക് സംസാരിച്ചേ പറ്റു.. അവനും നമ്മുടെ മകൻ അല്ലെ എന്തിനാ അവനെ ഇങ്ങനെ ഒതുക്കി നിർത്തുന്നത്….
“ദേ രഞ്ജിനി നീയും കൂടെ തുടങ്ങിയാൽ ഉണ്ടല്ലോ…
❤❤
Next part enu varum
Next part innale upload aakiyittud ithuvare vannilla?
♥♥♥♥♥♥
Waiting for the next part, like the theme of the story, it will be good if you post the parts in regular intervals.And thank you for the story
❤❤❤❤????????
Waiting for your next part
Let’s wait for Abhi then