ഹൃദയം 2 [Spy] 122

ഞാൻ അവനെ കൊണ്ട് എം. ബി. എ പഠിപ്പിച്ചത് എന്തിനാ.. എനിക് ഒരു കയ്യ് താങ്ങായി എന്റെ ബിസ്സിനെസ്സ് ഓക്കേ നോക്കി നടത്തി കൂടെ ഉണ്ടാകും എന്നാ വിശ്വാസത്തിലാ എന്നിട്ട് അവൻ ചെയ്തതോ…

പഠിപ്പും കഴിഞ്ഞു കണ്ട കുന്നും മലയും കയറി ഫോട്ടോയും എടുത്ത് നടക്കുന്നു…”ആർ വി ഗ്രൂപ്പിന്റെ ഓണർ വിശ്വനാഥന്റെ മൂത്ത മകൻ പെയിന്റും ബ്രഷും ആയി നടക്കുന്നു.. ആളുകൾ ഒളിഞ്ഞും മറഞ്ഞും കളിയാക്കി ചിരികാലാണ്…

 

“എന്റെ പൊന്നു വിശ്വട്ടാ നിങ്ങൾ പറയുന്ന പോലെ വീടിനു പെയിന്റ് അടിക്കാൻ നടക്കുന്നതൊന്നും അല്ലാലോ… അവൻ ഒരു ആർട്ട് വർക്ക്‌ അല്ലെ…അതൊരു കല അല്ലെ പിന്നെ അവൻ അവന്റെ ഇഷ്ടം പോലെ ജീവിക്കട്ടെ തത്കാലം കമ്പനിയിൽ നിങ്ങളെ സഹായിക്കാൻ സിദ്ധു ഉണ്ടല്ലോ പോരാത്തതിന് പഠിപ്പ് കഴിയുമ്പോൾ ദേവനും ഉണ്ടാകും.. അവൻ ഓഫീസിൽ വരാൻ തോന്നുമ്പോൾ വരട്ടെ….

 

“മ്മ് നീയും എന്റെ അച്ഛനും കൂടെ ആണ് അവനെ വഷളാകുന്നത്.. എനിക് ഒന്നും പറയാൻ പാടില്ലലോ..

മക്കളൊക്കെ അടുത്ത് ഉണ്ടാകണം എന്ന് ഏതച്ഛനാ ആഗ്രഹിക്കാത്തതു… ഇന്ന് തന്നെ അവൻ ഇല്ലായിരുന്നു….ഒന്ന് അറിയിക്കാൻ ആണേൽ ഒരു ഫോൺ പോലും ഉപയോഗിക്കില്ല… ഇവൻ എന്ന് നന്നാകാനാ….

അതൊക്കെ ശരി ആകും….വിശ്വട്ടൻ ടെൻഷൻ അടിക്കാണ്ട് കിടക്കാൻ നോക്ക്…..

 

പിറ്റേന്ന്

 

വിശ്വനാഥൻ ഹാളിൽ ഇരുന്നു ചായ കുടിക്കുവായിരുന്നു..എല്ലാവരും ഉണ്ടായിരുന്നു ഹാളിൽ…”അനു (അനുരാധ) എഴുനേറ്റപ്പോൾ തന്നെ ഹാളിൽ എല്ലാവരുടെയും സൗണ്ട് കേൾക്കുണ്ട്.. ടേബിളിൽ നിന്നും ഫോണും എടുത്തു പല്ല് പോലും തേക്കാതെ ഫോണിൽ കുത്തികൊണ്ട് ചായ കുടിക്കാൻ ഉള്ള വരവാണ് ആള്…. അവൾ നേരെ വിശ്വന്റെ അടുത്തു പോയി ഇരുന്നു… അയാൾ അവളുടെ തലയിൽ തലോടി.. ശങ്കരേട്ടാ ഒരു ചായ അവൾ അവിടെ ഇരുന്നുകൊണ്ട് തന്നെ അടുക്കളയിലേക് നോക്കി വിളിച്ചു കൂവി……

കുടുംബത്തിലേ ഏക പെണ്ണ് തരി ആയോണ്ട് എല്ലാവർക്കും അവൾ കൊച്ചു കുട്ടിയാണ്…..”പക്ഷെ ആള് ഡിഗ്രി ഫൈനൽ ഇയർ ആണ് കെട്ടോ……

 

“ദേവൻ അവളെ കണ്ട് പോയി പല്ല് തേച്ചിട്ട് വന്നു ചായ കുടികടി എന്നും പറഞ്ഞു കളിയാക്കി കൊണ്ടിരുന്നു…

”അവൾ അത് മൈൻഡ് ആകാതെ കിട്ടിയ ചായ ഊതി ഊതി കുടിച്ചു കൊണ്ടിരുന്നു…

 

“ഇപ്പോൾ അവിടെ സിദ്ധുവിന്റെ കല്യാണകാര്യം ആണ് മുഖ്യഅജണ്ട…..

 

“വിശ്വൻ അച്ഛനെ നോക്കി പറഞ്ഞു അടുത്ത ആഴ്ച നല്ല ദിവസം ആണെന്നാ പണിക്കരെ വിളിച്ചു ചോധിച്ചപോൾ അറിഞ്ഞത്…കല്യാണം അടുത്ത വർഷം മതി നിശ്ചയം അടുത്ത ആഴ്ച തന്നെ നടത്തിയാലോ എന്നാണ് ഞാൻ കരുതുന്നത്.. എന്താണ് അച്ഛന്റെ അഭിപ്രായം…?

 

മ്മ് നിശ്ചയം അല്ലെ…” പണിക്കർ നല്ല ദിവസം ആണെന്നല്ലേ പറഞ്ഞെ നിന്റെ ഇഷ്ടംപോലെ തന്നെ നടക്കട്ടെ… എന്തായാലും അതികം വഴുക്കികേണ്ട…

 

“അച്ഛന്റെ സമ്മതം കിട്ടിയപ്പോൾ ബാക്കി ഉള്ളവരുടെ അഭിപ്രയം അറിയാൻ എല്ലാവരിലേക്കും കണ്ണ് പായിച്ചു…..

8 Comments

    1. Next part enu varum

      1. Next part innale upload aakiyittud ithuvare vannilla?

  1. ♥♥♥♥♥♥

  2. Waiting for the next part, like the theme of the story, it will be good if you post the parts in regular intervals.And thank you for the story

  3. ❤❤❤❤????????

    1. Waiting for your next part

  4. Let’s wait for Abhi then

Comments are closed.