സ്‌പീക്കറിൽ ഇട്ടത് കൊണ്ട് പറഞ്ഞതെല്ലാം അവളും കേട്ടിരുന്നു..
സന്തോഷം കൊണ്ട് തുള്ളിചാടാൻ ആണ് അവൾക്ക് തോന്നിയത്.
അമ്മയെ വട്ടം പിടിച്ചു കവിളിൽ ഒരുമ്മയും കൊടുത്തു കൊണ്ട് അവൾ യാത്ര പറഞ്ഞു.
പിന്നെ ഒരു വട്ടം തലവേദന വന്നു ഹോസ്പിറ്റലിൽ പോയി എന്നതൊക്കെ ശരി തന്നെ പക്ഷെ ആ പേരും പറഞ്ഞു എപ്പോഴും കളിക്കാൻ നിക്കേണ്ട കേട്ടല്ലോ
ആഹ് കേട്ടു.
പിന്നെ അച്ഛൻ പറഞ്ഞതും പൊന്നു മോള് കേട്ടതല്ലേ രണ്ടു ദിവസം അതിൽ കൂടുതൽ നിക്കേണ്ട പിന്നെ പണികൾ ഒന്നും ചെയ്യേണ്ട
ഓ എന്റെ അമ്മേ ഞാൻ ഒന്ന് വേഗം പോയി വരട്ടെ. അച്ഛൻ എങ്ങാനും വന്നെന്നെ കണ്ടാൽ തലവേദന യും ഇല്ല ഒരു കുന്തവും ഇല്ല എന്ന് മനസിലാവുo അപ്പോൾ പോകാനും കഴിയില്ല അതുകൊണ്ട് ഞങ്ങൾ പോയിട്ട് വരാമെന്നു പറഞ്ഞു കൊണ്ടവൾ കിച്ചു വിന്റെ അടുത്തേക്ക് നടന്നു..
തുടരും
?
Kollam
❤️❤️❤️santhushtta kudumbam.onnayirikkattae
❤❤❤❤❤
Super
❤️❤️❤️