ഹരിനന്ദനം.13 [Ibrahim] 201

അപ്പോൾ നീ പ്രസവിച്ചു കിടക്കുമ്പോൾ എന്താക്കാൻ ആണ് നിന്റെ ഉദ്ദേശം.

അത് അപ്പോൾ അല്ലെ വേണേൽ റൂമിൽ വേറെ ഒരു കട്ടിൽ കൂടി ഇടാം ഇപ്പോൾ അമ്മ ഒന്ന് അച്ചനെ വിളിച്ചു ചോദിക്ക് പ്ലീസ് അതും പറഞ്ഞു കൊണ്ട് ആ വലിയ വയറും താങ്ങി അമ്മയുടെ പുറകിൽ കൊഞ്ചി നടക്കുകയാണ് അർച്ചന..

ഹാ ഒന്നടങ്ങി എവിടെലും ഇരിക്ക് കൊച്ചേ. വയറ്റിൽ ഉള്ളത് വിചാരിക്കുന്നുണ്ടാവും ഏത് നേരത്താവോ ഇതിന്റെ വയറ്റിൽ വരാൻ തോന്നിയതെന്ന്..

അതൊന്നും ഇല്ല അമ്മ ഇപ്പൊ തന്നെ ഒന്ന് വിളിച്ചു നോക്കിയേ എന്നാ ഞങ്ങൾക്ക് ഇപ്പൊ തന്നെ ഇറങ്ങാമായിരുന്നു..

 

ഈ രാത്രിയൊ നീ എവിടെലും ഒന്ന് പോയി കിടക്കാൻ നോക്ക്. പിന്നെ പോകുന്ന കാര്യം ഞാൻ അച്ഛൻ വന്നിട്ട് ചോദിച്ചു നോക്കട്ടെ ഉറപ്പൊന്നും ഇല്ല. ഇല്ല എന്ന് തന്നെ വിചാരിച്ചോ അച്ഛനു ഇഷ്ടല്ല നീ അവിടേക്ക് പോകുന്നത് പ്രത്യേകിച്ച് ഈ ഒരു അവസ്ഥയിൽ..

 

അമ്മേ രാത്രി എനിക്ക് ഉറക്കം വരില്ല അപ്പോൾ ഞാൻ എണീറ്റു നടക്കും അപ്പോൾ എന്റെ കാലിൽ നീര് വരും. പിന്നെ ഉറക്കം ഇല്ലാത്തത് കൊണ്ട് രാവിലെ ആകുമ്പോഴേക്കും എനിക്ക് തലവേദന വരും തലവേദന വന്നാൽ അറിയാലോ അപ്പോൾ ഛർദി തുടങ്ങുo. പിന്നെ ഹോസ്പിറ്റലിൽ പോയി ഇൻജെക്ഷൻ എടുത്തു ഡ്രിപ് ഇട്ടു ഹോ പാവം ഞാൻ വാടിയ ചേമ്പിന്റെ തണ്ട് പോലെ ഉണ്ടാവും. അപ്പോൾ ഡ്രിപ് ഇട്ട കൈക് തടവി അമ്മ വിചാരിക്കും അപ്പോൾ തന്നെ പോകാൻ സമ്മതിച്ച മതിയായിരുന്നു എന്ന്.

 

ആകെ കിളി പോയത് പോലെ അമ്മ അവളെ തന്നെ നോക്കി നിന്നു.

ഇനി ഇപ്പൊ അങ്ങനെ എന്തെങ്കിലും സംഭവിച്ച എനിക്ക് തന്നെ ആയിരിക്കും വഴക്ക് കേൾക്കുക എന്നവർക്ക് ഉറപ്പുള്ളതാണ്.

ഫോൺ എടുത്തു വിളിച്ചപ്പോൾ കുറച്ചു കഴിഞ്ഞാണ് അറ്റൻഡ് ചെയ്തത് തന്നെ..

 

ഹലോ

ആഹ് എന്താ.

അത് പിന്നെ മോൾക്ക്‌ കിച്ചു വിന്റെ കൂടെ അവരുടെ വീട്ടിൽ പോകണമെന്ന് കുറച്ചു നേരമായി പറയുന്നു. നിങ്ങൾ വന്നിട്ട് എന്ത് വേണമെന്ന് തീരുമാനിക്കാം എന്ന് പറഞ്ഞു നിർത്തിയതാണ് ഞാൻ..

ഈ സമയത്താണോ പോക്കും വരവുമൊക്കെ നാളെ പോകാമെന്നു പറയ്‌ അവളോട്. അല്ലെങ്കിൽ ഫോൺ കൊടുക്ക് ഞാൻ പറയാം.

അത് പിന്നെ ചോദിക്കാൻ വേണ്ടി ആയിരുന്നു നേരത്തെ ഞാൻ വിളിച്ചത് അപ്പോൾ എടുക്കാഞ്ഞപ്പോൾ ഞാൻ വിചാരിച്ചു അവർ മെല്ലെ മെല്ലെ പറയാൻ തുടങ്ങി.

ശേ ഇനി ഇപ്പൊ എന്ത് ചെയ്യും അതും ഈ നേരത്ത്.

അത് അവൾക്ക് പോകാൻ കഴിഞിട്ടില്ലേൽ തലവേദന എങ്ങാനും വന്നാലോ എന്നാണ് എന്റെ പേടി.

അത് പറഞ്ഞപ്പോൾ അയാളിലും ചെറിയ ഒരു പേടി ഉണ്ടായിരുന്നു.

അവളെ കൊണ്ട് വന്ന അന്ന് രാത്രി കരഞ്ഞത് കൊണ്ടോ ടെൻഷൻ കൊണ്ടോ അവൾക്ക് തലവേദനയും ഛർദിയും ഒക്കെ വന്നിരുന്നു. ഹോസ്പിറ്റലിൽ കൊണ്ട് പോയി ഇൻജെക്ഷൻ അടിച്ചപ്പോൾ ആണ് ഒന്ന് കുറഞ്ഞത്. ഡ്രിപ്പ് ഇട്ടു കിടത്തേണ്ടി വന്നു ആ രാത്രി. അതിന്റെ ഓർമ്മയിൽ അയാൾക്ക് മറുത്തൊന്നും പറയാൻ കഴിഞ്ഞില്ല.

 

ആ എന്നാ സമയം കളയാതെ പൊയ്ക്കോളാൻ പറയ്‌..

പിന്നെ ഒന്നോ രണ്ടോ ദിവസം അത് കഴിഞ്ഞു ഇങ്ങേത്തിക്കോണം എന്നും പറഞ്ഞേക്ക്.

ആ ഞാൻ പറയാം..

6 Comments

  1. സൂര്യൻ

    ?

  2. ❤️❤️❤️santhushtta kudumbam.onnayirikkattae

  3. ❤❤❤❤❤

  4. Super

  5. °~?അശ്വിൻ?~°

    ❤️❤️❤️

Comments are closed.