ആരാ വന്നതെന്ന് അറിയാൻ കിച്ചു പുറത്ത് വന്നപ്പോൾ ആണ് കിച്ചു അവിടെ ഉണ്ടെന്ന് അവർ തന്നെ അറിയുന്നത്.
ഇവിടെ ഉണ്ടാർന്ന എന്നുള്ള നന്ദന്റ ചോദ്യത്തിന് കിച്ചു അവനെ നോക്കി ഒന്ന് പുച്ഛിച്ചു…
ആ ഹരി എന്തൊക്കെ വിശേഷം എന്നും ചോദിച്ചു കൊണ്ട് ഹരി യുടെ അടുത്ത് ഇരുന്നു അവൻ…
ആ നല്ല വിശേഷം തന്നെ കിച്ചു ഏട്ടാ ഏട്ടന് ഇവിടെ ഉള്ള അട ഇരുത്തം മതിയായില്ലേ എന്ന് അമ്മ ചോദിക്കാൻ പറഞ്ഞു വിട്ടതാ ഞങ്ങളെ…
ഹരി കുറച്ചു ഉറക്കെ തന്നെ ആണ് പറഞ്ഞത്..
കിച്ചു ആകെ ചമ്മി പോയി.നന്ദനും അർച്ചന യും അത് കേട്ട് നല്ല ചിരി ആയിരുന്നു.അത് കിച്ചു വിനു ചമ്മൽ കൂട്ടി..
പിന്നെ അമ്മ അങ്ങനെ ഒന്നും പറയില്ല പ്രത്യേകിച്ച് നിന്നോട്..
എന്റെ കുറ്റം പറയുന്നത് പോയിട്ട് അമ്മ നിന്നോട് ശരിക്കും ഒന്ന് മിണ്ടുക പോലുമില്ല എനിക്ക് അറിയില്ലേ ചോദിച്ചു കൊണ്ട് കിച്ചു ഉറക്കെ ചിരിച്ചു.
നന്ദനെയും അർച്ചന യെയും നോക്കി നിങ്ങൾക്കൊന്നും ചിരി വരുന്നില്ലേ ചിരിക്കെടാ ചിരിക്കെടീ എന്നൊക്കെ പറയുന്നുണ്ട്.
ഹരി ഫോണിൽ തപ്പലിൽ ആയിരുന്നു.ഉപകാരം ഉണ്ടാവുമെന്ന് തോന്നിയത് കൊണ്ടാണ് അവൾ അന്ന് പിക്ക് എടുത്തു വെച്ചത്.
അതൊക്കെ പണ്ട് മോനെ ഇപ്പോൾ അമ്മക്ക് കിച്ചു ഏട്ടനെക്കാളും എന്തിന് നന്ദനെക്കാളും ഇഷ്ടം ഈ എന്നെ തന്നെയാ..
മ്മ് വിശ്വസിച്ചു എന്ന് പറഞ്ഞപ്പോൾ തെളിവിനായി അവൾ ഫോട്ടോ കാണിച്ചു കൊടുത്തു.സന്തോഷത്തോടെ ചിരിച്ചു കൊണ്ട് ചായ കുടിക്കുന്ന അമ്മ..
വിശ്വാസം വരാതെ അവൻ അതിൽ തന്നെ നോക്കി നിന്നു. അർച്ചന യും നന്ദനും അത് വാങ്ങി നോക്കി.
കിച്ചു വിനു ഒട്ടും വിശ്വാസം വരുന്നുണ്ടായിരുന്നില്ല.
അമ്മക്ക് തന്നോട് ദേഷ്യം ആയിരിക്കുമോ..
അവൻ ചിന്തയിൽ ആയിരുന്നു
ഹരിക്കും അർച്ചന ക്കും വിശേഷങ്ങൾ പറഞ്ഞു തീരുന്നുണ്ടായിരുന്നില്ല…
രാത്രി ആയിരുന്നു.ഭക്ഷണം കഴിക്കാമെന്നു പറഞ്ഞുവെങ്കിലും അമ്മയും അച്ഛനും അവർക്കായ് കാത്തിരിക്കും എന്നറിയാവുന്നത് കൊണ്ട് തന്നെ അവർ അത് നിരസിച്ചു…
അർച്ചന ക്ക് ഹരി യെ വിടാൻ മനസുണ്ടായിരുന്നില്ല…
അവൾ ഇവിടെ നിന്നോട്ടെ എന്ന് അർച്ചന വീണ്ടും പറഞ്ഞപ്പോൾ അയ്യോ ഇത് ഞങ്ങളുടെ കഞ്ഞി വെക്കുന്ന ചേച്ചി ആണെന്ന് പറഞ്ഞു കൊണ്ട് നന്ദൻ അവളെയും പൊക്കികൊണ്ട് പോകാൻ ഒരുങ്ങി…
നന്ദൻ ഹരിയെയും പൊക്കി എടുത്തു പോയപ്പോൾ തൊട്ട് അർച്ചന ക്ക് സംശയങ്ങൾ ആയിരുന്നു മനസ്സിൽ നിറയെ..
.കിച്ചുവും ആലോചനയിൽ ആയിരുന്നു.അമ്മ മാത്രം ആയിരുന്നു അവന്റെ മനസ്സിൽ നിറയെ..
പോയാൽ പിന്നെ തിരിച്ചു വരാൻ കഴിഞ്ഞില്ലെങ്കിൽ അർച്ചന….
അവളെ ഒരു ദിവസം പോലും കാണാതിരിക്കാൻ കഴിയില്ലായിരുന്നു അവന് അതുകൊണ്ട് മാത്രം ആണ് പോകാതിരുന്നത് അതിപ്പോ വലിയ ഒരു തെറ്റായി തോന്നുന്നുണ്ട്.പ്രസവിച്ചു കഴിഞ്ഞാൽ പിന്നെ വരാൻ കഴിയില്ലല്ലോ എന്ന് കൂടി ഓർത്തപ്പോൾ പിന്നെ ഒന്നും ആലോചിക്കാതെ കൂടി.
?
Kollam
❤️❤️❤️santhushtta kudumbam.onnayirikkattae
❤❤❤❤❤
Super
❤️❤️❤️