ഹരിനന്ദനം.13 [Ibrahim] 201

ഹരിനന്ദനം.13

Author :Ibrahim

 

 

ചോറ് എന്തായാലും വെക്കണം.

അമ്മയെ നോക്കാൻ നിക്കുന്ന ചേച്ചി യോട് അടുക്കളയിൽ ഒന്ന് സഹായിച്ചു തരുമോ എന്ന് ചോദിച്ചപ്പോൾ വല്ലാത്ത ഒരു നോട്ടം ആണ് നോക്കിയത്. വല്ലാത്ത ഒരു പെണ്ണുംപിള്ള തന്നെ എന്നെ ഒന്ന് സഹായിച്ചു എന്ന് വിചാരിച്ചു വള ഒന്നും ഊരി പോവില്ലല്ലോ അല്ലെങ്കിലും എനിക്ക് ഒറ്റക്ക് വിഴുങ്ങാൻ അല്ലല്ലോ..

ഹും.

എന്തായാലും ചോറും കറി യും വെക്കണം അവരെ കൊതിപ്പിച്ചു തിന്നണം അവൾ മനസ്സിൽ വിചാരിച്ചു.

അരി കഴുകി ഗ്യാസിൽ വെച്ചു.

തിളച്ചു മറിഞ്ഞു അടുപ്പൊക്കെ ഒരു പരിവം ആയിരുന്നു. കറി എന്താ വെക്കുക എന്ന് ആലോചിച്ചു. ആലോചിച്ചു നടന്നിട്ടും കാര്യമില്ല ഒന്നും വെക്കാൻ അറിയാത്ത കൊണ്ട്..

ആലോചന കാട് കയറിയപ്പോൾ ചോറ് വെറുതെ ഒന്ന് നോക്കിയതാണ്. നല്ലത് പോലെ വെന്ത് കുഴഞ്ഞു പോയിട്ടുണ്ട്. പിന്നെ അതിലേക്ക് കുറച്ചു ഉപ്പും ഇട്ടു വെള്ളവും കൂട്ടി ഇളക്കി വാങ്ങി വെച്ചു.

കഞ്ഞി ആയത് കൊണ്ട് തന്നെ പ്രത്യേകം ഒരു കറി യുടെ ആവശ്യം ഇല്ലായിരുന്നു. ചമ്മന്തി കുളം ആകുo എന്നറിയാവുന്നത് കൊണ്ട് തന്നെ അടുത്തുള്ള കടയിൽ പോയി കോഴിമുട്ട വാങ്ങി വല്ല ഓംലറ്റ് ഉണ്ടാക്കി കഞ്ഞിക്കു കൂട്ടാൻ വിചാരിച്ചു. അച്ചാർ ഒക്കെ ഉണ്ട് അതും കൂടെ ആയാൽ ഉഷാർ ആക്കാലോ വിചാരിച്ചു.

അമ്മയും ആ പെണ്ണുങ്ങളും കൊതിക്കണം.

അമ്മയോട് പറഞ്ഞിട്ടാണ് കടയിൽ പോയത്. അമ്മയെ നോക്കാൻ നിക്കുന്ന പെണ്ണുങ്ങളെ ഒന്ന് നോക്കി പുച്ഛിച്ചു കൊണ്ട് വെളിയിൽ ഇറങ്ങി..

ന്യൂഡിൽസ് ഉം കോഴിമുട്ട യും വാങ്ങി. പിന്നെ പാലും പഴവും അവിലും വാങ്ങി അവിൽ മിൽക്ക് ഉണ്ടാക്കാൻ. ചെറിയ ബൂസ്റ്റ്‌ പാക്കും.

അറിയാവുന്ന വല്ലതും ഉണ്ടാക്കി തിന്നാം അറിയാത്തത് ഉണ്ടാക്കി ടൈം വേസ്റ്റ് ആക്കണ്ടല്ലോ വിചാരിച്ചു.

ഓംലറ്റ് അച്ചാർ ഒക്കെ കൂട്ടി അടിപൊളി ആയി കഞ്ഞി കുടി അവസാനിപ്പിച്ചു. അപ്പോൾ അകത്തു നിന്ന് ശബ്ദം കേൾക്കുന്നുണ്ട് കഞ്ഞി നീ ഇനി പ്രതേകിച്ചു വെക്കണം എന്നില്ല എന്നൊക്കെ..

അവര് വന്നിട്ട് വെറുതെ അമ്മയെ നോക്കി ഇരിക്കുന്നത് അല്ലാതെ ഹരി കണ്ടിട്ടില്ല. രാവിലെ പത്തു മണി ആകും വരാൻ. ബാത്‌റൂമിൽ കൊണ്ട് പോകുന്നത് ഒക്കെയും അച്ഛൻ ആണ്. പിന്നെ ചായ ഒക്കെ അവളും കൊണ്ട് കൊടുക്കും. അമ്മക്ക് ഇന്നലെ തന്നെ കുളിക്കണം പറഞ്ഞതാ അവരു പറഞ്ഞു ആഴ്ച യിൽ രണ്ടോ മൂന്നോ കുളിച്ച മതീന്ന്.

ഹോ ഈ ആളുകളൊക്കെ ഇങ്ങനെ മടിയന്മാർ ആയാൽ എന്താ ചെയുക..

ഹരി കഞ്ഞി കുടി നിർത്തി അവരുടെ വാക്കുകൾ ശ്രദിച്ചു..

ഞാൻ വേലക്കാരി അല്ല ഹോം നേഴ്സ് ആണ്. അതും പറഞ്ഞു കൊണ്ട് അവർ ബാഗ് എടുത്തു വരുന്നത് അവൾ കണ്ടു. വേഗം സോഫയിൽ വന്നിരുന്നു..

ഹരി യെ ഒന്ന് സൂക്ഷിച്ചു നോക്കിയിട്ട് അവർ ഇറങ്ങി പോയി. ഹരി കഞ്ഞി കുടി പൂർത്തിയാക്കി. അമ്മക്ക് ഉള്ള കഞ്ഞിയും ഓംലറ്റും അച്ചാറും എല്ലാം പാത്രത്തിൽ ആക്കി അടച്ചു വെച്ചു. എന്തായാലും സഹായത്തിനു ആളില്ലാത്തപ്പോൾ അവളെ വിളിക്കുമെന്ന് ഉറപ്പ് ആയിരുന്നു. എന്ത്‌ ചെയ്തു കൊടുത്തിട്ടും മുഖത്ത് പോലും നോക്കാത്തത് അവൾക് ദേഷ്യം വന്നിരുന്നു…

എന്തൊക്കെയോ പിറു പിറു ക്കുന്നുണ്ടായിരുന്നു. ഒരുത്തിയെ നിർത്തി അവളും പോയി എന്നൊക്കെ പറയുന്നുണ്ട്..

ഹരിതേ എന്ന് വിളിച്ചപ്പോൾ അത് കേൾക്കാൻ കാത്തു നിന്നത് പോലെ അവൾ അകത്തേക്ക് കയറി.

എന്താ അമ്മേ വിളിച്ചത് വെള്ളം വല്ലോം വേണോ ചോദിച്ചു.

6 Comments

  1. സൂര്യൻ

    ?

  2. ❤️❤️❤️santhushtta kudumbam.onnayirikkattae

  3. ❤❤❤❤❤

  4. Super

  5. °~?അശ്വിൻ?~°

    ❤️❤️❤️

Comments are closed.