സ്വാതന്ത്ര്യം 1
Author :കിരൺ കുമാർ
ഉണ്ടകണ്ണി എഴുതുന്ന വഴി ഇടയ്ക്ക് തോന്നിയ ഒരു കഥയാണ് , വലിയ രീതിയിൽ ലോജിക്ക് ഒന്നും നോക്കിയിട്ടുണ്ടോ ന്ന് അറിയില്ല . വായിച്ചു നോക്കുക ഇഷ്ടപ്പെട്ടാലും ഇഷ്ടപ്പെട്ടില്ല എങ്കിലും കമന്റിൽ പറയുക. അപ്പോ തുടങ്ങാം …
“അപ്പോ പറഞ്ഞത് എല്ലാം ഓർമയുണ്ടല്ലോ ഇക്കഴിഞ്ഞ 14 വർഷം നീ മറക്കണം ഇനി നീ ജീവിച്ചു തുടങ്ങണം, നല്ലൊരു നിലയിൽ എത്തണം എന്ത് ആവശ്യം ഉണ്ടേലും ഞങ്ങളെ ആരെ വേണമെങ്കിലും നിനക്ക് വിളിക്കാം കേട്ടല്ലോല്ലേ ?”.
“കേട്ട് ശിവേട്ട… നിങ്ങളെ ഒക്കെ അങ്ങനെ എനിക്ക് മറക്കാൻ പറ്റുമോ . പിന്നെ ഇതിന് പുറത്തേക്കുള്ള എന്റെ ജീവിതം എന്റെ കയ്യിൽ ഇല്ല എന്തായാലും ഞാൻ ശ്രമിക്കും നിങ്ങൾക്ക് ആർക്കും നാണക്കേട് ഉണ്ടാവാത്ത രീതിയിൽ ഞാൻ ജീവിക്കും. നിങ്ങളൊക്കെ അല്ലാതെ എനിക്ക് ബോധിപ്പിക്കാൻ പുറത്ത് വേറെ ആരും ഇല്ലാലോ ”
അത് പറയുമ്പോ എന്റെ കണ്ണു നിറഞ്ഞു തുളിമ്പിയിരുന്നു , ശിവേട്ടൻ വന്നെന്നെ കെട്ടി പിടിച്ചു , ടൈറ്റ്‌സ് ചേട്ടനും , തോമസ് ചേട്ടനും എല്ലാം നോക്കി നില്പുണ്ട് ഏവരുടെയും മുഖത്ത് സങ്കടം നിഴലിക്കുന്നുണ്ട് . എനിക്കും നല്ല സങ്കടമുണ്ട് കഴിഞ്ഞ കുറെ വർഷങ്ങളായി ഞാൻ കാണുന്ന മുഖങ്ങൾ ആണ് ഇവരൊക്കെ അല്ലാതെ പറയാൻ എനിക്ക് അങ്ങനെ ആരും ഇല്ല എന്നത് തന്നെയാണ് സത്യം . പിന്നെ എല്ലാം പെട്ടെന്ന് ആയിരുന്നു എഴുത്ത് കുത്തും നടപടിക്രമങ്ങളും ഒക്കെ കഴിഞ്ഞപ്പോ അവർ എല്ലാം കൂടെ വാങ്ങിയ ഒന്ന് രണ്ടു ജോഡി ഡ്രസും കുറച്ചു കാശും , ഒരു ഫോണും അവിടെ നിന്ന് പഠിച്ച എന്റെ കുറച്ചു സർട്ടിഫിക്കറ്റ്കളും ഒക്കെ ഒരു ബാഗിലാക്കി എനിക് കൊണ്ടു തന്നു
“നീ ഇറങ്ങി കഴിയുമ്പോ നിന്നെ കാത്ത് എന്റെ ഒരു സുഹൃത്ത് നില്പുണ്ടാവും ‘കുട്ടൻ’ അവനെല്ലാം അറിയാം ഞാൻ എല്ലാം സംസാരിചിട്ടുണ്ട് . അയാൾ നിന്നെ ഒരു പെയിങ് ഗസ്റ്റ് ആക്കി ഒരു വീട്ടിൽ കൊണ്ട് ആക്കും അവിടെ പോയി നിന്റെ ഇതുവരെ ഉള്ള കാര്യങ്ങൾ ഒന്നും പറയാൻ നിൽക്കണ്ട പറയേണ്ടത് ഒക്കെ കുട്ടൻ സംസാരിക്കും. പിന്നെ നാളെ യോ മറ്റോ ഈ ഫോണിൽ ചൈത്രം ഹോം അപ്ലെയിൻസസ് എന്ന ഒരു നമ്പർ ഉണ്ട് അതിലേക്ക് വിളിക്കണം അവിടെ എന്റെ പേര് പറഞ്ഞിട്ട് ഇന്റർവ്യൂ നു ആണെന്ന് പറയണം അപ്പോ അവർ നേരിട്ട് ചെല്ലാൻ പറയും നീ പോയി കാണുക പിന്നെ സർട്ടിഫിക്കറ്റ് ഒന്നും കാണിക്കാൻ നില്കണ്ട പേരും ഒക്കെ മാറ്റി നിനക്ക് ഒരു പുതിയ ബയോഡേറ്റായും സർട്ടിഫിക്കറ്റും ഒക്കെ ഞാൻ തയ്യാറാക്കി ബാഗിൽ വച്ചിട്ടുണ്ട് അത് കാണിച്ച മതി . അവിടെ നിന്നെ എടുത്തു കൊള്ളും ഞാൻ സംസാരിച്ചു വച്ചിട്ടുണ്ട്. പിന്നെ അവിടെ നിന്ന് കുറച്ചു കാശ് ക്കെയുണ്ടാക്കി നീ പിന്നെന്താ നിന്റെ ഇഷ്ടം എന്നു നോക്കി എന്താ ന്ന് വച്ച ചെയ്യുക കേട്ടല്ലോ ”
ശിവേട്ടൻ പറഞ്ഞു
എനിക്ക് അതൊകെ കേട്ട് കണ്ണു നിറഞ്ഞു തുളുമ്പി വരുവാണ് .
തുടക്കം ഗഭീരം ?❣️
Supper
Ithra പെട്ടെന്ന് അവർ കാണും എന്ന് കരുതിയില്ല….
കഥയുടെ ആ ഒരു ഇത് തീർന്നപോലെ ഒരു ഫീൽ…but നിങ്ങളെ കഥ ആയോണ്ട് ഇനി അതൊക്കെ ഒരു സ്വപ്നം ആയിരുന്നു.. എന്ന് പറയാനും chance ille?..
?❣️
Continue Mann
Polii saanam..❤️✨?
നന്നായിട്ട് ഉണ്ട് കിരൺ ഇത്ര പെട്ടന്ന് അമ്മുവും അച്ചുവും തമ്മിൽ കാണും എന്ന് കരുതിയില്ല
Nice start
❤️❤️??❤️
???
എൻ്റെ പൊന്നോ അടിപൊളി തുടക്കം ❤️❤️
Super
ഞാൻ ഇന്നലെ ഉണ്ടക്കണി എപ്പോഴ വരുന്നെ എന്ന് ചോതിച്ചിരുന്നു ഇപ്പോഴാണ് ഞാൻ ഈ കഥ വായിക്കുന്നെ ഫീൽ ഗുഡ് സ്റ്റോറി atto. രണ്ടു പേരും തുല്യ ദുക്കിതർ ആണ് അത് ഇവിടെ പറഞ്ഞു second part മുതൽ സന്തോഷമായി മുനോട്ട് പോകും എന്നെ കരുതുന്നു കാത്തിരിക്കുന്നു അടുത്ത partinayi
ഉണ്ടക്കണ്ണി പോലെ ജനപ്രിയ മസാലകൾ ചേരുംപടി ചേർത്ത കഥ ?. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
അടിപൊളി❤️ ഇനി ഇതിന്റെ ബാക്കി എന്താവുമെന്ന് ആലോചിച്ച് tension അടിക്കണമെല്ലോ ?
Kirane ഇതിൻ്റെ ബാക്കി ഭാഗം വേഗം തരോ….
നല്ല അടിപൊളി കഥ
Next week ഉണ്ടാകില്ലേ
നന്നായിട്ടുണ്ട്❤
വൈകാതെ അടുത്ത ഭാഗം എത്തിച്ചേക്കണേ
കിരണേ പതിവുപോലെ നിന്റെ എഴുത്തൊരു രക്ഷേമില്ല ⚡️⚡️⚡️
തുടക്കം കിടുക്കി ??
അപ്പൊ അടുത്ത പാർട്ടിനായിട്ട് കാത്തിരിക്കുന്നു ❤❤
?❣️❣️❣️❣️❣️❣️❣️❣️❣️
കഥ വായിക്കേണ്ടിയിലല്ലെന്ന് തോന്നി… ഇനി അടുത്ത പാർട്ട് വരാതെ ഒരു സമാധാനവുമില്ല..അത്രക്കും അടിപൊളിയാണ്… സൂപ്പർ continue… ?❣️
❣️❣️❣️താങ്ക്സ്
Super ❤️ ayittund eni eppo ethinte bakkikk wait cheyyanamallo
❣️?❣️❣️
Waiting for next part ❤️?♥️
☺️
Undakanni eppozha vanne
എഴുത്ത് നടക്കുന്നു. ഉടനെ ഇടാൻ ആണ് പ്ലാൻ
❤️❤️❤️
Bro,
nalla thudakkam.
വളരെ നന്ദിയുണ്ട്
ഹായ് കിരൺ..
നല്ല രസം ഉണ്ട് വായിക്കാൻ… ??????❤
വിലയേറിയ അഭിപ്രായത്തിന് നന്ദി ബ്രോ ☺️
കിരൺ,
സൂപ്പർ ആയിട്ടുണ്ട്.. അടുത്ത ഭാഗം എപ്പോൾ കിട്ടും?
❤️❤️❤️❤️
Kollam
നല്ല തുടക്കം?
വളരെ നന്ദി
??