കാഴ്ച [Anudeep k] 73

Views : 964

കാഴ്ച

Author :Anudeep k

 

നമ്മൾ മരിക്കുന്നതിനു മുൻപ് ആരുടെക്കെയോ സ്വപ്നങ്ങളിൽ വരുമെന്ന് പറയുന്നത് സത്യമാണോ….?
.
.
മഴ തകർത്ത് പെയ്യുന്ന രാത്രി.
പ്രകൃതി കലിപൂണ്ടിരിക്കുന്നു.
ആദി ഉറക്കമാണ്.
കുറച്ചു നാളുകളായി ദുഃസ്വപ്നത്തിന്റെ രാത്രികളാണ് ആദിക്ക്.
തന്റെ ഉറക്കം കെടുത്തുന്ന സ്വപ്നത്തിന്റെ ബാക്കിയെന്നോണം ഫോണുകൾ നിർത്താതെ നിലവിളിക്കുന്നു.
പെരുമഴയിലും ആദി വിയർത്തു കുളിച്ച് ഉണർന്നു.
തന്റെ സുഹൃത്ത് ഹരി മരിച്ചിരിക്കുന്നു.
ഫോൺ എടുത്തു നോക്കിയ ആദി പേടികൊണ്ട് വിറങ്ങലിച്ചു.
ഹരി മരിച്ചിരിക്കുന്നു…
(സുഹൃത്തിന്റെ മെസേജ്).
അവൻ ഒരു നിമിഷം നിശബ്ദനായി. എന്റെ കണ്ണുകളെ വിശ്വസിക്കാൻ ആവുന്നില്ല.
അവനെങ്ങനെ മരിക്കാനാകും ഇന്നലെ കൂടി ഞങ്ങൾ കണ്ടതാണ്. അവനോർത്തു..
ഈ ബിസിനസ്സ് പൊട്ടിയാലെന്താ നമ്മൾ അടുത്തതിൽ രക്ഷപ്പെടും എന്ന് പറഞ്ഞ് പോയവനാണ്.
തെല്ലും വിറയലോടെ അവൻ ഫോൺ എടുത്ത്
അവസാനം വന്ന നമ്പറിലേക്ക് തിരിച്ചു വിളിച്ചു. മനു നീ പറഞ്ഞത് സത്യമാണോ..?
നമ്മുടെ ഹരി….
നീ കളി പറയുന്നതല്ലല്ലോ..
ഞാൻ എന്തിന് നുണ പറയണം ഇന്നലെ രാത്രി വൈകിയാ ഹരി വീട്ടിൽ വന്നത് രാവിലെ അവന്റെ അമ്മ നോക്കിയപ്പോ ഫാനിൽ….
മനുവിന്റെ ശബ്ദം ഇടറി അവൻ കോൾ കട്ട് ചെയ്തു.
അവൻ പറഞ്ഞതും ശരിയാണ് അവനെന്തിന് കളളം പറയണം അവന്റെയും ചങ്ങാതി അല്ലേ.
കഴിഞ്ഞു പോയ നാളുകളിൽ ഒരു ദുഃസ്വപ്നം പോലെ എന്നെ വിടാതെ കൂടിയതാണ് ഹരിയുടെ മരണം.
ഹരിയോട് പറഞ്ഞെങ്കിലും അവനത് വല്ല്യ കാര്യമാക്കിയില്ല.
ചില സമയങ്ങളിൽ ഞാനും.
ചെറിയമ്മയുടെ മരണവും കണ്ണിൽ നിന്ന് മായാതെ നിൽക്കുന്നു.
എന്റെ തോന്നലുകൾ ശരിയാണ്. എനിക്ക് മാത്രമെന്താ ഇങ്ങനെ.
അവൻ മനസ്സിലോർത്തു.
കൈയ്യിൽ ഇരുന്ന സിഗരറ്റ് പുകച്ചുകൊണ്ട് ഇരമ്പി വരുന്ന കടൽ തിരയോളം കണ്ണീർ ഒതുക്കി അവൻ ഓരോ പുകയും എടുത്തു. ഇടിവെട്ടി പെയ്യുന്ന മഴയിലും ശരീരം ചുട്ടുപൊള്ളുന്നു,വേർത്തോലിക്കുന്നു. അത് പേടി കൊണ്ടാണ്.
ഇതെല്ലാം തന്റെ ദുഃസ്വപ്നം ആകണമെന്ന്
മനസ്സിലോർത്ത് അവിടെ നിന്ന് ഇറങ്ങി.
മഴ പെയ്തു തോർന്ന മരണവീട്ടിൽ നിലക്കാത്ത തേങ്ങൽ ഇങ്ങ് ഇടവഴി വരെ മുഴങ്ങുന്നുണ്ടായിരുന്നു.
അനാഥനായ എനിക്ക് ഒരു താങ്ങായി നിന്നവൻ. കുരുക്കേറിയ ജീവിതം കെട്ടഴിച്ച് വിട്ടത് ഹരിയാണ്.
ആ കൂടെപിറപ്പാണ് ചലനമറ്റ ശരീരത്തോടെ

Recent Stories

The Author

Anudeep k

5 Comments

  1. നല്ല പ്രമേയം.. മനോഹരമായ അവതരണം.. ആശംസകൾ💖💖

  2. Good one
    Loved the end

  3. നമ്മൾ മരിക്കുന്നതിനു മുൻപ് ആരുടെക്കെയോ സ്വപ്നങ്ങളിൽ വരുമെന്ന് പറയുന്നത് സത്യമാണോ….?

    ഇത് ആദ്യമായാണ് കേള്‍ക്കുന്നത് മരിച്ച് കഴിഞ്ഞ് സ്വപ്നത്തില്‍ vanit ഉണ്ട്

    Nice one continue

  4. 👍👍👍👍👍

  5. ❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com