സ്വപ്നയാത്ര [വിച്ചൂസ്] 90

Views : 1855


സ്വപ്നയാത്ര

Author : വിച്ചൂസ്

 

1912 ഏപ്രിൽ 5 ആകാശത്തിന് താഴെ എവിടെയോ….

“മിക്കി നമ്മക്കു ഇത് വേണോ??… ഇത് എടുക്കാൻ പോയവർ ആരും ഇതുവരെ ജീവനോടെ തിരിച്ചു വന്നിട്ടില്ല…. ”

“നിനക്ക് പേടി ഉണ്ടോ ഹാണ്ടർ??..”

“ഉണ്ട് നീ ഈ പ്ലാൻ പറഞ്ഞപ്പോൾ തൊട്ടു എനിക്ക് ഒരു സമാധാനം ഇല്ല…”

“നീ പേടിക്കണ്ട ഹാണ്ടർ… നമ്മക്കു രക്ഷപെടാൻ ഈ വഴി മാത്രമേയുള്ളു ”

അവർ പതുക്കെ മുന്നോട്ടു നീങ്ങി… ഹിൽസ് മൗണ്ട് പണ്ട് അതൊരു ക്യാമ്പ് ആയിരുന്നു അധിക്രൂരന്മാരായ പട്ടാളക്കാരുടെ… പക്ഷേ ഇന്ന് അത് വെറും കാടു പിടിച്ചു കിടക്കുന്ന ശവപറമ്പ് മാത്രമാണ്… ഏറ്റുമുട്ടലിൽ മരിച്ച പട്ടാളക്കാരുടെ മൃതദേഹങ്ങൾ ഇവിടെയാണ് പെട്ടിയിൽ ആക്കി കൂഴിച് ഇടുന്നത്…

മിക്കിയും ഹാണ്ടറും കൂട്ടുകാരാണ് …ഒരിടത്തും എത്താതെ ജീവിതം മുന്നോട്ടു നയിക്കുന്ന അവരെ തേടി ഒരാൾ വന്നു… ക്രിസ്റ്റി ലോപ്പസ്… ഹിൽസ് മൗണ്ടന്റെ പഴയ കാവൽകരൻ…

അയാളുടെ ആവിശ്യം… ഹിൽസ് മൗണ്ടന്റെ തെക്കെ അറ്റത് അടക്കം ചെയ്ത് ഇരിക്കുന്ന ഒരു പെട്ടി അത് അയാൾക്കു വേണം… പെട്ടിയുടെ ഉള്ളിലെ ശരീരവും….ആദ്യം അവർ സമ്മതിച്ചില്ല.. പക്ഷേ നല്ലയൊരു തൂക കിട്ടുമെന്നു ആയപ്പോൾ…. അവർ സമ്മതിച്ചു.. പോകുന്നതിനു മുൻപ് അയാൾ ഒരിക്കൽ കൂടി അവരോടു പറഞ്ഞു… “ഇത് എടുക്കാൻ വേണ്ടി പോയവർ ആരും ജീവനോടെ തിരിച്ചു വന്നിട്ടില്ല… സൂക്ഷിക്കണം ”

മിക്കിക്കു അത് കേട്ടപ്പോൾ പേടി തോന്നില്ല… പക്ഷെ ഹാണ്ടർ അവൻ പേടിക്കാൻ തുടങ്ങി…. മാസങ്ങൾ നീണ്ട യാത്രക്കു ഒടുവിൽ അവർ ഹിൽസ്മൌണ്ടിൽ എത്തി….ഇടിഞ്ഞു വീഴാറായ കവാടം കടന്നു അവർ തെക്കേ അറ്റത്തു എത്തി….അധികം താമസിക്കാതെ അവർ അഹ് പെട്ടി കണ്ടുപിടിച്ചു….

“ഇത് പഴയപ്പെട്ടി അല്ലേ… പക്ഷേ ഇത് ദ്രവിച്ചിട്ടില്ലാലോ ”

“ചിലപ്പോൾ തടിയുടെ ഗുണം ആകും… ” മിക്കി പറഞ്ഞു…

“നല്ല കനം ഉണ്ട് ഇതിന്റെ അകത്തു ശവമല്ലേ ഇത്രെയും വർഷമായില്ലേ അസ്ഥികൂടം ആയി കാണുമാലോ… തുറന്നു നോക്കിയാലോ??”

Recent Stories

The Author

വിച്ചൂസ്

13 Comments

  1. നല്ലരു theme ആണ്…. ഇങ്ങനെ 3 പേജിൽ തിരണ്ട ഒന്നല്ല…..എന്ന് തോന്നി……

    Anyway…. കഥ നന്നായിരുന്നു……

    സമയം കിട്ടണ പോലെ ബാക്കി കഥകൾ വായിക്കാം…. ചട്ടമ്പികല്യാണി…. മുഴുവൻ ഭാഗങ്ങളും വന്നതിന് ശേഷം വായിക്കുക ഉള്ളു……

    1. വിച്ചൂസ്

      സത്യം പറഞ്ഞാൽ എഴുതാൻ മടിയാണ് ബ്രോ… കുറച്ചു മണിക്കൂറുകൾ കിട്ടുമ്പോൾ എഴുതുന്ന കഥകളാണ്… എല്ലാം

  2. അബൂ ഇർഫാൻ 

    അടിപൊളി, നല്ലൊരു തീം ആണ്. ചിലപ്പോൾ എന്റെ ചിന്തയുടെ പ്രശ്നമാവാം, എവിടെയോ ഒരു അപൂർണത ഫീൽ ചെയ്യുന്നുണ്ട്. 

    1. വിച്ചൂസ്

      ചിലപ്പോൾ എന്റെ തെറ്റും ആകാം

  3. ചെമ്പരത്തി

    എന്തോ കരുതിക്കൂട്ടി ആണല്ലോ 🤔🤔🤔

    1. വിച്ചൂസ്

      എന്നുവച്ചാൽ

  4. നിധീഷ്

    ❤❤❤

    1. വിച്ചൂസ്

      ❤❤

  5. Neeyum maseen maangiyaa..?

    1. വിച്ചൂസ്

      എന്നുവച്ചാൽ

    2. വിച്ചൂസ്

      മനസിലായില്ല

  6. ❣️❣️❣️

    1. വിച്ചൂസ്

      ❤❤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com