ഭാര്യാ ?‍❤️‍? [ ????? ] 147

ഭാര്യാ ?‍❤️‍?

Author :?????

 

ഒരു കുഞ്ഞിനെ പ്രസവിക്കാൻ കഴിവില്ലാത്ത ഇവളെ ഇനി എങ്കിലും എവിടേലും കൊണ്ടു പോയി കളയെടാ എന്ന അമ്മയുടെ പറച്ചിലിനു മുൻപിൽ ആദി ദഹിപ്പിച്ചൊന്നു  അനുവിനെ നോക്കി..

ഇങ്ങനെ കടിച്ചു തൂങ്ങി കിടക്കാതെ ഇനി എങ്കിലും എന്റെ ജീവിതത്തിൽ നിന്നു ഒഴിഞ്ഞു പൊയ്ക്കൂടേ എന്ന അർത്ഥം ആയിരുന്നു ആ നോട്ടത്തിനു എന്ന് മനസ്സിലായ അനു അവർക്കു മുൻപിൽ തല കുനിച്ചു നിന്നു..

നീണ്ട 7 വർഷത്തെ പ്രണയത്തിനു ശേഷം.. വീട്ടുകാരെ ഉപേക്ഷിച്ചു ആദിന്റെ കൂടെ ഇറങ്ങി വന്നവൾ ആണ് അനു..

ആ വീടിന്റെ വലതുകാൽ വെച്ചു കയറി വരാൻ പറഞ്ഞു നിറഞ്ഞ ചിരിയോടെ തന്നെ സ്വീകരിക്കാൻ നിന്ന അമ്മയെ കണ്ടപ്പോൾ അത് പോലൊരു കുടുംബത്തിലേക്ക് വരാൻ പറ്റിയത് തന്റെ ഭാഗ്യം ആണെന്ന് അനു കരുതി.

അടുക്കളയിലെ പുക പോലും തന്നെ കൊണ്ടു കൊള്ളിപ്പിക്കാതെ….വീടിന്റെ മുറ്റം പോലും തന്നെ കൊണ്ടു വൃത്തിയാക്കാൻ സമ്മതിക്കാതെ എല്ലാ ജോലിയും അമ്മ ചെയ്യുമ്പോൾ.. അമ്മായിയമ്മ ആയിട്ടല്ല.. എന്റെ സ്വന്തം അമ്മ ആയിട്ടാണ് അനു കണ്ടിരുന്നത്…

നിസ്സാര കാര്യത്തിനും പോലും ആദി തന്നോട് ദേഷ്യപ്പെടുമ്പോൾ എന്റെ മോളെ വഴക്കു പറയരുതെന്ന് പറഞ്ഞു  ആദിനോട് ദേഷ്യപ്പെടാറുള്ള  അമ്മ തനിക്കു പ്രസവിക്കാൻ കഴിയില്ലെന്ന് അറിഞ്ഞതോടെ ആണ് തന്നിൽ നിന്നും അകന്നത്..

മോളെ എന്നുള്ള വിളി മാറ്റി എടി, നീ എന്നൊക്കെ ആക്കിയതും… അവിടെ ഒന്നും കുത്തി ഇരിക്കാതെ നിനക്കെന്നെ സഹായിച്ചൂടെ എന്ന അമ്മയുടെ വാക്കുകൾ കേട്ടു തുടങ്ങിയപ്പോൾ മുതൽ മനസ്സിൽ പേടി നിറഞ്ഞിരുന്നു..

അമ്മയുടെ കുത്തുവാക്കുകൾ സഹിക്കാൻ വയ്യാതെ മാറി ഇരുന്നു അനു കരയുമ്പോൾ.. ആദ്യമൊക്കെ എന്റെ കൂടെ ഇരുന്നു എന്നെ ആശ്വസിപ്പിക്കാൻ കൂടെ ഉണ്ടായിരുന്ന ഏട്ടനും പിന്നെ എപ്പോഴോ എന്നിൽ നിന്നും അകന്നു തുടങ്ങിയിരുന്നു…

രണ്ടാമതൊരു വിവാഹം കഴിക്കാൻ അമ്മ നിർബന്ധിച്ചപ്പോൾ ഒടുക്കം ഏട്ടന്റെ മനസ്സ് മാറിയതറിഞ്ഞു.. കുഞ്ഞിനെ വേണമെങ്കിൽ നമുക്ക് അനാഥാലയത്തിൽ നിന്നും ദത്തെടുത്താൽ മതിയല്ലോ എന്ന അനുവിന്റെ ചോദ്യത്തിന്.. എനിക്ക് കണ്ടവരുടെ കുഞ്ഞിനെ അല്ല.. സ്വന്തം ചോരയിൽ ഒരു കുഞ്ഞിനെ വേണമെന്നുള്ള ഏട്ടന്റെ മറുപടി അവളെ വല്ലാതെ തളർത്തിയിരുന്നു…

27 Comments

  1. Supper❤️

  2. Kallan madhavan

    ❤️❤️❤️❤️❤️

  3. ????ethu poley ulla bariyamar. Lakzhathil 1,2 kanummm….

  4. ഇങ്ങനെയുള്ള ഭാര്യമാർ കഥകളിൽ മാത്രം …

  5. നിധീഷ്

    ഒരുപാട് ഇഷ്ട്ടായി.. ❤❤❤❤

  6. കഥ വളരെ നന്നായിരുന്നു.. നല്ല എഴുത്ത് ശൈലി.. സന്ദേശവും മികച്ചത്..

    പക്ഷേ ഉള്ള സത്യം മറച്ചു വച്ചതില്‍ എനിക്ക് കടുത്ത വിയോജിപ്പുണ്ട്.. അത്കൊണ്ട് ഒരു കാര്യവും ഇല്ല.. അവള്‍ക്കു സ്നേഹം ഉണ്ടെന്നുണ്ടെങ്കില്‍ വേദനാജനകമാണെങ്കിലും സത്യം തുറന്നു പറയുക എന്നതാണ് ചെയ്യേണ്ടിയിരുന്നത്.. ഇതിലിപ്പോള്‍ ആ ഡോക്ടര്‍ വന്നു പറഞ്ഞില്ലായിരുന്നുവെങ്കില്‍ അവന്‍ പോയി വേറെ പെണ്ണിനെ കെട്ടുമായിരുന്നില്ലേ..??!! അപ്പോള്‍ ഇവള്‍ “സ്നേഹിച്ചതിനു” വല്ല കാര്യവുമുണ്ടാവുമായിരുന്നോ..??

    ഒരു പെണ്ണിനെ സ്നേഹിക്കുമ്പോള്‍ അവളിലെ നെഗറ്റീവ് വശങ്ങളെ കൂടി സ്നേഹിക്കാന്‍ കഴിഞ്ഞാലേ അത് പൂര്‍ണമാവുന്നുള്ളൂ.. അപ്പോള്‍ അമ്മയുടെയും ഭര്‍ത്താവിന്റെയും പെരുമാറ്റങ്ങള്‍ ഒരുപോലെ വിമര്‍ശനമര്‍ഹിക്കുന്നു.. എന്തായാലും പൂര്‍ണമായും ശരി മാത്രമുള്ള ഒരാളും ലോകത്തില്ലല്ലോ..!!

    വളരെ നന്നായിത്തന്നെ എഴുതി.. ആശംസകള്‍.. ഇനിയും രചനകള്‍ക്കായി കാത്തിരിയ്ക്കുന്നു..

  7. ബ്രോ… കിടിലൻ…. നല്ല എഴുത്ത്…. ഇനിയും….ആ തുളികയിൽ നിന്നും അടർന്നു വിഴുന്ന കഥകൾക്കായി കാത്തിരിക്കുന്നു…..

    ❤❤❤❤

    1. *തൂലിക… കീബോർഡ് ചതിച്ചതാ…???

  8. ചെറിയ ഒരു കഥാതന്തു വികസിപ്പിച്ച് മനോഹരമായി എഴുതി, ആശംസകൾ…

  9. ഇഷ്ട്ടായി ….????

  10. Super ?❤️❤️

  11. വിരഹ കാമുകൻ???

    ❤❤❤സൂപ്പർ

  12. Heart touching story ❤.
    Njan enikum venam ithupole oru pennine
    Ighalum prarthik ? ketto chilappo athupole kittiyalo . Ippo ighanthe pennughal apoorvam aann. Enik 18 vayass aayittullu ennalum ippo muthal നിസ്കാരികു൦ബോൾ prathikann ithupole onnine tharane enn ?

  13. വളരെ നല്ല കഥ ? , പക്ഷെ ഇങ്ങനെ ഒരു പെണ്ണ് സ്വപ്നങ്ങളിൽ മാത്രം

  14. Superb bro ??❤️

  15. ????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  16. കർമ ബന്ധം കൊണ്ടും മാതൃത്വവും പിതൃത്വവും യാഥാർഥ്യമാക്കാം.
    നല്ല എഴുത്ത്.

  17. കൊള്ളാം നന്നായിട്ടുണ്ട്♥️♥️

  18. നന്നായിരുന്നു. ❤️

  19. superb bro 🙂

  20. Good one….✌

Comments are closed.