കൗണ്ടറിലിരുന്ന പെണ്ണ്, മുഖമുയർത്തി അവളെ നോക്കി.പിന്നെ ഉച്ചത്തിൽ പറഞ്ഞു
“മാഡം , ഇന്ത അഡ്രസ്സ് മുന്നാടിയെ ഇങ്കെ രജിസ്റ്റർ പണ്ണിയിറുക്ക്, ഇത് ആ വിനോദ് സാർ ടെ വീട്ടഡ്രസ്സ് അല്ലാമാ? ഇന്ത അഡ്രസിൽ, ഒരു മിസിസ് മെഹറുന്നിസ വിനോദ്,രജിസ്റ്റർ പണ്ണിയിറുക്ക്.. ഫ്‌ലാറ്റ് നമ്പർ 36/A, ഫസ്റ്റ് മെയിൻ റോഡ്, ഗാന്ധി നഗർ, അടയാർ, ചെന്നൈ താനേ? ബേബി ഓഫ് മെഹറുന്നിസ വിനോദ് ഇതും ഇന്ത അഡ്രസ്സിൽ താൻ ഇറുക്ക്. ഇന്ത അഡ്രസ്സിൽ എപ്പടി അഗൈൻ മിസിസ് അഖില വിനോദ് വാരുവാറെ? വേറെ അഡ്രസ്സ് ഇല്ലായാ?
അതോ ആ വീട്ടുക്ക് നീങ്ക പുതുസ്സാ മാറി വന്നവരാ? അല്ലയെ, ഫോൺ നമ്പർ സെയ്യിമാ താനേ… അവർ ഇങ്കെ, മൂൺട്രു കൊല്ലമാ വരുവാരെന്ന് ഡാറ്റാ കാണിക്കിറേൻ, എന്നമ്മ ഇതെല്ലാം?”
അഖിലയ്ക്ക് തല കറങ്ങുന്നത് പോലെ തോന്നി. ആ പെണ്ണ് പിന്നെയുമെന്തെല്ലാമോ പറഞ്ഞു. അഖില ഒന്നും കേട്ടില്ല….
തന്റെ തോന്നൽ ശരിയാണ്… വിനോദിന് വേറെ ഭാര്യയും മകളുമുണ്ട്.
തനിക്ക് “ഡോക്ടറെ കാണണം. അവൾ ഒരു വിധം പറഞ്ഞൊപ്പിച്ചു. ” അവിടെ പുതിയ താമസക്കാരിയാണെന്ന് ”
ആ പെണ്ണ് ഒന്ന് ചിരിച്ചു, കാർഡ് ഇഷ്യൂ ചെയിതു.
അവൾക്ക് മുൻപിൽ ഇരുട്ടായിരുന്നു
ഭാവി അടഞ്ഞു പോയിരുന്നു. ഈയിടെ വിനോദ് രാത്രികളിൽ വരാറില്ല… പണമില്ല, കൈയിൽ. വീട്ടിൽ നിന്നിട്ട വളകൾ ഓരോന്നായി, അവൾ വിറ്റു.
വീട്ടിൽ നിന്നാരെങ്കിലും വിളിച്ചാലും അഖില ഒന്നോ രണ്ടോ വാക്കുകളിൽ കൂടി ഉത്തരം നൽകി, സംഭാഷണം അവസാനിപ്പിച്ചു.
രണ്ടു മാസം കൂടി കടന്നു പോയി. പ്രത്യേകിച്ചൊന്നും സംഭവിക്കാതെ.
പ്രസവത്തിനു എന്ത് ചെയുമെന്നവൾ ചിന്തിച്ചു… ആരുമില്ലാതെ ആശുപത്രിയിൽ പോകാനവൾക്ക് ധൈര്യമില്ലായിരുന്നു.
അമ്മയെയും അച്ഛനെയും അവൾ വെറുത്തു.
ഇരുട്ടിലേക്ക് തള്ളി വിട്ടില്ലേ തന്നെ, നേരംവണ്ണമൊന്ന് അനേഷിക്കുക പോലും ചെയ്യാതെ പെൺകുട്ടികളെ എങ്ങനെയാണ് വിവാഹം ചെയ്ത് വിടുന്നത് ?
അവൾക്ക് ലോകത്തെ ഭയമായി തുടങ്ങി, പുറം ലോകം കണ്ടിട്ടില്ല,വയസ്സ് പത്തൊന്പതാകുന്നതേയുള്ളു… നിറഗർഭിണിയും..
ചിന്തിച്ചു ചിന്തിച്ചു, അവൾ ആ രാത്രി വീട് വിട്ടിറങ്ങി, കൈയിൽ ഒരു ചെറിയ പേഴ്സും,അൽപ്പം രൂപയും. ഒരു ഓട്ടോ പിടിച്ചവൾ അഡയാർ മേൽപ്പാലത്തിലേക്കെത്തി…