സൈക്കോ 2[MI] 59

ഞാന്‍ മുകളിലേക്ക് നടന്നു എന്‍റെ റൂമിന് എതിര്‍വശമുള്ള റൂമില്‍ നിന്നും അമ്മ ഇറങ്ങി വരുന്നു

“ അമ്മ എന്താ കാണിച്ചേ അവനെ, അവനെ എന്തിനാ ഇവിടെ കൊണ്ട് വന്നത് ,അവന്‍ നിങ്ങളുടെ ആരാ ? ഇത് അനാഥാലയം ഒന്നുമല്ലല്ലോ  അവനെ ഇപ്പോള്‍ പറഞ്ഞു വിട്ടോണം അല്ലെങ്കില്‍ ഞാന്‍ ഇറങ്ങി പോകും ”

അവന്‍റെ മാതാപിതാക്കള്‍ ജീവിചിരിപ്പില്ലയെന്നു അമേല്യ പറഞ്ഞതിലൂടെ ഒക്കെ എനിക്ക് അറിയാമായിരുന്നു.

അവന്‍ ഇത് കേട്ടുകൊണ്ട് ഇറങ്ങി പോകുന്നുവെങ്കില്‍ പോകെട്ടെ എന്ന് കരുതി സാമാന്യം ശബ്ധത്തില്‍ തന്നെയാണ് പറഞ്ഞത്, അപ്പോഴേക്കും അമ്മ എന്നെ പിടിച്ചു വലിച്ചു താഴേക്ക് എത്തിയിരുന്നു.

നിനക്ക് എന്താ അറിയേണ്ടേ അവന്‍ ആരാണെന്നല്ലേ?

അവന്‍ എനിക്ക് ഏറ്റവും കൂടുതല്‍  വേണ്ടപെട്ട ഒരുവന്‍ തന്നെയാണ് ഇപ്പോള്‍ നീ ഇത്രയും അറിഞ്ഞാല്‍ മതി പിന്നെ ഒരുകാര്യം അവന്‍ ഇനി ഇവടെ കാണും ഒരു പ്രശ്നവും ഉണ്ടാക്കരുത്” ഇത്രയും പറഞ്ഞു അമ്മ വീണ്ടും മുകളിലെക്കുപോയി.

ഇനി എന്ത് ചെയ്യും” ഞാന്‍ ആന്‍റിയോട് ചോദിച്ചു

“അവന്‍ ആരായാലും അതികനാള്‍ ഇവിടെ കാണില്ല നിന്‍റെ അമ്മ തന്നെ അവനെ പറഞ്ഞു വിടും നോക്കിക്കോ” ആന്‍റി പറഞ്ഞു ചിരിക്കാന്‍ തുടങ്ങി.

രാത്രി ഭക്ഷണം കഴിക്കാന്‍ നേരം അമ്മ റിഷഭിനെയും കൂടെ കൂട്ടിയാണ് കഴിക്കാന്‍ ഇരുന്നത്.അവനെ കണ്ടതും ഞാന്‍  എഴുനേറ്റു പോകാന്‍ ഒരുങ്ങി.

“ആന്‍റി  വരുന്നുണ്ടോ” ഞാന്‍ ചോദിച്ചു

“നീ ഇതെന്താ കാണിക്കുന്നേ ഇരുന്നു കഴിക്കാന്‍ നോക്ക്” അമ്മയാണ് എനിക്ക് മറുപടി നല്‍കിയത്.

“എനിക്ക് വലിഞ്ഞു കയറി വന്നവന്‍റെ കൂടെ ഇരുന്നു കഴിക്കാന്‍ താല്പര്യം ഇല്ല” അവനോടുള്ള അമര്‍ഷം മറച്ചുവക്കാതെ തന്നെ പറഞ്ഞു.

“ആന്‍റി ഞാന്‍ അപ്പോഴേ പറഞ്ഞതല്ലേ ഇതൊക്കെ വേണ്ടന്ന്”

Updated: May 19, 2021 — 5:33 pm

9 Comments

  1. എന്താന്ന് അറിയില്ല bro വേഗം കൂടിയത് കൊണ്ട്‌ ആകും എന്തോ ഒരു continuity feel ആയില്ല
    നല്ല ഒരു പ്ലോട്ട് ആണ് nannaayi ഡെവലപ് ചെയൂ
    Waiting for next parts

  2. MI
    വളരെ വൈകിയത് കൊണ്ട് കഥ തന്നെ മറന്നു പുതിയ ഭാഗവുമായി താരതമ്യം ആകാൻ കുറച്ചു സമയം എടുത്തു.
    എഴുത്ത് നന്നായിരുന്നു, ചില ഭാഗങ്ങളിൽ കഥയുടെ വേഗത വളരെ കൂടുതൽ ആയിരുന്നു അത് കുറയ്ക്കാൻ ശ്രമിക്കുക. പിന്നെ തുടർ ഭാഗം ഉടനെ എഴുതുക.
    ആശംസകൾ…

    1. ചേച്ചി

      കഥ ഉടനെ തന്നെ എത്തിക്കാം

      ❤❤️

  3. കൊള്ളാം ബ്രോ നന്നായിട്ടുണ്ട്…
    കൊറേ വൈകി വന്നതുകൊണ്ട് കഥ തന്നെ മറന്നുപോയി. അതുകൊണ്ട്‌ തന്നെ ഫസ്റ്റ് പാര്‍ട്ട് ഒന്നുടെ വായിക്കേണ്ടി വന്നു.
    അടുത്ത പാര്‍ട്ട് അധികം വൈകിക്കാതെ ഇടാന്‍ നോക്കണം അല്ലെങ്കിൽ കഥയോട് ഒരു മടുപ്പ് തോന്നും..

    1. കഴിവതും നേരത്തെ തരാം
      ❤❤️

  4. kollam.
    waiting for next part.
    valare thamasikkalle

    1. പെട്ടെന്ന് തരാം
      ❤️❤️

  5. ബ്രോ വല്ലാണ്ട് നേരം വൈകിയല്ലോ..

    വായിക്കാം ട്ടോ..

    കുറച്ചു തിരക്കിൽ ആണ്…❤❤

    1. സമയം ഉള്ളപ്പോൾ വായിച്ചാൽ മതി
      ❤️❤

Comments are closed.