സൈക്കോ 2[MI] 59

ഞാന്‍ നേരെ എന്‍റെ  റൂമിലെക്ക് പോയ്‌ ഡയറിയില്‍ നിന്നും എന്‍റെയും റിച്ചുവിന്‍റെ കുട്ടിക്കാലത്തെ ഫോട്ടോയൊക്കെ  എടുത്ത് നോക്കി ആ പഴയ കാലത്തേ മനോഹര നിമിഷങ്ങള്‍ ഞാന്‍ പൊടിതട്ടി എടുക്കാന്‍ ശ്രമിച്ചു. സമയം പോയതറിഞ്ഞില്ല, ഞാന്‍ പെട്ടെന്ന് ഫ്രെഷായി ആന്‍റിയെ പ്രതീക്ഷിച്ച് ഹാളില്‍ വന്നിരുന്നു കുറച്ചു സമയം അങ്ങനെ ഇരുന്നു എന്നിട്ടും കാണാതായപ്പോല്‍ ഞാന്‍ അമ്മയോട് ചെന്നു തിരക്കി

“അവള്‍ പ്രേമിനെ പിക്ക് ചെയ്യാന്‍ പോയതാ” അമ്മ പറഞ്ഞു

“ഞാന്‍ എങ്ങനെ ബര്‍ത്ത് ഡേ പാര്‍ട്ടിക്ക് പോകും?” ഞാന്‍ അമ്മയോട് ചോദിച്ചു.

“നീ റെഡിയക് ഞാന്‍ കൊണ്ടാക്കാം” അമ്മ കാറിന്‍റെ ചാവി കൈയിലെടുത്ത് കൊണ്ട് പറഞ്ഞ് വീടിനു പുറത്ത് ഇറങ്ങി

ഞാന്‍ ഒന്നും പറയാതെ കാറില്‍ കയറി.

അമ്മ എന്നെ അമേല്യ യുടെ വീട്ടില്‍ ഡ്രോപ്പ് ചെയ്തു പോകാന്‍ ഒരുങ്ങവേ അമേല്യ അമ്മയെ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍  നിര്‍ബന്ധിച്ചു , അവസാനം അമ്മ ഞങ്ങളോടൊപ്പം തന്നെ വന്നു.

ഞങ്ങള്‍ അവിടെ കയറി ചെന്നപ്പോള്‍ സൂസി( അമേല്യ യുടെ അമ്മ ) ആന്‍റി വന്നു അമ്മയെ അകത്തു കൊണ്ട് പോയ്‌ ഞാനും അമേല്യയും ഞങ്ങളുടെ ഫ്രണ്ട്സിനടുത്തെക്ക് നീങ്ങി

പാര്‍ട്ടിയൊക്കെ നന്നായി അവസാനിച്ചു എല്ലാപേരും പോയ്‌ തുടങ്ങി, ഞാനും അമേല്യയും ഓരോ വിശേഷങ്ങള്‍ പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു പെട്ടെന്ന് അമേല്യയുടെ അച്ഛന്‍ കയറി വന്നതിനാല്‍  ഞാന്‍ അവളോട്‌  പറഞ്ഞ് പുറത്തേക്ക്  ഇറങ്ങി.

ഞാന്‍ ഹാളിലേക്ക് ചെന്നപ്പോള്‍ അവിടെ സൂസിയാന്‍റി മാത്രമേ ഉണ്ടായിരുന്നുള്ളൂ, അമ്മ എവിടെയാണെന്ന് ഞാന്‍ ആന്‍റിയോട്‌ തിരക്കി

നിന്‍റെ അമ്മ റിഷഭുമായി സംസാരിച്ചു നില്‍ക്കുന്നുണ്ട് സൂസിയാന്‍റി പറഞ്ഞു.

അപ്പോഴേക്കും അവിടെ അമ്മ കയറി വന്നു ഞങ്ങള്‍ അവിടെ നിന്നും  യാത്ര പറഞ്ഞു ഇറങ്ങി, യാത്രയിലുടനീളം അമ്മ കരയുന്നുണ്ടായിരുന്നു ഞാന്‍ ചോധിച്ചതിനോന്നിനും അമ്മ മറുപടി നല്‍കിയില്ല.അമ്മ ഞങ്ങളില്‍ നിന്നു ഒഴിഞ്ഞു മാറിയതുപോലെയായി

 

Updated: May 19, 2021 — 5:33 pm

9 Comments

  1. എന്താന്ന് അറിയില്ല bro വേഗം കൂടിയത് കൊണ്ട്‌ ആകും എന്തോ ഒരു continuity feel ആയില്ല
    നല്ല ഒരു പ്ലോട്ട് ആണ് nannaayi ഡെവലപ് ചെയൂ
    Waiting for next parts

  2. MI
    വളരെ വൈകിയത് കൊണ്ട് കഥ തന്നെ മറന്നു പുതിയ ഭാഗവുമായി താരതമ്യം ആകാൻ കുറച്ചു സമയം എടുത്തു.
    എഴുത്ത് നന്നായിരുന്നു, ചില ഭാഗങ്ങളിൽ കഥയുടെ വേഗത വളരെ കൂടുതൽ ആയിരുന്നു അത് കുറയ്ക്കാൻ ശ്രമിക്കുക. പിന്നെ തുടർ ഭാഗം ഉടനെ എഴുതുക.
    ആശംസകൾ…

    1. ചേച്ചി

      കഥ ഉടനെ തന്നെ എത്തിക്കാം

      ❤❤️

  3. കൊള്ളാം ബ്രോ നന്നായിട്ടുണ്ട്…
    കൊറേ വൈകി വന്നതുകൊണ്ട് കഥ തന്നെ മറന്നുപോയി. അതുകൊണ്ട്‌ തന്നെ ഫസ്റ്റ് പാര്‍ട്ട് ഒന്നുടെ വായിക്കേണ്ടി വന്നു.
    അടുത്ത പാര്‍ട്ട് അധികം വൈകിക്കാതെ ഇടാന്‍ നോക്കണം അല്ലെങ്കിൽ കഥയോട് ഒരു മടുപ്പ് തോന്നും..

    1. കഴിവതും നേരത്തെ തരാം
      ❤❤️

  4. kollam.
    waiting for next part.
    valare thamasikkalle

    1. പെട്ടെന്ന് തരാം
      ❤️❤️

  5. ബ്രോ വല്ലാണ്ട് നേരം വൈകിയല്ലോ..

    വായിക്കാം ട്ടോ..

    കുറച്ചു തിരക്കിൽ ആണ്…❤❤

    1. സമയം ഉള്ളപ്പോൾ വായിച്ചാൽ മതി
      ❤️❤

Comments are closed.