സമാധാനം [Rajtam] 65

Views : 1751

” ഉം,….എഴുപത്തിരണ്ടു വയസ്സുള്ള….”

” അമ്മച്ചീ ഭർത്താവിന്റെ പേര്? “

“എന്റെ ഭർത്താവ് മരിച്ചു പോയി മോനെ “

ഞാൻ ഞെട്ടി അവരെ ഒന്ന് നോക്കി. പിന്നെ അയാളെയും . അപ്പൊ ആയാളും മുഖം ഉയർത്തി എന്നെ നോക്കി. ആ നോട്ടം പതിവിലും അധികം സമയം ഉണ്ടായിരുന്നു. പിന്നെ പതിയെ മുഖം താഴ്ത്തി. സത്യത്തിൽ എനിക്ക് വല്ലാത്ത ഒരു അമ്പരപ്പ് ഉണ്ടായി. അതു വെളിയിൽ കാണിക്കാതെ ഞാൻ പറഞ്ഞു

ഇപ്പോഴത്തെ ഭർത്താവിന്റെ പേര് പറയൂ “

” നമ്മൾ കല്യാണം കഴിച്ചിട്ടില്ല “

ഇപ്പോൾ എനിക്ക് ചെറിയ ചിരി വന്നു.

“എന്നാൽ മരിച്ച ഭർത്താവിന്റെ പേര് പറയൂ “

“പീതാബരൻ “

” പരേതനായ പീതാംബരന്റെ ഭാര്യ കുഞ്ഞമ്മ……. “

ഞാൻ എഗ്രിമെന്റ് എഴുതി പൂർത്തിയാക്കി. അമ്മച്ചി മാനസിക സംഘർഷത്തിൽ ആണെന്ന് പിന്നീടുള്ള അവരുടെ സംസാരത്തിൽ നിന്നും എനിക്ക് മനസ്സിലായി.

ആവശ്യം വേണ്ട ഒപ്പുകൾ വാങ്ങി കരാർ നടപടികൾ പൂർത്തിയാക്കി ഞാൻ അവരോട് പറഞ്ഞു

” പകുതി പൈസ ആദ്യം തരും. ബാക്കി തുക പണി പൂർത്തിയാക്കിയതിനു ശേഷം. നല്ല രീതിയിൽ പണി ചെയ്യണം. പൈസ മറ്റ് ആവശ്യങ്ങൾക്ക് എടുക്കരുത്. എങ്കിൽ നിയമ നടപടികൾ ഉണ്ടാകും. “

“ഇല്ല മോനെ “

“മാർച്ച്‌ 15ന് മുൻപ് പണി തീർത്തു വരണം “

“വരാം “

അവർ പതുക്കെ എണീറ്റു. പഴയ ചിരി ആ മുഖത്തു ഉണ്ടായിരുന്നില്ല. ഒരു ജാള്യത അവരുടെ മുഖത്തു നിഴലിച്ചിരിക്കുന്നത് എനിക്ക് കാണാമായിരുന്നു. പിറകെ അവരുടെ ഭർത്താവും.

“ശരി, പണി പെട്ടെന്ന് തീർത്തിട്ട് വരിക “

രണ്ടു പേരും നടന്നു ഓഫീസിന്റെ പുറത്തേക്ക് പോകുന്നത് ഞാൻ നോക്കിയിരുന്നു. പെട്ടെന്ന് അമ്മച്ചി അകത്തേക്ക് കയറി വന്നു.

“എന്താ അമ്മച്ചി?”

” എന്റെ ഭർത്താവ് മുപ്പത്തിനാല് വർഷം മുൻപ് മരിച്ചു പോയതാ. ഇയാള് ഇരുപത്തി അഞ്ചു വർഷം മുൻപ് എന്നോട് വന്നു കൂടിയതാ. ഒരു ഗുണവും ഇല്ല. ജോലിക്ക് പോകില്ല. കുടിക്കാൻ ഞാൻ തന്നെ കാശ് കൊടുക്കണം. പിന്നെന്താ ഭർത്താവ് മരിച്ചേ പിന്നെ എനിക്ക് ഒന്ന് വെളിയിൽ പോകാനോ ബന്ധുക്കൾക്ക് വീട്ടിൽ വരാനോ പറ്റില്ല. ഇയാള് വന്നേ പിന്നെ എന്റെ സമാധാനം പോയെങ്കിലെന്ത് നാട്ടുകാർക്ക് സമാധാനം ആയല്ലോ. എനിക്ക് അതു മതി മോനേ …….”

അവർ ചിരിച്ചു. പതിവുള്ള കുലുങ്ങി ചിരി ആയിരുന്നില്ല അതു. ഒരു ചെറു ചിരി. ആ ചിരിയിൽ ഒരു നഷ്ടബോധം ഉണ്ടായിരുന്നോ?

അവർ പുറത്തേയ്ക്ക് നടന്നു…

അവർ ഗേറ്റ് കടന്നു പോകുന്നത് ഞാൻ ജനാലയിലൂടെ നോക്കിയിരുന്നു. കുറച്ചു മുൻപ് വരെ അവരെനിക്ക് ദാരിദ്ര്യ രേഖക്കു താഴെയുള്ള ഒരു സാധാരണ സ്ത്രീയായിരുന്നു. പക്ഷെ ഇപ്പോൾ നമ്മുടെ സമൂഹത്തിന്റെ ദുഷ്ചിന്തയുടെ ഭാരം പേറി കഠിനമായ ശോകത്തോടെ ജീവിക്കുന്ന ഒരു വർഗ്ഗത്തിന്റെ പ്രതിനിധിയായി മാറി കഴിഞ്ഞിരുന്നു അവരെനിക്ക്…….

വർഷങ്ങൾ ഏറെ കഴിഞ്ഞിരിക്കുന്നു….. എന്നാലും ഓരോ വിധവാ ദിനത്തിലും കുഞ്ഞമ്മ അമ്മച്ചി എന്റെ മനസ്സിൽ ഓടിയെത്തും ………

Recent Stories

The Author

Rajtam

2 Comments

  1. Nannaayittund
    Veendum ezhuthuka

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com