സദാചാരമെന്ന സദ്പ്രവൃത്തി ! [Jacki] 75

സദാചാരമെന്ന കാപട്യം ഉരിഞ്ഞുകളയൂ, മനസ്സാക്ഷി – അതുണര്‍ത്തൂ…

നിങ്ങള്‍ മറ്റുള്ളവരെ നോക്കുന്നു, ഇവരുമായൊക്കെ താരതമ്യം ചെയ്യുമ്പോള്‍ ഞാന്‍ ഒരു നല്ലയാള്‍തന്നെ എന്നുപറഞ്ഞു നിങ്ങള്‍ സ്വയം സമാധാനിക്കുന്നു. മറ്റുള്ളവരെയെല്ലാം മോശക്കാരാക്കുമ്പോളാണ് നിങ്ങള്‍ നല്ലയാളാവുന്നത്.

നിങ്ങള്‍ ജീവിതത്തെ തിരിച്ചറിഞ്ഞു തുടങ്ങിയാല്‍, ജീവിതത്തിനോട് പ്രതികരിച്ചു തുടങ്ങിയാല്‍, സദാചാരത്തിന്‍റെ ആവശ്യമേതുമില്ലെന്ന് നിങ്ങള്‍ക്കറിയാനാകും. ഇങ്ങനെ വര്‍ത്തിക്കണം എന്ന് മനസ്സിലായിക്കഴിയുമ്പോള്‍, ഉപദ്രവകരമായി വല്ലതും ചെയ്യാന്‍ നിങ്ങള്‍ കേവലം അപ്രാപ്തരായിത്തീരുന്നു. നിങ്ങള്‍ സ്വയം നിയന്ത്രിക്കുന്നതു കൊണ്ടല്ല, നിങ്ങളുടെ പ്രകൃതം തന്നെ ഉപദ്രവകരമായതൊന്നും ചെയ്യാനാവാത്ത വിധത്തിലായിത്തീരുന്നു. അപ്പോള്‍ അനായേസേന നിങ്ങള്‍ ഒരു നന്മ നിറഞ്ഞ വ്യക്തി ആയി മാറുന്നു.

ഇന്നതു ചെയ്യണം, ഇന്നതു ചെയ്തുകൂടാ എന്ന രീതിയിലുള്ള സദാചാര തത്ത്വങ്ങളൊന്നും ഇവിടെ എവിടെയും കല്ലില്‍ കൊത്തിവച്ചിട്ടില്ല.

ഒരേ ഊര്‍ജ്ജം ദശലക്ഷകണക്കിനു വിഭിന്ന രൂപങ്ങളില്‍ പ്രകടമാകുന്നതാണ് ഈ പ്രപഞ്ചമെന്ന് ആധുനികശാസ്ത്രം സംശയാതീതമായി തെളിയിച്ചു കഴിഞ്ഞിരിക്കുന്നു. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ നിങ്ങളും ഞാനും ഒരേ ഊര്‍ജ്ജമാണ്. നിങ്ങള്‍ പത്ത് വിരലുകളെയും നിങ്ങളുടെ ഭാഗമായി അനുഭവിക്കുന്നതുപോലെ, നിങ്ങള്‍ക്കു ചുറ്റുമുള്ള സകലരേയും നിങ്ങളുടെ ഭാഗമായി ഒരു നിമിഷനേരത്തേക്കെങ്കിലും നിങ്ങള്‍ക്കുള്ളില്‍ അനുഭവപ്പെടുകയാണെങ്കില്‍ – ഇത് ഒരു ചിന്തയോ ആശയമോ ആയല്ല – യഥാര്‍ത്ഥ അനുഭവമായി, നിങ്ങളുടെ ഒരു ശരീരഭാഗത്തെപ്പോലെ തന്നെ മറ്റുള്ളവരേയും നിങ്ങളുടെ ഭാഗമായി അനുഭവപ്പെടുകയാണെങ്കില്‍, സദാചാരസംഹിതകള്‍ പ്രത്യേകിച്ച് പഠിപ്പിച്ച് തരേണ്ട ആവശ്യമുണ്ടോ? മറ്റൊരാളെ ഉപദ്രവിക്കരുത്, കൊല്ലരുത്, അയാളുടേത് കവര്‍ന്നെടുക്കരുത്, എന്നൊക്കെ പറഞ്ഞുതന്നിട്ടു വേണോ?

യോഗ എന്നാല്‍ അതാണ്. യോഗ എന്ന വാക്ക് ഐക്യം അഥവാ സംയോഗം എന്നതില്‍ നിന്നാണ് വന്നത്. നിങ്ങളുടെ അനുഭവത്തില്‍ സകലരും, സകലതും, സര്‍വ്വവും ഒന്നായി അനുഭവപ്പെടുന്നു. ഇന്ദ്രിയങ്ങളിലൂടെ ഉള്ള അനുഭവങ്ങള്‍ക്കതീതമായി, മുഴുവന്‍ പ്രപഞ്ചത്തേയും നിങ്ങള്‍ക്കുള്ളില്‍ നിങ്ങളുടെ ഒരു ഭാഗമായി തന്നെ അനുഭവപ്പെടാറാകും വിധം നിങ്ങളെ പരിണാമത്തിനു വിധേയരാക്കാനുള്ള രീതിശാസ്ത്രമാണ് യഥാര്‍ത്തത്തില്‍ യോഗ. സകലരേയും തനിക്കുള്ളില്‍ തന്നെയുള്ള ഒരു ഭാഗമായി നിങ്ങള്‍ക്കനുഭവിക്കാനായാല്‍, ഒരു സദാചാരതത്ത്വവും കൂടാതെ, സാഹചര്യത്തിന് ആവശ്യമായതെന്തോ അത് നിങ്ങള്‍ സന്തോഷത്തോടെ ചെയ്യുകതന്നെ ചെയ്യും.

8 Comments

  1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    good messege bro
    sadacharam paranjje nadakkanavarkkulla
    messege ??

    tudarnnum ezhthuka ?

    1. tnx da kunjappa ?

  2. മന്നാഡിയാർ

    ❤❤❤ good message ❤❤❤

    1. thankyou bro
      tudarnnum suppot jeyyuka ??

  3. നിധീഷ്

  4. ❤️

Comments are closed.