സഖിയെ തേടി…?2 [മഞ്ഞ് പെണ്ണ്] 168

തുളസിക്കതിരിന്റെ മണവും എല്ലാം എല്ലാം എനിക്ക് പരിചിതം ആണ്…. എനിക്ക് വിധിച്ചത് കൊണ്ടാവാം നിന്റെ പ്രണയം പോലും വിജയിക്കാതിരുന്നത്…. ” പ്രവി പറയുന്നത് ഒന്നും മനസ്സിലാവാതെ ആമി അവനിലേക്ക് തന്നെ നോക്കി കൊണ്ടിരുന്നു…

 

 

“നീയില്ലെങ്കിൽ സ്വർഗവും എനിക്ക് നരകം ആണ് പെണ്ണേ… അത്രക്കും ഇഷ്ട്ടമാണ് എനിക്ക് നിന്നെ ഒരു പക്ഷെ അളന്ന് തിട്ടപ്പെടുത്താൻ കഴിയില്ല…” പ്രവി അവളുടെ കണ്ണുകളിൽ നോക്കി ആദ്രമായി പറഞ്ഞതും ആ കവിഞ്ഞൊഴുന്ന പ്രണയ സാഗരത്തിൽ അവളും ലയിച്ച് പോയി… ചുണ്ടുകൾ തമ്മിലുള്ള അകലം കുറഞ്ഞു… ഇണകൾ തമ്മിൽ ചേരാൻ വെമ്പൽ കൊണ്ടു… ആമിയുടെ കണ്ണുകൾ കൂമ്പി അടഞ്ഞു…

 

 

വയറിൽ നിന്ന് എന്തോ ഉരുണ്ട് കയറുന്നത് പോലെ തോന്നിയതും പ്രവി ആമിയെ തള്ളി കൊണ്ട് വേഗത്തിൽ ബാത്‌റൂമിലേക്ക് ഓടി…ചെവിയിൽ പ്രണയം തുളുമ്പുന്ന പ്രവിയുടെ വാക്കുകൾ മാത്രം !!! നെഞ്ച് കാരണം അറിയാതെ ഇടിച്ച് കൊണ്ടിരുന്നു!!! ഉള്ളിൽ പേരറിയാത്ത ഏതോ വികാരം രൂപം കൊണ്ടു!!!

 

 

 

 

 

“എന്താ ആമി ഇത്… നിനക്ക് ഇതെന്താ പറ്റിയത്…അതിന് മാത്രം എന്ത് തേങ്ങയാ അയാളുടെ കണ്ണിൽ…” സ്വയം ഒന്ന് നെറ്റിക്ക് അടിച്ച് കൊണ്ട് ആമി എഴുന്നേറ്റ് അകത്തേക്ക് ഒന്ന് എത്തി നോക്കി… ഉള്ളിൽ ആളനക്കം ഒന്നും കേൾക്കാത്തത് കൊണ്ട് പതിയെ ഉള്ളിലേക്ക് കയറി… ലിവിങ് റൂമിന്റെ അടുത്തുള്ള ബാത്‌റൂമിൽ നിന്ന് ശബ്ദം കേട്ടതും അവൾ വാ മൂടി കൊണ്ട് ചിരിച്ചു…കുറച്ച് സമയത്തിന് ശേഷം പ്രവി പുറത്തേക്ക് ഇറങ്ങി വെളിയിൽ നിൽക്കുന്ന ആമിയെ നോക്കി ചുണ്ട് കൂർപ്പിച്ച് ഒരു ഉമ്മ കൊടുക്കാൻ നിന്നതും വയറിൽ നിന്നുള്ള അസ്വസ്ഥത കൊണ്ട് ചുണ്ടുകൾ വേദന കൊണ്ട് ചുളുങ്ങി പോയി…അത് കണ്ട് നിയന്ത്രണം വിട്ട് ആമി പൊട്ടി ചിരിച്ചു പോയി…അപ്പോഴേക്കും പ്രവി വീണ്ടും ബാത്റൂമിലേക്ക് കയറിയിരുന്നു…

 

 

“മാഷേ ഇപ്പൊ കുടിച്ച പായസത്തിൽ പകുതിയും വിം ആണേ… നല്ല എഫക്ട് ഉണ്ടെന്ന് തോന്നുന്നു…”ആമി വിളിച്ച് കൂവിയതും പ്രവി ഒന്ന് പല്ലിറുമ്പി… നിനക്കുള്ള പരിപ്പുവട ഞാൻ തരാടി കുട്ടി പിശാചേ…!!!

17 Comments

  1. നിങ്ങൾക്ക് അടിച്ച് മാറ്റാൻ ഇത് evidunn കിട്ടുന്നു….??

    1. Ethe മഞ്പെണ്ണ് എഴുത്തുകാരിയുടെ കഥയാണ്
      ചോദിച്ചപ്പോൾ അടുത്തോളാൻ പറഞ്ഞു

  2. കൊള്ളാം പക്ഷെ ആദ്യ ഭാഗമായിരുന്നു കൂടുതൽ നന്നായത്

  3. വിരഹ കാമുകൻ???

    ❤❤❤

  4. അമരേന്ദ്ര ബാഹുമോൻ

    2 munu partude venarunnu

    Pettannu theerna pole

    Anyway liked it

  5. അയ്യോ theernno ???
    രസം പിടിച്ചു വന്നപ്പോഴേക്കും എല്ലാം കഴിഞ്ഞല്ലോ…

  6. കലക്കി.. മോനെ… Super ???

  7. തൃശ്ശൂർക്കാരൻ ?

    ഇഷ്ട്ടായി ബ്രോ❤️❤️❤️❤️❤️❤️നല്ലൊരു msg ആണ് ❣️

    1. നിശാഗാന്ധി പൂക്കുമ്പോള്‍
      അളകനന്ദ

      നല്ല രണ്ട് കഥകൾ ആണ് വായിക്കാത്തവർ വായിക്കുക

      1. തൃശ്ശൂർക്കാരൻ ?

        ❣️

  8. Ennalum ithra pettanu kadha theerkandayirunu?

  9. ♕︎ ꪜ??ꪊ? ♕︎

    Super കഥ കിടുക്കി ❤❤❤

  10. ❤️

  11. ♔〘Ł€Ꮆ€ŇĐ〙♔ കൈപ്പുഴ കുഞ്ഞപ്പൻᕕ( ͡° ͜ʖ ͡°)▄︻̷̿┻̿═━一

    2nd

  12. ❤️❤️

Comments are closed.