അരയിലൂടെ എന്തോ ഇഴയുന്നത് പോലെ തോന്നിയതും ഞെട്ടി കൊണ്ടവൾ അങ്ങോട്ട് നോക്കി… ബലിഷ്ടമായ കൈ കണ്ടതും അവൾ തിരിഞ്ഞ് നോക്കി… തന്നെ പ്രണയാർഥമായി നോക്കുന്ന പ്രവിയെ കണ്ടതും പെട്ടന്ന് ആയത് കൊണ്ട് തന്നെ തൊണ്ടക്കുഴിയിൽ നിന്നും ശബ്ദം പുറത്തേക്ക് വന്നില്ല… മുന്നോട്ട് വീണ് കിടക്കുന്ന കുറുനരികൾ കൈകൾ കൊണ്ട് മാടി ഒതുക്കി കൊണ്ടവൻ അവളുടെ നെറ്റിയിൽ മൃദുവായി ഒന്ന് ചുംബിച്ചു… ആമിയുടെ കണ്ണുകൾ താനേ കൂമ്പി അടഞ്ഞു…
“നെറ്റിയിൽ ചന്ദന കുറി ഇല്ലാതെ കാണാൻ ഒരു ഭംഗിയും ഇല്ലാട്ടോ…”ചെവിയിൽ സ്വകാര്യം പറഞ്ഞതും ആമി അവനെ പിറകിലേക്ക് തള്ളി മാറ്റി…
“ഛീ എന്ത് വൃത്തികേട് ആണെടോ താൻ ചെയ്യുന്നേ…”അറപ്പോടെ അവൾ മുഖം തിരിച്ചു… പ്രവി പെട്ടന്ന് മുന്നോട്ട് വന്ന് കൊണ്ട് വീണ്ടും ആ മഞ്ചാടി അധരത്തിൽ ചുണ്ടുകൾ അമർത്തി കൊണ്ട് തിരിഞ്ഞ് ഓടി… ഒരു നിമിഷം വേണ്ടി വന്നു ആമിക്ക് എന്താണ് നടന്നതെന്ന് അറിയാൻ…
“എന്റെ പെണ്ണിനെ ഞാൻ ഉമ്മ വെക്കും കെട്ടിപ്പിടിക്കും…. അതിന് എനിക്ക് ആരുടേയും സമ്മതം ഒന്നും വേണ്ടാ…”ദൂരെ നിന്നും പ്രവി വിളിച്ച് പറഞ്ഞതും കൈകൾ ചുരുട്ടി കൊണ്ട് ആമി അലറി വിളിച്ചു… അവളുടെ പ്രവർത്തി കണ്ട് ചിരിയോടെ പ്രവി മുന്നോട്ട് ഓടി…
“ച്ചി എന്താ അയാൾ എന്നോട് ചെയ്തെ കാണിച്ച് കൊടുക്കുന്നുണ്ട് ഞാൻ… അവന്റെ പെണ്ണ് ആണ് പോലും… ഹും എല്ലാത്തിനും ഞാൻ പകരം ചോദിക്കും…”തോട്ടിൽ നിന്നും വെള്ളം കൈകുമ്പിളിൽ കോരി എടുത്ത് കൊണ്ട് ആമി ചുണ്ടുകൾ അമർത്തി ഉരച്ചു കൊണ്ടിരുന്നു…
“എന്റെ ഒരു ഇതിൽ പ്രവിയേട്ടന് നിന്നെ ഇഷ്ട്ടം ആണെന്ന് തോന്നുന്നു… കുറേ ആയി അങ്ങേരെ ഞാൻ ശ്രദ്ധിക്കുന്നു… വെറുതെ പറയുക അല്ലാട്ടോ നിങ്ങൾ നല്ല ചേർച്ച ആണെടി… മിണ്ടാതെ നീ ഏട്ടനെ കെട്ടിക്കോ എന്നിട്ട് ആ തേപ്പ് സുധിയുടെ മുന്നിൽ ഞെളിഞ്ഞ് നടക്ക്…” വായിൽ ഇരുന്ന പുല്ല് തുപ്പി കൊണ്ട് ഗൗരി പറഞ്ഞു…
“പ്ഫാാ എരണം കെട്ടവളേ…” ആമിയുടെ ശബ്ദം ഉയർന്നതും പാട്ടയും കുടുക്കയും എടുത്ത് കൊണ്ട് ഗൗരി ഒരു ഓട്ടം ആയിരുന്നു… അവൾ പോവുന്നതും നോക്കി ദേഷ്യത്തിൽ മുഖം തിരിച്ച് കൊണ്ട് ആമി വീണ്ടും പണി തുടർന്നു…
നിങ്ങൾക്ക് അടിച്ച് മാറ്റാൻ ഇത് evidunn കിട്ടുന്നു….??
Ethe മഞ്പെണ്ണ് എഴുത്തുകാരിയുടെ കഥയാണ്
ചോദിച്ചപ്പോൾ അടുത്തോളാൻ പറഞ്ഞു
കൊള്ളാം പക്ഷെ ആദ്യ ഭാഗമായിരുന്നു കൂടുതൽ നന്നായത്
❤❤❤
2 munu partude venarunnu
Pettannu theerna pole
Anyway liked it
അയ്യോ theernno ???
രസം പിടിച്ചു വന്നപ്പോഴേക്കും എല്ലാം കഴിഞ്ഞല്ലോ…
കലക്കി.. മോനെ… Super ???
ഇഷ്ട്ടായി ബ്രോ❤️❤️❤️❤️❤️❤️നല്ലൊരു msg ആണ് ❣️
നിശാഗാന്ധി പൂക്കുമ്പോള്‍
അളകനന്ദ
നല്ല രണ്ട് കഥകൾ ആണ് വായിക്കാത്തവർ വായിക്കുക
❣️
Ennalum ithra pettanu kadha theerkandayirunu?
Super കഥ കിടുക്കി ❤❤❤
???
❤️
?????
2nd
❤️❤️