“ഇതായിരിക്കും ഞാൻ സുധി എന്ന വ്യക്തിക്ക് വേണ്ടി എന്റെ ജീവിതത്തിൽ അവസാനമായി പൊഴിച്ച കണ്ണുനീർ… സ്നേഹിക്കാൻ ചുറ്റും ആളുകൾ ഉള്ളപ്പോൾ എന്തിന് ഞാൻ ഒരാളുടെ സ്നേഹത്തിന് വേണ്ടി മാത്രം കൊതിക്കുന്നു…???” പുച്ഛത്തോടെ മനസ്സിൽ കരുതി കൊണ്ടവൾ കണ്ണുകൾ അമർത്തി തുടച്ച് ഗൗരിയിൽ നിന്നും വിട്ട് മാറി ബാത്‌റൂമിൽ കയറി…
_______________________________❤️
“മോളേ അമ്മായി വിളിച്ചിരുന്നു… സുധിക്ക് ആ കുട്ടിയെ മതി എന്നാ പറയുന്നത്… അടുത്ത് തന്നെ നല്ലൊരു മുഹൂർത്തം നോക്കി കെട്ടും നടത്താൻ ആണ് അവന്റെ തീരുമാനം…!!!” തെല്ലൊരു ആശങ്കയോടെ ആണ് അമ്മ ആമിയോട് കാര്യം അവതരിപ്പിച്ചത്…
“അതിനെന്തിനാ അമ്മാ എന്നോട് പറയുന്നത് ഞാൻ ആണോ മുഹൂർത്തം നോക്കേണ്ട കണിയാൻ…”ഉള്ള് നീറുമ്പോഴും യാതൊരു ഭാവബേധവും പുറമേക്ക് കാണിക്കാതെ ഒരു പൊട്ട് ദോശ വായിൽ വെച്ച് കൊണ്ട് ആമി ചോദിച്ചതും അമ്മയും അച്ഛനും പരസപരം നോക്കി കൊണ്ട് ചെറുചിരി വിടർത്തുന്നത് ഇടം കണ്ണ് കൊണ്ട് അവൾ കണ്ടിരുന്നു…. തൊണ്ടയിൽ ഭക്ഷണം കുരുങ്ങി നിന്നെങ്കിലും അതൊക്കെ കണക്കിൽ എടുക്കാതെ ഉള്ളിൽ എരിയുന്ന വാശി കൊണ്ട് ഒരിറ്റ് ഭക്ഷണം പോലും ബാക്കി വെച്ചില്ല…തന്നെ നോക്കി നിൽക്കുന്ന അച്ഛനും അമ്മയ്ക്കും നിറഞ്ഞൊരു പുഞ്ചിരി സമ്മാനിച്ച് കൊണ്ടവൾ കൈ കഴുകി പുറത്തേക്ക് ഇറങ്ങി….
മുറ്റത്ത് തന്നെ അവളെയും കാത്ത് ഗൗരി നിൽക്കുന്നുണ്ടായിരുന്നു… അവളുടെ കൂടെ നടന്നു…
“ഡീ ഗൗരി ഇങ്ങ് വാ ഇവിടെ ഒളിക്കാം ആരും കാണില്ല…” തെങ്ങും തോപ്പിൽ ചാഞ്ഞ് കിടക്കുന്ന ഒരു തെങ്ങിന്റെ ബാക്കിൽ ഒളിഞ്ഞ് നിന്ന് കൊണ്ട് ആമി പറഞ്ഞു…
“ഞാനെങ്ങും ഇല്ല എനിക്ക് വേറൊരു സ്ഥലം കിട്ടിയിട്ടുണ്ട് ഞാൻ അവിടെ നിന്നോളാം ആ ചെക്കൻ എങ്ങാനും കണ്ടുപിടിച്ചാൽ ഞാൻ അടുത്തത് എണ്ണേണ്ടി വരും…”അതും പറഞ്ഞ് ഗൗരി ഓടി പോയി…
“എന്നാൽ പോടീ നീ തന്നെ അടുത്തത് എണ്ണേണ്ടി വരും…”ആമി കെറുവിച്ച് കൊണ്ട് പറഞ്ഞ് ആരെങ്കിലും വരുന്നുണ്ടോ എന്ന് എത്തി നോക്കി കൊണ്ടിരുന്നു…
നിങ്ങൾക്ക് അടിച്ച് മാറ്റാൻ ഇത് evidunn കിട്ടുന്നു….??
Ethe മഞ്പെണ്ണ് എഴുത്തുകാരിയുടെ കഥയാണ്
ചോദിച്ചപ്പോൾ അടുത്തോളാൻ പറഞ്ഞു
കൊള്ളാം പക്ഷെ ആദ്യ ഭാഗമായിരുന്നു കൂടുതൽ നന്നായത്
❤❤❤
2 munu partude venarunnu
Pettannu theerna pole
Anyway liked it
അയ്യോ theernno ???
രസം പിടിച്ചു വന്നപ്പോഴേക്കും എല്ലാം കഴിഞ്ഞല്ലോ…
കലക്കി.. മോനെ… Super ???
ഇഷ്ട്ടായി ബ്രോ❤️❤️❤️❤️❤️❤️നല്ലൊരു msg ആണ് ❣️
നിശാഗാന്ധി പൂക്കുമ്പോള്‍
അളകനന്ദ
നല്ല രണ്ട് കഥകൾ ആണ് വായിക്കാത്തവർ വായിക്കുക
❣️
Ennalum ithra pettanu kadha theerkandayirunu?
Super കഥ കിടുക്കി ❤❤❤
???
❤️
?????
2nd
❤️❤️