കഴുത്തിൽ ചൂടുള്ള നിശ്വാസം തട്ടിയപ്പോൾ കണ്ണുകൾ അമർത്തി തുടച്ച് കൊണ്ടവൾ തിരിഞ്ഞ് നോക്കിയതും തന്റെ തൊട്ട് മുന്നിൽ നിൽക്കുന്ന പ്രവിയെ കണ്ട് ഒരടി മുന്നിലേക്ക് വേച്ച് പോയി…
“എന്താടോ..??” ദേഷ്യം നടിച്ച് കൊണ്ട് ആമി ചോദിച്ചു…
“അസ്ഥിക്ക് പിടിച്ചിരിക്കായിരുന്നുല്ലേ…!!!”ഭാവം ഏതും ഇല്ലാതെ പ്രവി ചോദിച്ചതും എന്ത് പറയും എന്നറിയാതെ ആമി കൈകൾ പാവാടയിൽ മുറുക്കി കൊണ്ടിരുന്നു…
“അവന് പണ്ടേ മീരയെ ഇഷ്ട്ടം ആണെടോ…മൂന്ന് കൊല്ലം ലിവിങ് ടുഗെതർ ആയിരുന്നു രണ്ടുപേരും… ഇപ്പോൾ മാര്യേജ് ചെയ്യാൻ തീരുമാനിച്ചു…” പ്രവി പറയുന്നത് കേട്ട് ആമിയുടെ ഉള്ളിൽ വെള്ളിടി പൊട്ടി… അപ്പൊ മനപ്പൂർവം എന്നെ കളിപ്പിക്കുകയായിരുന്നുലെ…
“അതിന് എനിക്ക് എന്താ അങ്ങോട്ട് മാറി നിൽക്കേടോ…” വെമ്പി നിൽക്കുന്ന കണ്ണുനീർ ഇപ്പോൾ പുറത്തേക്ക് ചാടും എന്ന് പേടിച്ചിട്ടാവാം മുന്നിൽ നിൽക്കുന്ന പ്രവിയെ തള്ളി കൊണ്ടവൾ വേഗത്തിൽ മുന്നോട്ട് നടന്നു…
“നിനക്ക് ഒന്നും ഇല്ലാത്തത് കൊണ്ടായിരിക്കും അല്ലേ ഇന്നലെ കുളത്തിൽ ചാടിയത്…”പ്രവി പറഞ്ഞത് കേട്ടെങ്കിലും കേട്ട ഭാവം നടിക്കാതെ അവൾ വേഗത്തിൽ നടന്നു…
*ചെമ്പകം മണക്കുന്ന രാത്രിയിൽ നിലാവ് തന്ന ചൂട്ടുമായി ഇളം തെന്നൽ തഴുകിയ എൻ സ്വപ്നങ്ങളിൽ മുഴുവനും നീയായിരുന്നു… നീയെന്ന എന്റെ പ്രണയം…!!* ഏറിയ ഹൃദയമിടിപ്പോടെ നെഞ്ചിൽ കൈ വെച്ച് കൊണ്ടവൻ അവൾ പോയ വഴിയേ നോക്കി മൊഴിഞ്ഞു…
“ഇനിയുള്ള നിന്നിലെ പ്രണയ പുഷ്പം വിരിയുന്നതും കൊഴിയുന്നതും എന്നിലാവണം… എന്നിൽ മാത്രമായിരിക്കും പെണ്ണേ…”
“നീയിത് എന്തിനാ പെണ്ണേ ഈ കരയുന്നെ പോവുന്നവർ പോട്ടെ… ഇങ്ങനെ കരഞ്ഞിട്ട് വല്ലതും ആയാൽ അപ്പൊ കാണാം.. “ഗൗരി തിരിഞ്ഞ് ഇരുന്ന് കൊണ്ട് ദേഷ്യത്തിൽ പറഞ്ഞു…
“എടി എന്നാലും അയാൾ എന്നെ മനഃപൂർവം ചതിക്കുക ആയിരുന്നു എന്നറിഞ്ഞപ്പോൾ… ”
“അതിന് മാത്രം ഒന്നും സംഭവിച്ചില്ലല്ലോ ആമി… അവൻ നിന്നെ ഒന്ന് ഉമ്മ വെച്ചു അത്രയല്ലേ ഒള്ളു… അതൊക്കെ മറന്ന് നീ പഴേ പോലെ ആവ്…സഹിക്കുന്നില്ലെടി നിന്റെ ഈ മുഖം കണ്ടിട്ട്…”ആമിയെ മുറുകെ പുണർന്ന് കൊണ്ട് ഗൗരി പറഞ്ഞതും സങ്കടം കെട്ടടങ്ങുവോളം ആമിയും അവളുടെ തോളിൽ തല വെച്ച് കരഞ്ഞു….
നിങ്ങൾക്ക് അടിച്ച് മാറ്റാൻ ഇത് evidunn കിട്ടുന്നു….??
Ethe മഞ്പെണ്ണ് എഴുത്തുകാരിയുടെ കഥയാണ്
ചോദിച്ചപ്പോൾ അടുത്തോളാൻ പറഞ്ഞു
കൊള്ളാം പക്ഷെ ആദ്യ ഭാഗമായിരുന്നു കൂടുതൽ നന്നായത്
❤❤❤
2 munu partude venarunnu
Pettannu theerna pole
Anyway liked it
അയ്യോ theernno ???
രസം പിടിച്ചു വന്നപ്പോഴേക്കും എല്ലാം കഴിഞ്ഞല്ലോ…
കലക്കി.. മോനെ… Super ???
ഇഷ്ട്ടായി ബ്രോ❤️❤️❤️❤️❤️❤️നല്ലൊരു msg ആണ് ❣️
നിശാഗാന്ധി പൂക്കുമ്പോള്‍
അളകനന്ദ
നല്ല രണ്ട് കഥകൾ ആണ് വായിക്കാത്തവർ വായിക്കുക
❣️
Ennalum ithra pettanu kadha theerkandayirunu?
Super കഥ കിടുക്കി ❤❤❤
???
❤️
?????
2nd
❤️❤️