“അതെന്ത് പറ്റി അവൾക്ക്…”താടിയിൽ കൈ വെച്ച് ഉഴിഞ്ഞ് കൊണ്ട് ദർശൻ ചോദിച്ചതും പ്രവി ചിരിയോടെ എല്ലാം കേട്ട് നിന്നതേ ഒള്ളു…
“ഡീ ഗൗരി…”അതേ നേരം ദൂരെ നിന്നുള്ള ആമിയുടെ ശബ്ദം കേട്ടതും എല്ലാവരും അങ്ങോട്ട് നോക്കി.. ഓടി പാഞ്ഞ് വരുന്ന ആമിയെ കണ്ടതും പ്രവിയുടെ ചുണ്ടിൽ ഒരു ചിരി മിന്നി… അറിയാതെ കൈകൾ ചുണ്ടിൽ തൊട്ടു പോയി… ആമി ഓടി വന്ന് അവർക്ക് മുന്നിൽ വന്ന് നിന്നു… സുധി അവളെ കണ്ടതും ഒരു ആക്കലോടെ മീരയുടെ കയ്യിൽ പിടിമുറുക്കി… അത് കണ്ട് ആമിക്ക് നന്നായി വിഷമം വന്നെങ്കിലും പുറമെ ഒന്നും കാണിക്കാതെ അവനെ നോക്കി പുച്ഛത്തോടെ ചിരിച്ച് കൊണ്ടവൾ ഗൗരിയുടെ കയ്യും പിടിച്ച് നടന്നു…
“ഡി പെണ്ണേ ഒന്ന് നിക്കെടി… ഞങ്ങളെ ഈ നാട് ഒന്ന് കാണിക്കാമോ… ഈ സുധിക്ക് മീരയെ കിട്ടിയാൽ ഞങ്ങളെ അങ്ങ് മറക്കും…”പരിഭവത്തോടെ ദർശൻ പറഞ്ഞതും അവളുടെ കണ്ണുകൾ തിരിഞ്ഞത് സുധിയെ ആയിരുന്നു… മറ്റേതോ ലോകത്ത് എന്ന പോൽ മീരയുടെ ഒപ്പം കളി പറയുന്ന അവനെ കണ്ടതും ഹൃദയം വല്ലാതെ നോവാൻ തുടങ്ങി… തലയാട്ടി സമ്മതിച്ച് കൊണ്ടവൾ ഗൗരിക്ക് ഒപ്പം മുന്നിൽ നടന്നു… പിറകിലായി അവരും….
ഒട്ടും ഉത്സാഹം ഇല്ലാതെ അവൾ ഓരോ സ്ഥലങ്ങളും കാണിച്ച് കൊടുത്തു… ഗൗരിയുടെ അവസ്ഥയും മറിച്ച് അല്ലായിരുന്നു… ഇന്നലെ ആമിയുടെ അമ്മ വീട്ടിലേക്ക് എല്ലാം വിളിച്ച് പറഞ്ഞിരുന്നു… അപ്പൊ തൊട്ട് വല്ലാത്ത ഒരു അസ്വസ്ഥത ആയിരുന്നു അവൾക്ക് തന്റെ കൂടെ പിറക്കാത്ത കൂടെപ്പിറപ്പിനെ ആലോചിച്ചിട്ട്..!!!
“കൊള്ളാം നല്ല അടിപൊളി പ്ലേസ് ആണ് ഇവിടം… ഇനി ഇവിടുന്ന് പോവുന്ന കാര്യം ആലോചിക്കാനേ വയ്യാ…”
“അതെന്താ ആലോചിച്ചാൽ…”ഗൗരി
“കുന്തം ഒന്ന് പോടീ നത്തോലി…”കൊഞ്ഞനം കുത്തി കൊണ്ട് ദർശൻ ഗൗരിയോട് പറഞ്ഞു..
“എന്ത് നത്തോലി എന്നോ…അത് നിന്റെ കെട്ടിയോൾ ആട കുരിപ്പേ…”ഗൗരിയും വിട്ട് കൊടുത്തില്ല..
“ഡി നീ എന്റെ കെട്ടിയോളെ വിളിക്കുന്നോ…”രണ്ടുപേരും തമ്മിലുള്ള തർക്കം തുടർന്ന് കൊണ്ടിരുന്നു… ആമിയുടെ കണ്ണുകൾ എത്ര വിലക്കിയിട്ടും സുധിയിൽ തന്നെ ചെന്ന് നിന്നു… മീരയുടെ കുഞ്ഞ് ഉടുപ്പിന് ഇടയിലൂടെ കാണുന്ന വയറിൽ കുസൃതി കാട്ടുന്ന സുധിയെ കണ്ടതും നെഞ്ചകം അലറി വിളിക്കാൻ തുടങ്ങി… താൻ കണ്ട സ്വപ്‌നങ്ങൾ!!!തന്റെ മോഹങ്ങൾ !!! വേദനയോടെ അവൾ മുഖം തിരിച്ചു..
നിങ്ങൾക്ക് അടിച്ച് മാറ്റാൻ ഇത് evidunn കിട്ടുന്നു….??
Ethe മഞ്പെണ്ണ് എഴുത്തുകാരിയുടെ കഥയാണ്
ചോദിച്ചപ്പോൾ അടുത്തോളാൻ പറഞ്ഞു
കൊള്ളാം പക്ഷെ ആദ്യ ഭാഗമായിരുന്നു കൂടുതൽ നന്നായത്
❤❤❤
2 munu partude venarunnu
Pettannu theerna pole
Anyway liked it
അയ്യോ theernno ???
രസം പിടിച്ചു വന്നപ്പോഴേക്കും എല്ലാം കഴിഞ്ഞല്ലോ…
കലക്കി.. മോനെ… Super ???
ഇഷ്ട്ടായി ബ്രോ❤️❤️❤️❤️❤️❤️നല്ലൊരു msg ആണ് ❣️
നിശാഗാന്ധി പൂക്കുമ്പോള്‍
അളകനന്ദ
നല്ല രണ്ട് കഥകൾ ആണ് വായിക്കാത്തവർ വായിക്കുക
❣️
Ennalum ithra pettanu kadha theerkandayirunu?
Super കഥ കിടുക്കി ❤❤❤
???
❤️
?????
2nd
❤️❤️