സഖിയെ തേടി…?2 [മഞ്ഞ് പെണ്ണ്] 168

“ഇന്നെന്താ പെണ്ണേ അമ്മായിന്റെ വീട്ടിലേക്ക് പോവുന്നില്ലേ…??”മുറ്റം അടിച്ച് വാരിക്കൊണ്ടിരുന്ന അമ്മ ചൂല് ഒന്ന് കയ്യിൽ കുത്തി കൊണ്ട് ആമിയോടായി ചോദിച്ചു…

 

 

“പോവണം കുറച്ച് കഴിയട്ടെ എന്തോ ക്ഷീണം..”അലസതയോടെ അവൾ പറഞ്ഞു..

 

 

“ഹാ ഒക്കെ കാണും ഇപ്പോൾ തീറ്റയും കുടിയും ഒന്നും ഇല്ലല്ലോ ഏത് നേരവും സുധിയെ കെട്ടണം എന്നും പറഞ്ഞ് മോങ്ങി നടപ്പല്ലേ രാത്രി ഉറക്ക് ഉണ്ടോന്ന് ദൈവത്തിന് അറിയാം…” പരിഭവത്തോടെ ഓരോന്ന് പിറുപിറുത്ത് കൊണ്ട് അവർ പണി തുടർന്നു…

 

 

ആമി ഒന്ന് അമ്മയെ സൂക്ഷിച്ച് നോക്കി… തന്റെ ചെറുമാറ്റം പോലും അവരിൽ പരാതിയും വെപ്രാളവും നിറക്കുന്നു… വാത്സല്യത്തോടെ തന്നെ തലോടുന്ന അത്തായിയുടെയും അമ്മയുടെയും മുഖം മുന്നിൽ തെളിഞ്ഞു… താൻ കുളത്തിൽ ചാടി മരിക്കുന്നതും ചലനമറ്റ് കിടക്കുന്ന തന്റെ ശരീരത്തിന് മുന്നിൽ ആർത്ത് കരയുന്ന രണ്ടുപേരുടെയും മുഖം തെളിഞ്ഞതും ഓടി ചെന്നവൾ അമ്മയെ മുറുകെ പുണർന്നു…

 

 

“എന്താടാ എന്താ ന്റെ കുട്ടിക്ക്…”പെട്ടന്ന് ആയത് കൊണ്ട് തന്നെ അവർ ഒന്ന് ഞെട്ടിയിരുന്നു… മെല്ലെ അവളുടെ തലയിൽ തലോടി കൊണ്ട് അവർ ചോദിച്ചതും ചുണ്ട് വിതുമ്പി കൊണ്ടവൾ തേങ്ങി കരഞ്ഞു ..

 

 

തന്റെ പ്രണയവും തോൽവിയും അവസാനം ആത്മഹത്യക്ക് ശ്രമിച്ചതും എല്ലാം എല്ലാം അവൾ അവരോട് പറഞ്ഞു… കേട്ടത് വിശ്വസിക്കാൻ ആവാതെ അവർ ഞെട്ടലോടെ ആമിയിലേക്ക് നോട്ടം പായിച്ചു… ചേർത്ത് പിടിച്ച കൈകൾ കൂടുതൽ കൂടുതൽ മുറുകി കൊണ്ടിരുന്നു… ഒരുപക്ഷെ ഒരു അമ്മയുടെ കരുതലോ വീണ്ടും ചെയ്യുമോ എന്നുള്ള ഭയമോ ആവാം….

 

 

______________________________❤️

 

 

“ഡി ഗൗരി എവിടെ നിന്റെ കൂട്ടുകാരി… ഇന്ന് കണ്ടില്ലല്ലോ അങ്ങോട്ടേക്ക്…” കുട്ടികളോടൊപ്പം ഇരുന്ന് കാര്യമായി എന്തോ പണി ഒപ്പിക്കുമ്പോൾ ആണ് ഗൗരിയെ പിറകിൽ നിന്നും ആരോ വിളിച്ചത്… തിരിഞ്ഞ് നോക്കിയതും പ്രവിയും ദർശനും കൈകൾ ചേർത്ത് പിടിച്ച് അവർക്ക് പിറകിൽ ആയി നിൽക്കുന്ന മീരയെയും സുധിയെ കണ്ടതും അവൾ താല്പര്യം ഇല്ലാതെ മുഖം തിരിച്ചു…

 

 

“അവൾക്ക് വയ്യാ…”ശബ്ദം കനപ്പിച്ച് തന്നെ ആയിരുന്നു ഗൗരി മറുപടി പറഞ്ഞത്…

17 Comments

  1. നിങ്ങൾക്ക് അടിച്ച് മാറ്റാൻ ഇത് evidunn കിട്ടുന്നു….??

    1. Ethe മഞ്പെണ്ണ് എഴുത്തുകാരിയുടെ കഥയാണ്
      ചോദിച്ചപ്പോൾ അടുത്തോളാൻ പറഞ്ഞു

  2. കൊള്ളാം പക്ഷെ ആദ്യ ഭാഗമായിരുന്നു കൂടുതൽ നന്നായത്

  3. വിരഹ കാമുകൻ???

    ❤❤❤

  4. അമരേന്ദ്ര ബാഹുമോൻ

    2 munu partude venarunnu

    Pettannu theerna pole

    Anyway liked it

  5. അയ്യോ theernno ???
    രസം പിടിച്ചു വന്നപ്പോഴേക്കും എല്ലാം കഴിഞ്ഞല്ലോ…

  6. കലക്കി.. മോനെ… Super ???

  7. തൃശ്ശൂർക്കാരൻ ?

    ഇഷ്ട്ടായി ബ്രോ❤️❤️❤️❤️❤️❤️നല്ലൊരു msg ആണ് ❣️

    1. നിശാഗാന്ധി പൂക്കുമ്പോള്‍
      അളകനന്ദ

      നല്ല രണ്ട് കഥകൾ ആണ് വായിക്കാത്തവർ വായിക്കുക

      1. തൃശ്ശൂർക്കാരൻ ?

        ❣️

  8. Ennalum ithra pettanu kadha theerkandayirunu?

  9. ♕︎ ꪜ??ꪊ? ♕︎

    Super കഥ കിടുക്കി ❤❤❤

  10. ❤️

  11. ♔〘Ł€Ꮆ€ŇĐ〙♔ കൈപ്പുഴ കുഞ്ഞപ്പൻᕕ( ͡° ͜ʖ ͡°)▄︻̷̿┻̿═━一

    2nd

  12. ❤️❤️

Comments are closed.