തിരിഞ്ഞ് നിന്ന് നോക്കിയതും വെട്ടി ഒതുക്കിയ താടി തടവി തന്നെ നോക്കി ചുണ്ട് കൂർപ്പിക്കുന്ന പ്രവിയെ കണ്ടതും ചിരിച്ച് പോയി അവൾ… ഒട്ടും സമയം കളയാതെ അവനെ പൂണ്ടടക്കം കെട്ടിപിടിച്ചു…
“ഒരു അകലം വേണ്ടി വന്നു അല്ലേ എന്നോടുള്ള ഇഷ്ട്ടം മനസ്സിലാക്കാൻ…” അവളുടെ അണിവയറിൽ പിച്ചി കൊണ്ട് പ്രവി ചോദിച്ചതും പൊള്ളിപിടഞ്ഞു പോയി അവൾ…!!!
“ഹ്മ്മ്…”കരഞ്ഞ് കൊണ്ട് തന്നെ തലയനക്കി സമ്മതിച്ചു അവൾ…
“എന്തേയ് ഇത്രയും നാളും കാണാൻ വരാഞ്ഞേ…”പരിഭവം കൊണ്ട് ചുണ്ടുകൾ പുറത്തേക്ക് ഉന്തി…
“നിന്നെ ഒന്ന് ടെസ്റ്റ് ചെയ്യാൻ… നിന്റെ അച്ഛനോട് നിന്നെ എനിക്ക് തന്നെ തരണം എന്നും പറഞ്ഞാ ഞാൻ ഇവിടം വിട്ടത്… പിന്നെ നിന്റെ അച്ഛനും അമ്മയും ഗൗരിയും എല്ലാം മുറ പോലെ ദൂദ് പറയും ചെയ്യും…” അവളുടെ നുണക്കുഴി കവിളിൽ കുത്തി കൊണ്ട് അവൻ പറഞ്ഞു…
“ടാ കള്ളാ… എന്നാലും എന്നെ വേദനിപ്പിച്ചു…” പറഞ്ഞ് തീർന്നതും അവന്റെ കാലിൽ കയറി നിന്ന് അവൾ അവന്റെ ചുണ്ടുകൾ കീഴടക്കി…. ആദ്യം ഒന്ന് ഞെട്ടിയെങ്കിലും ആദ്യ പ്രണയചുംബനം പ്രവിയും ആസ്വദിച്ചു… ശ്വാസം വിലങ്ങും എന്ന് തോന്നിയപ്പോൾ പ്രവിയുടെ ചുണ്ടിൽ ഒരു കടിയും കൊടുത്തു കൊണ്ട് അവൾ വിട്ട് നിന്നു…
“ഇതൊരു ചിന്ന മധുര പ്രതികാരം…”ചോര പൊടിഞ്ഞ ചുണ്ടിൽ ഒന്ന് തട്ടി കൊണ്ട് അവനെ നോക്കി ചുണ്ട് കൂർപ്പിച്ച് ഒരു ഉമ്മ കൊടുത്ത് അവൾ തിരിഞ്ഞോടി…
______________________________❤️
(രണ്ട് വർഷങ്ങൾക്ക് ശേഷം…)
“പ്രവിയേട്ടാ സുധിയേട്ടനും മീരേച്ചിയും ബാംഗ്ലൂരിൽ നിന്നും വന്നിട്ട് ഒരാഴ്ച്ച ആയി…. നമുക്ക് ഒന്ന് പോയി നോക്കാം…”
“ഇപ്പൊ വേണോ പെണ്ണേ…”അവളുടെ വീർത്ത് ഉന്തിയ വയറിൽ മുഖം അമർത്തി കൊണ്ട് പ്രവി ചിണുങ്ങി..
“വാ പോയി നോക്കി വരാം…”കൊഞ്ചലോടെ അവളും പറഞ്ഞതും ഷർട്ട് ഉടുത്ത് അവൻ ശ്രദ്ധയോടെ അവളെ കാറിൽ കയറ്റി… നടക്കാൻ ഉള്ള ദൂരമേ ഒള്ളു…കല്യാണം കഴിഞ്ഞതും ആമിയുടെ നാട് ഒത്തിരി ഇഷ്ട്ടം ആയത് കൊണ്ട് തന്നെ നല്ലൊരു സ്ഥലം അവിടെ വാങ്ങി വീടും വെച്ച് ഇവിടെയാണ് താമസം…
അമ്മായിയുടെ വീടിന് അകത്തേക്ക് കയറിയതും എന്തോ ഒന്ന് കാലിന് ചുവട്ടിലേക്ക് വന്ന് വീണു… മുഖം ഉയർത്തി നോക്കിയതും ദേഷ്യത്തിൽ മീരയോട് സംസാരിക്കുന്ന സുധിയും കണ്ണും നിറച്ച് എല്ലാം കേട്ട് നിൽക്കുന്ന മീരയെ കണ്ടതും കാര്യം അറിയാതെ രണ്ടുപേരും മുഖത്തോട് മുഖം നോക്കി…
നിങ്ങൾക്ക് അടിച്ച് മാറ്റാൻ ഇത് evidunn കിട്ടുന്നു….??
Ethe മഞ്പെണ്ണ് എഴുത്തുകാരിയുടെ കഥയാണ്
ചോദിച്ചപ്പോൾ അടുത്തോളാൻ പറഞ്ഞു
കൊള്ളാം പക്ഷെ ആദ്യ ഭാഗമായിരുന്നു കൂടുതൽ നന്നായത്
❤❤❤
2 munu partude venarunnu
Pettannu theerna pole
Anyway liked it
അയ്യോ theernno ???
രസം പിടിച്ചു വന്നപ്പോഴേക്കും എല്ലാം കഴിഞ്ഞല്ലോ…
കലക്കി.. മോനെ… Super ???
ഇഷ്ട്ടായി ബ്രോ❤️❤️❤️❤️❤️❤️നല്ലൊരു msg ആണ് ❣️
നിശാഗാന്ധി പൂക്കുമ്പോള്‍
അളകനന്ദ
നല്ല രണ്ട് കഥകൾ ആണ് വായിക്കാത്തവർ വായിക്കുക
❣️
Ennalum ithra pettanu kadha theerkandayirunu?
Super കഥ കിടുക്കി ❤❤❤
???
❤️
?????
2nd
❤️❤️