സഖിയെ തേടി…?2 [മഞ്ഞ് പെണ്ണ്] 168

“ഇത്രയും ദിവസം നിനക്ക് ഞങ്ങളെ ഒന്നും വേണ്ടായിരുന്നല്ലോ… ഏതോ ഒരുത്തൻ അവളെ ഉമ്മയും വെച്ച് വേറെ കെട്ടിയതിന് സ്വയം അങ്ങ് വീട്ടിൽ ഇരുന്ന് മോങ്ങായിരുന്നില്ലേ…അപ്പൊ ഞങ്ങളും അത്രക്കെ ഒള്ളു നിനക്ക്… ഏഹ് അല്ലേടി…??” ദേഷ്യത്തിൽ ചീറി കൊണ്ട് ഗൗരി ചോദിച്ചതും ഒന്ന് ഇളിച്ച് കൊടുത്തു ആമി…

 

 

“പോട്ടെടി ഞാൻ ഇങ്ങ് എത്തിയില്ലേ… ആട്ടെ അളിയൻ എന്താ ജോലി… എങ്ങനെയാ ആള് ചുള്ളൻ ആണോ…”അവളുടെ തോളിൽ കയ്യിട്ട് ആമി ചോദിച്ചതും അത് മതിയായിരുന്നു ഇത്രയും നേരം പിടിച്ച് വെച്ച കള്ള ദേഷ്യം ഉരുകി പോവാൻ…

 

 

“അതൊക്കെ മോള് കണ്ട് തന്നെ അറിഞ്ഞോ..”

 

 

“അവരിങ്ങ് എത്തി… ആമി ആ പെണ്ണിനെ കൂട്ടി താഴേക്ക് വാ…”അപ്പൊ തന്നെ ഗൗരിയുടെ അമ്മ പറഞ്ഞതും ആമി ഗൗരിയുടെ മുല്ലപ്പൂ ഒന്നുകൂടി ശെരിയാക്കി കൊണ്ട് താഴേക്ക് കൊണ്ട് പോയി… സ്റ്റെയർ ഇറങ്ങുമ്പോൾ സോഫയിൽ ഇരിക്കുന്ന ദര്ശനെ കണ്ടതും സംശയത്തോടെ അവൾ ഗൗരിയെ നോക്കി…

 

 

“ഹാ ഇത് തന്നെയാ കക്ഷി… ഞങ്ങൾ തമ്മിൽ ഇഷ്ട്ടത്തിൽ ആയിരുന്നു നീ അന്ന് പ്രവിയേട്ടന് പണി കൊടുത്തപ്പോഴാ ആള് എന്നോട് കാര്യം പറഞ്ഞത് എനിക്ക് ആദ്യം തന്നെ ആളെ കണ്ടപ്പോ ഒന്ന് സ്പാർക്ക് അടിച്ചിരുന്നു… ഇവിടുന്ന് ബാംഗ്ലൂരിലേക്ക് പോവാൻ നേരം വീട്ടിൽ വന്ന് ഒന്ന് പെണ്ണ് ചോദിച്ചു രണ്ട് ദിവസം കഴിഞ്ഞ് കുടുംബവും ആയി പെണ്ണ് കണ്ട് ഇന്ന് എൻഗേജ്മെന്റും ആയി…” സിംപിൾ ആയി ഗൗരി പറഞ്ഞതും പകച്ച് പോയിരുന്നു ആമി…വെറുതെ കണ്ണുകൾ ചുറ്റും ഒന്ന് പായിച്ചു… കാണാൻ കൊതിച്ച വ്യക്തി ഉണ്ടാകും എന്ന് വെറുതെ എങ്കിലും നിനച്ചു…

 

 

മോതിരം പരസ്പരം അണിയിക്കുമ്പോൾ എന്ത് കൊണ്ടോ ആമിയുടെ കണ്ണുകൾ നിറഞ്ഞ് വന്നു…ആരും കാണാതെ പുറത്തേക്ക് ഇറങ്ങി നിശ്ശബ്ദം കരഞ്ഞു കൊണ്ടിരുന്നു… ദാവണിക്ക് ഇടയിലൂടെ എന്തോ ഒരു തണുപ്പും അരിച്ച് കയറുന്നത് പോലെ തോന്നിയാണവൾ അങ്ങോട്ടേക്ക് നോക്കിയത്… തന്റെ അരഞ്ഞാണം…!!!കൂടെ തന്നെ തന്റെ പ്രാണന്റെ കൈകൾ…!! വെട്ടി വിയർത്തു പോയി അവൾ…

17 Comments

  1. നിങ്ങൾക്ക് അടിച്ച് മാറ്റാൻ ഇത് evidunn കിട്ടുന്നു….??

    1. Ethe മഞ്പെണ്ണ് എഴുത്തുകാരിയുടെ കഥയാണ്
      ചോദിച്ചപ്പോൾ അടുത്തോളാൻ പറഞ്ഞു

  2. കൊള്ളാം പക്ഷെ ആദ്യ ഭാഗമായിരുന്നു കൂടുതൽ നന്നായത്

  3. വിരഹ കാമുകൻ???

    ❤❤❤

  4. അമരേന്ദ്ര ബാഹുമോൻ

    2 munu partude venarunnu

    Pettannu theerna pole

    Anyway liked it

  5. അയ്യോ theernno ???
    രസം പിടിച്ചു വന്നപ്പോഴേക്കും എല്ലാം കഴിഞ്ഞല്ലോ…

  6. കലക്കി.. മോനെ… Super ???

  7. തൃശ്ശൂർക്കാരൻ ?

    ഇഷ്ട്ടായി ബ്രോ❤️❤️❤️❤️❤️❤️നല്ലൊരു msg ആണ് ❣️

    1. നിശാഗാന്ധി പൂക്കുമ്പോള്‍
      അളകനന്ദ

      നല്ല രണ്ട് കഥകൾ ആണ് വായിക്കാത്തവർ വായിക്കുക

      1. തൃശ്ശൂർക്കാരൻ ?

        ❣️

  8. Ennalum ithra pettanu kadha theerkandayirunu?

  9. ♕︎ ꪜ??ꪊ? ♕︎

    Super കഥ കിടുക്കി ❤❤❤

  10. ❤️

  11. ♔〘Ł€Ꮆ€ŇĐ〙♔ കൈപ്പുഴ കുഞ്ഞപ്പൻᕕ( ͡° ͜ʖ ͡°)▄︻̷̿┻̿═━一

    2nd

  12. ❤️❤️

Comments are closed.