സഖിയെ തേടി…?2 [മഞ്ഞ് പെണ്ണ്] 168

പറഞ്ഞേക്ക്..”തല ഉയർത്തി കൊണ്ട് അവളുടെ മുഖത്തേക്ക് നോക്കി കൊണ്ട് ആമി പറഞ്ഞതും പൊട്ടി ചിരിച്ചു പോയി മീര…!!!

 

 

______________________________❤️

 

 

രാവിലെ എഴുന്നേറ്റതും പല്ലും കൂടെ തേക്കാതെ അവൾ അമ്മായിയുടെ വീട്ടിലേക്ക് ഓടി… ഗേറ്റ് തുറന്ന് അകത്തേക്ക് കയറി ചുറ്റും ഒന്ന് വീക്ഷിച്ചു… ഇല്ല കണ്ണുകൾ കൊതിക്കുന്ന ഒന്നും കാണാൻ കഴിഞ്ഞില്ല…!!! ഒരു വാക്ക് പറയാതെ എങ്ങനെ പോവാൻ തോന്നി…!!അപ്പൊ ഇഷ്ട്ടം ആണെന്ന് പറഞ്ഞതെല്ലാം കള്ളം ആയിരുന്നോ…!! മനസ്സ് കൈ വിട്ട് പോയിരുന്നു… പുറമെ മറ്റെന്തോ ചിന്തിക്കുമ്പോഴും മനസ്സ് കൈവിട്ട് പോയിരുന്നു… അത് കൊണ്ടാവാം നിദ്ര തന്നെ പുണരാൻ മടി കാണിച്ചത്… തിരിഞ്ഞ് നടക്കാൻ തുടങ്ങിയതും സ്റ്റെയർ ഇറങ്ങി വരുന്ന മീര അവളെ പിറകിൽ നിന്നും വിളിച്ചിരുന്നു…അടുക്കളയിലേക്ക് കൊണ്ട് പോയി ഓരോന്ന് അമ്മായിയും അവളും മാറി മാറി ചോദിക്കുന്നതിന് എല്ലാം ഒരു മൂളലിൽ ഉത്തരം ഒതുക്കി…

 

 

“ഞാൻ പോവാ…”അത്രമാത്രം പറഞ്ഞ് കൊണ്ട് അവൾ വീട്ടിലേക്ക് തിരിഞ്ഞ് നടന്നു… എന്ത് പറ്റി ഇവൾക്ക് എന്നും കരുതി സുജയും മീരയും പരസ്പരം നോക്കി…

 

 

പിന്നീട് ഉള്ള ദിവസങ്ങൾ ഇങ്ങനെ തന്നെ ആയിരുന്നു ആമി… അധികം ആരോടും സംസാരിക്കാതെ മുറിയിൽ തന്നെ അടഞ്ഞ് കൂടി… പുറത്തേക്ക് ഇറങ്ങാൻ പോലും മടിച്ചു…അച്ഛനും അമ്മയും ഗൗരിയും കാര്യം അന്വേഷിച്ചെങ്കിലും ദേഷ്യം നടിച്ച് കൊണ്ടവൾ എല്ലാവരെയും അകറ്റി നിർത്തി…കണ്ണുകൾ അടക്കുമ്പോൾ കുസൃതിയോടെ തന്നെ നോക്കി ചുണ്ട് കൂർപ്പിക്കുന്ന പ്രവിയുടെ മുഖം തെളിഞ്ഞ് വന്നു… അറിയാതെ ചുണ്ടിൽ ഒരു ചിരി മിന്നി…

 

 

“പ്രണയമാണോ നിനക്ക്…??? എന്തിന്റെ പേരിൽ…?? നോവുന്നുണ്ടോ നിനക്ക്…??കാണാൻ കൊതി തോന്നുന്നുവോ…?? എന്തിന്…?? പ്രാണൻ പറിഞ്ഞ് പോവുന്നുവോ…?? ” എല്ലാത്തിന്റെയും ഉത്തരം ഒരു വാക്കിൽ ഒതുക്കി *പ്രണയം *എന്ന ഒറ്റ വാക്കിൽ…!!! കണ്ണാടിയിലെ തന്റെ പ്രതിബിംബത്തെ നോക്കി അവൾ മനോഹരമായി ഒന്ന് ചിരിച്ചു… അടുത്ത ജന്മം ആണ് നിന്നിൽ ഞാൻ പരിപൂർണയാകുന്നത് എങ്കിലും കാത്തിരിക്കാൻ ഞാൻ തയ്യാറാണ്…!!! കണ്ണുകൾ അടച്ച് ചിരിയോടെ തന്നെ നോക്കി കണ്ണിറുക്കുന്ന പ്രവിയുടെ രൂപം മനസ്സിലേക്ക് ആവാഹിച്ചെടുത്തു…

17 Comments

  1. നിങ്ങൾക്ക് അടിച്ച് മാറ്റാൻ ഇത് evidunn കിട്ടുന്നു….??

    1. Ethe മഞ്പെണ്ണ് എഴുത്തുകാരിയുടെ കഥയാണ്
      ചോദിച്ചപ്പോൾ അടുത്തോളാൻ പറഞ്ഞു

  2. കൊള്ളാം പക്ഷെ ആദ്യ ഭാഗമായിരുന്നു കൂടുതൽ നന്നായത്

  3. വിരഹ കാമുകൻ???

    ❤❤❤

  4. അമരേന്ദ്ര ബാഹുമോൻ

    2 munu partude venarunnu

    Pettannu theerna pole

    Anyway liked it

  5. അയ്യോ theernno ???
    രസം പിടിച്ചു വന്നപ്പോഴേക്കും എല്ലാം കഴിഞ്ഞല്ലോ…

  6. കലക്കി.. മോനെ… Super ???

  7. തൃശ്ശൂർക്കാരൻ ?

    ഇഷ്ട്ടായി ബ്രോ❤️❤️❤️❤️❤️❤️നല്ലൊരു msg ആണ് ❣️

    1. നിശാഗാന്ധി പൂക്കുമ്പോള്‍
      അളകനന്ദ

      നല്ല രണ്ട് കഥകൾ ആണ് വായിക്കാത്തവർ വായിക്കുക

      1. തൃശ്ശൂർക്കാരൻ ?

        ❣️

  8. Ennalum ithra pettanu kadha theerkandayirunu?

  9. ♕︎ ꪜ??ꪊ? ♕︎

    Super കഥ കിടുക്കി ❤❤❤

  10. ❤️

  11. ♔〘Ł€Ꮆ€ŇĐ〙♔ കൈപ്പുഴ കുഞ്ഞപ്പൻᕕ( ͡° ͜ʖ ͡°)▄︻̷̿┻̿═━一

    2nd

  12. ❤️❤️

Comments are closed.