“വാവേ അമ്മ ഒരു കാര്യം ചോദിച്ചോട്ടെ നിനക്ക് ഇപ്പോഴും സുധിയെ ഇഷ്ട്ടം ആണോടാ…??” താടി തുമ്പിൽ പിടിച്ച് അവളുടെ മുഖം ഉയർത്തി കൊണ്ട് അവർ ചോദിച്ചതും നിഷേധാർഥത്തിൽ അവൾ തലയാട്ടി…
“ഇല്ല അമ്മാ അതൊക്കെ ഈ പ്രായത്തിൽ എനിക്ക് തോന്നിയ ഒരു കുസൃതി ആയെ ഞാൻ കണക്ക് കൂട്ടിയിട്ടൊള്ളു… ഇപ്പൊ സുധിയേട്ടൻ എനിക്ക് വെറും ഏട്ടൻ മാത്രമാ മീരേച്ചി എന്റെ ഏട്ടത്തിയും…”കണ്ണിൽ ഒട്ടും കള്ളം ഒളിപ്പിക്കാതെ മനസ്സിൽ തോന്നിയത് അങ്ങനെ അവൾ തുറന്ന് പറഞ്ഞതും ആ അമ്മയുടെ മുഖവും തെളിഞ്ഞ് വന്നു… അവളെ മാറോട് അണച്ച് പിടിച്ച് കൊണ്ടവർ ആ നെറ്റിയിൽ അമർത്തി മുത്തി…
___________________________❤️
“നീ ഇനി ഇവിടെ കൂടാണോ അതോ അമ്മയെയും കൂട്ടി അങ്ങോട്ട് പോവുകയാണോ…”സൽക്കാരം എല്ലാം കഴിഞ്ഞ് ഹാളിലെ സെറ്റിയിൽ ഇരുന്ന് ഓരോന്ന് സംസാരിച്ച് കൊണ്ടിരിക്കുകയാണ് എല്ലാവരും… ആമിക്ക് എന്തോ ഒന്നിലും ശ്രദ്ധ കൊടുക്കാൻ കഴിഞ്ഞില്ല ഇഷ്ടപ്പെട്ടത് എന്തോ തന്നിൽ നിന്നും അകലുന്നത് പോലെ കൂടെ കൂടെ മനസ്സ് വിളിച്ച് പറഞ്ഞ് കൊണ്ടിരുന്നു…
“ഇല്ല ഇവിടെന്ന് മാറാൻ ആണ് എനിക്കും മീരക്കും ഇഷ്ട്ടം അമ്മ ഇവിടെ തന്നെ നിൽക്കട്ടെ നിങ്ങൾ ഒക്കെ ഇല്ലേ കൂട്ടിന്…”സുധി പറഞ്ഞ് നിർത്തിയതും മീര ഒട്ടും താല്പര്യം ഇല്ലാതെ ഒന്ന് ചിരിച്ച് കൊടുത്തു കൊണ്ട് വീട് ഒന്ന് കാണട്ടെ എന്നും പറഞ്ഞ് ആമിയെ കൂട്ടി നടന്നു… അവരുടെ സംസാരം തുടർന്ന് കൊണ്ടിരുന്നു …
“ആമി കുട്ടി…” ലിവിങ് റൂമിൽ വെച്ച തന്റെയും അമ്മയുടെയും അത്തായിയുടെയും ഫോട്ടോ കാണിച്ച് കൊടുക്കുമ്പോൾ ആണ് പിറകിൽ നിന്നും മീര അവളെ വിളിച്ചത്…
“എന്താ ഏട്ടത്തി…”പുഞ്ചിരിയോടെ അവൾ ചോദിച്ചതും മീരയുടെ കണ്ണുകൾ അത്ഭുതം കൊണ്ട് ഒന്ന് വിടർന്നു…
“ദേഷ്യം ഉണ്ടോ നിനക്ക് എന്നോട്…നിന്റെ പ്രണയത്തേ തട്ടി എടുത്തതിന്…ഹ്മ്മ്?? “മീര ചോദിച്ചതും ആമി അവളെ കെട്ടിപിടിച്ചു…
“എനിക്ക് ഒരു ദേഷ്യവും ഇല്ല ചേച്ചി പെണ്ണേ.. നിങ്ങളാ ചേരേണ്ടത് എനിക്ക് മാത്രം ആയി ഒരു രാജകുമാരൻ ഉണ്ടാവും… സമയം ആവുമ്പോൾ ആള് ഇങ്ങ് എത്തിക്കോളും… ഹാ പിന്നെ നിങ്ങളെ കേട്ടിയോനോട് എന്നെ കാണുമ്പോ കാണുമ്പോ പുച്ഛിക്കാൻ നിന്നാൽ ഞാൻ അങ്ങ് നല്ലത് പോലെ പണിയും എന്ന്
നിങ്ങൾക്ക് അടിച്ച് മാറ്റാൻ ഇത് evidunn കിട്ടുന്നു….??
Ethe മഞ്പെണ്ണ് എഴുത്തുകാരിയുടെ കഥയാണ്
ചോദിച്ചപ്പോൾ അടുത്തോളാൻ പറഞ്ഞു
കൊള്ളാം പക്ഷെ ആദ്യ ഭാഗമായിരുന്നു കൂടുതൽ നന്നായത്
❤❤❤
2 munu partude venarunnu
Pettannu theerna pole
Anyway liked it
അയ്യോ theernno ???
രസം പിടിച്ചു വന്നപ്പോഴേക്കും എല്ലാം കഴിഞ്ഞല്ലോ…
കലക്കി.. മോനെ… Super ???
ഇഷ്ട്ടായി ബ്രോ❤️❤️❤️❤️❤️❤️നല്ലൊരു msg ആണ് ❣️
നിശാഗാന്ധി പൂക്കുമ്പോള്‍
അളകനന്ദ
നല്ല രണ്ട് കഥകൾ ആണ് വായിക്കാത്തവർ വായിക്കുക
❣️
Ennalum ithra pettanu kadha theerkandayirunu?
Super കഥ കിടുക്കി ❤❤❤
???
❤️
?????
2nd
❤️❤️