സഖിയെ തേടി…?2 [മഞ്ഞ് പെണ്ണ്] 168

കല്യാണം എല്ലാം കെങ്കേമം ആയി നടന്നു… ഭക്ഷണം കഴിക്കാൻ എല്ലാവരും ഊട്ട് പുരയിലേക്ക് ചെന്നു… ഗൗരിയും ആമിയും ഒപ്പം ആണ് ഭക്ഷണം കഴിക്കാൻ ഇരുന്നത്… ഭക്ഷണം വിളമ്പാൻ പ്രവിയും ദർശനും മറ്റും എല്ലാം ഉണ്ടായിരുന്നു… ചോർ ഇലയിൽ വെക്കുമ്പോൾ പ്രവി ഒന്ന് തല ഉയർത്തി നോക്കി…അവനെ നോക്കി ഇരിക്കുന്ന ആമിയെ കണ്ടതും വേഗം നോട്ടം മാറ്റി…

 

 

പ്രവിയുടെ ആ നോട്ടത്തിൽ ആമിയുടെ ഉള്ളിൽ ഒരു ആശ്വാസം പടർന്നെങ്കിലും ക്ഷണ നേരം അത് മാഞ്ഞു… അവനെ നോക്കി പുച്ഛിച്ച് കൊണ്ട് ദേഷ്യത്തിൽ ഭക്ഷണം വാരി വലിച്ച് തിന്നു…

 

 

“ഹ്മ്മ് ആട്ടണ്ട് ആട്ടണ്ട്…”തലയാട്ടി ഉള്ളിൽ ചിരിച്ച് കൊണ്ട് പ്രവി ബാക്കിയുള്ള പണികളിൽ ഏർപ്പെട്ടു…

 

 

“ആമിയെ നിക്കൊരു കാര്യം പറയാൻ ഉണ്ട്…”വായിൽ ഇട്ട് കടിച്ച നഖം തുപ്പി കളഞ്ഞ് കൊണ്ട് ഗൗരി ആമിയോടായി പറഞ്ഞു…

 

 

“നീയൊന്ന് മിണ്ടാതെ ഇരുന്ന് ഭക്ഷണം കഴിക്കെടി…”നേരത്തെ പ്രവി തന്നെ മൈൻഡ് ചെയ്യാതെ പോയതിൽ ഉള്ള അമർഷം ഗൗരിയോട് കാണിച്ച് കൊണ്ട് ആമി ഭക്ഷണത്തിലേക്ക് ശ്രദ്ധ തിരിച്ചു…

 

 

“ഇനി എങ്ങും അറിഞ്ഞീലാ എന്നും പറഞ്ഞ് എന്റെ മണ്ടയിലോട്ട് കയറാൻ വാ അപ്പൊ ഞാൻ കാണിച്ച് തരാം…”പിറുപിറുത്ത് കൊണ്ട് ആമിയും ഭക്ഷണം കഴിപ്പ് തുടർന്നു…

 

 

_________________________________❤️

 

“ഇന്ന് രാത്രി ബസ്സിന് ടിക്കറ്റ് ബുക്ക്‌ ചെയ്തിട്ടുണ്ട്… ഞങ്ങൾ ഇന്ന് തന്നെ മടങ്ങും…”ആമിയുടെ അച്ഛനോടായി ഉറക്കെ പറഞ്ഞ് കൊണ്ട് പ്രവി അകത്തേക്ക് ഒന്ന് ഒളിക്കണ്ണ് ഇട്ട് നോക്കി… പ്രതീക്ഷിച്ചത് പോലെ തൂണിന് പിറകിൽ ദാവണിയുടെ തുമ്പ് കണ്ടതും ഉള്ളിൽ ചിരിച്ച് കൊണ്ടവൻ അദ്ദേഹത്തോട് കുറച്ച് നേരം സംസാരിച്ച് പുറത്തേക്ക് ഇറങ്ങി…

 

“ഹും കോന്തൻ…പോവട്ടെ ശല്യം ഒഴിഞ്ഞ് കിട്ടി… അല്ലാതെ ഇപ്പൊ എന്താ…”ചുണ്ട് ഒരു സൈഡിലേക്ക് കോട്ടി കൊണ്ട് ആമി ചവിട്ടി കുലുക്കി അകത്തേക്ക് കയറി…

 

 

“ഇന്നെന്താ അമ്മാ സ്പെഷ്യൽ…??” മൂക്കിലേക്ക് അടിച്ച് വന്ന നല്ല അടിപൊളി ചിക്കൻ കറിയുടെ സ്മെൽ മൂക്കിലേക്ക് വലിച്ച് കയറ്റി കൊണ്ട് ആമി കൌണ്ടർ ടോപ്പിൽ കയറി ഇരുന്നു…

 

 

“ഇന്ന് മീര മോളും സുധിയും വിരുന്നിന് വരുന്നുണ്ട്… അതാ എന്തെങ്കിലും ഉണ്ടാക്കാതെ ഇരിക്കുന്നത് മോശം അല്ലേ…” കറി ചട്ടിയിൽ തവി ഇട്ട് ഇളക്കി കൊണ്ട് അമ്മ പറഞ്ഞതുംകേൾക്കാൻ താല്പര്യം ഇല്ലാതെ ആമി വറുത്ത് വെച്ച മുന്തിരി എടുത്ത് വായിൽ ഇട്ട് ചവച്ച് കൊണ്ടിരുന്നു…

17 Comments

  1. നിങ്ങൾക്ക് അടിച്ച് മാറ്റാൻ ഇത് evidunn കിട്ടുന്നു….??

    1. Ethe മഞ്പെണ്ണ് എഴുത്തുകാരിയുടെ കഥയാണ്
      ചോദിച്ചപ്പോൾ അടുത്തോളാൻ പറഞ്ഞു

  2. കൊള്ളാം പക്ഷെ ആദ്യ ഭാഗമായിരുന്നു കൂടുതൽ നന്നായത്

  3. വിരഹ കാമുകൻ???

    ❤❤❤

  4. അമരേന്ദ്ര ബാഹുമോൻ

    2 munu partude venarunnu

    Pettannu theerna pole

    Anyway liked it

  5. അയ്യോ theernno ???
    രസം പിടിച്ചു വന്നപ്പോഴേക്കും എല്ലാം കഴിഞ്ഞല്ലോ…

  6. കലക്കി.. മോനെ… Super ???

  7. തൃശ്ശൂർക്കാരൻ ?

    ഇഷ്ട്ടായി ബ്രോ❤️❤️❤️❤️❤️❤️നല്ലൊരു msg ആണ് ❣️

    1. നിശാഗാന്ധി പൂക്കുമ്പോള്‍
      അളകനന്ദ

      നല്ല രണ്ട് കഥകൾ ആണ് വായിക്കാത്തവർ വായിക്കുക

      1. തൃശ്ശൂർക്കാരൻ ?

        ❣️

  8. Ennalum ithra pettanu kadha theerkandayirunu?

  9. ♕︎ ꪜ??ꪊ? ♕︎

    Super കഥ കിടുക്കി ❤❤❤

  10. ❤️

  11. ♔〘Ł€Ꮆ€ŇĐ〙♔ കൈപ്പുഴ കുഞ്ഞപ്പൻᕕ( ͡° ͜ʖ ͡°)▄︻̷̿┻̿═━一

    2nd

  12. ❤️❤️

Comments are closed.