“ഡീീ…നിനക്ക് ഞാൻ വെച്ചിട്ടുണ്ട്…”അവൻ അലറി വിളിച്ചതും ആമി തലയാട്ടി കൊണ്ട് ഗൗരിയെ തിരക്കി ചെന്നു…മുകളിലേക്ക് ചെന്നപ്പോൾ തലക്ക് അടി കിട്ടിയത് പോലെ നിൽക്കുന്ന ഗൗരിയെ കണ്ട് ആമി നെറ്റി ചുളിച്ച് കൊണ്ട് അവൾക്ക് അരികിൽ ചെന്നു…
“ഡീ എന്താടി പെണ്ണേ ഇങ്ങനെ നോക്കുന്നെ…”ഗൗരിയുടെ കയ്യിൽ ഒന്ന് പിച്ചി കൊണ്ട് ആമി ചോദിച്ചതും എരി വലിച്ച് കൊണ്ട് അവൾ ഒന്നും ഇല്ലെന്ന് തലയാട്ടി…
“പോവാം നമുക്ക്… വന്ന ജോലി കഴിഞ്ഞില്ലേ…??”ഗൗരി ചോദിച്ചതും ആമി അവളെയും കൂട്ടി വീട്ടിലേക്ക് നടന്നു…പോവുന്ന വഴിക്ക് മുഴുവൻ അവൾ പ്രവിയെ കുറിച്ച് മാത്രം ആയിരുന്നു പറഞ്ഞത്… എന്നാൽ എല്ലാം മൂളി കേട്ടു എന്നല്ലാതെ ഗൗരി ഒന്നും മിണ്ടിയില്ല…
_____________________________❤️
കല്യാണ തലേന്ന് നല്ല അടിപൊളി മഞ്ഞൾ കല്യാണം എല്ലാം ഉണ്ടായിരുന്നു… എല്ലാം ആമിയുടെ വീട്ടിൽ വെച്ച് തന്നെ ആയിരുന്നു… ആമിയെ കാണുമ്പോൾ സുധി അഹങ്കാരത്തോടെ മീരയോട് ചേർന്ന് നിൽക്കും എന്നാൽ ഇതൊന്നും ശ്രദ്ധിക്കാൻ പോലും ആമിക്ക് സമയം ഉണ്ടായിരുന്നില്ല… അവളുടെ ശ്രദ്ധ മുഴുവനും പ്രവിയിൽ മാത്രം ആയിരുന്നു… താൻ കൊടുത്ത പണിക്ക് തിരിച്ച് വല്ലതും കിട്ടുമോ എന്ന് പേടിച്ച് ഓരോന്നും ശ്രദ്ധയോടെ ആണവൾ കൈകാര്യം ചെയ്തത്… എന്നാൽ ഈ ദിവസങ്ങളിൽ ഒന്നും പ്രവി അറിയാതെ പോലും അവളെ നോക്കിയില്ല…
ഈ അവഗണന അവളിൽ വല്ലാത്ത ഒരു വീർപ്പുമുട്ടൽ നിറച്ച് കൊണ്ടിരുന്നു… പുറമെ അവൻ കാണേ അവന്റെ മുന്നിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നെങ്കിലും അവൻ അറിയാതെ പോലും അവളെ ഒന്ന് നോക്കിയില്ല…
_______________________________❤️
“കെട്ട്മേളം കെട്ട്മേളം…”പൂജാരി പറഞ്ഞതും പഞ്ചവാദ്യങ്ങൾ മുഴങ്ങി!!! സുധി മീരയുടെ കഴുത്തിൽ താലി ചാർത്തി… നാണത്തോടെ തല താഴ്ത്തി നിൽക്കുന്ന മീരയുടെ നെറ്റിയിൽ സുധി ചുണ്ടുകൾ തട്ടിച്ചു… ചുറ്റും ഉള്ളവർ പൂക്കൾ അവരുടെ മേലേക്ക് ഇട്ട് കൊണ്ട് അനുഗ്രഹിച്ചു…
നിങ്ങൾക്ക് അടിച്ച് മാറ്റാൻ ഇത് evidunn കിട്ടുന്നു….??
Ethe മഞ്പെണ്ണ് എഴുത്തുകാരിയുടെ കഥയാണ്
ചോദിച്ചപ്പോൾ അടുത്തോളാൻ പറഞ്ഞു
കൊള്ളാം പക്ഷെ ആദ്യ ഭാഗമായിരുന്നു കൂടുതൽ നന്നായത്
❤❤❤
2 munu partude venarunnu
Pettannu theerna pole
Anyway liked it
അയ്യോ theernno ???
രസം പിടിച്ചു വന്നപ്പോഴേക്കും എല്ലാം കഴിഞ്ഞല്ലോ…
കലക്കി.. മോനെ… Super ???
ഇഷ്ട്ടായി ബ്രോ❤️❤️❤️❤️❤️❤️നല്ലൊരു msg ആണ് ❣️
നിശാഗാന്ധി പൂക്കുമ്പോള്‍
അളകനന്ദ
നല്ല രണ്ട് കഥകൾ ആണ് വായിക്കാത്തവർ വായിക്കുക
❣️
Ennalum ithra pettanu kadha theerkandayirunu?
Super കഥ കിടുക്കി ❤❤❤
???
❤️
?????
2nd
❤️❤️