സഖിയെ തേടി…?2
Author : മഞ്ഞ് പെണ്ണ്
ഒന്ന് ചുമച്ച് കൊണ്ട് ആമി കണ്ണുകൾ തുറക്കാൻ ശ്രമിച്ചു… വെപ്രാളപ്പെട്ട് പ്രവി ചുണ്ടുകൾ തമ്മിൽ അകത്തി മാറ്റി… ആമി കണ്ണുകൾ തുറന്നതും കണ്ണുകളിൽ തന്നെ മാത്രം നിറച്ച് കണ്ണിമ വെട്ടാതെ തന്നിൽ ലയിച്ചിരിക്കുന്ന പ്രവിയെ കണ്ടതും അവളും അവന്റെ നേത്ര ഗോളങ്ങളുടെ പിടപ്പിൽ ഒന്ന് ലയിച്ചു പോയി…
ചാറ്റൽ മഴ കൊണ്ട് ചെറു തുള്ളികൾ അങ്ങിങ്ങായി അവളുടെ മുഖത്ത് പറ്റിപ്പിടിച്ച് കിടക്കുന്നു… നീണ്ട് ഇടതൂർന്ന കൺപീലികൾ…!!! പെട്ടന്ന് വെളിവ് വന്നത് പോലെ ആമി അവനെ തള്ളിയിട്ട് കൊണ്ട് പടവുകൾ കയറി ഓടി…ഒരു കൈ കുത്തി എണീറ്റ് നിന്ന് കൊണ്ട് പ്രവി ആദ്യ ചുംബനത്തിന്റെ മധുര ഓർമകൾ അയവിറക്കി കൊണ്ടിരുന്നു… കയ്യിൽ കരുതിയ ആമിയുടെ അരഞ്ഞാണം കണ്ണിന് മുകളിൽ അങ്ങോട്ടും ഇങ്ങോട്ടും ആട്ടി കളിച്ച് കൊണ്ട് കയ്യിൽ ഒതുക്കി… കട്ടി മീശ പിരിച്ച് കൊണ്ട് അവൻ അവൾ പോയ വഴിയേ നോക്കി പ്രണയാർഥമായി ഒന്ന് ചിരിച്ചു…!!!
_______________________________❤️
“അപ്പൊ സുധിയേട്ടന് എന്നെ ഇഷ്ട്ടം അല്ലായിരുന്നോ…??പിന്നെന്തിനാ ഓരോ ആശകൾ തന്ന് എന്നിലെ മോഹങ്ങൾക്ക് നിറം പകർന്നത്… എല്ലാം വെറും തമാശ ആയിരുന്ന്വോ അയാൾക്ക്?? എന്തിന് എന്നെ ആ തമാശക്ക് ബലിയാടാക്കി…??” കണ്ണാടിക്ക് മുന്നിൽ നിന്നുകൊണ്ട് ആമി തന്നോട് തന്നെ ചോദിച്ചു…
“ഒന്ന് ചുംബിച്ചാൽ അത് പ്രണയം ആവുമോ?? ഒന്ന് കളി പറഞ്ഞ് ചിരിച്ചാൽ അത് പ്രണയം ആണോ?? നീയാണ് അയാളിൽ നിന്നുള്ള ഒരു നോട്ടം പോലും തന്നോടുള്ള പ്രണയം ആണെന്ന് പറഞ്ഞ് സ്വയം മൂഢയായത്…” മനസ്സും തന്നിലേക്ക് തന്നെ വിരൽ ചൂണ്ടുന്നു… കണ്ണുകൾ അടച്ച് ചുണ്ട് കടിച്ച് പിടിച്ച് കൊണ്ടവൾ കരച്ചിലിനെ അടക്കി നിർത്തി… വേലികൾ ബേധിച്ച് കൊണ്ട് കണ്ണുകൾ പെയ്ത് കൊണ്ടിരുന്നു…
“കരയാൻ ഉള്ളതല്ല ഈ സമയം… ജയിച്ച് കാണിച്ച് കൊടുക്കണം അയാൾക്ക് മുന്നിൽ… വെറും കോമാളി വേഷം കെട്ടിച്ച അയാൾക്ക് മുന്നിൽ വിജയിച്ച് കാണിക്കണം… നിന്റെ ഓരോ കണ്ണുനീരും അയാളിൽ പുച്ഛം മാത്രമേ വിതക്കുകയൊള്ളു…”മുന്നിൽ തെളിഞ്ഞ പ്രതിബിംബം തന്നോട് പറയുന്നതായി തോന്നിയതും കണ്ണുകൾ അമർത്തി തുടച്ച് കൊണ്ടവൾ പാറി കിടക്കുന്ന മുടി വാരി കെട്ടി കൊണ്ട് പുറത്തേക്ക് ഇറങ്ങി…
നിങ്ങൾക്ക് അടിച്ച് മാറ്റാൻ ഇത് evidunn കിട്ടുന്നു….??
Ethe മഞ്പെണ്ണ് എഴുത്തുകാരിയുടെ കഥയാണ്
ചോദിച്ചപ്പോൾ അടുത്തോളാൻ പറഞ്ഞു
കൊള്ളാം പക്ഷെ ആദ്യ ഭാഗമായിരുന്നു കൂടുതൽ നന്നായത്
❤❤❤
2 munu partude venarunnu
Pettannu theerna pole
Anyway liked it
അയ്യോ theernno ???
രസം പിടിച്ചു വന്നപ്പോഴേക്കും എല്ലാം കഴിഞ്ഞല്ലോ…
കലക്കി.. മോനെ… Super ???
ഇഷ്ട്ടായി ബ്രോ❤️❤️❤️❤️❤️❤️നല്ലൊരു msg ആണ് ❣️
നിശാഗാന്ധി പൂക്കുമ്പോള്‍
അളകനന്ദ
നല്ല രണ്ട് കഥകൾ ആണ് വായിക്കാത്തവർ വായിക്കുക
❣️
Ennalum ithra pettanu kadha theerkandayirunu?
Super കഥ കിടുക്കി ❤❤❤
???
❤️
?????
2nd
❤️❤️