തൻ്റെ ഭാര്യയുടെ മൃത ശരീരം ഒരിക്കലും കണ്ടെത്തില്ല എന്ന് റിച്ചാർഡ് നൈഹൗസ് ഉറച്ച് വിശ്വസിച്ചിരുന്നു ഇനി കണ്ടെത്തിയാൽ പോലും അത് ആരാണെന്ന് തിരിച്ചറിയാൻ ആർക്കും ആവില്ല എന്ന് അയാൾ ആശ്വസിച്ചു.
?????????
Texwood എന്ന കമ്പനിയുടെ കണ്ടുപിടുത്തം, പെൽവിക് അസ്ഥിയിൽ നിന്ന് 2 കുഞ്ഞുങ്ങൾക്ക് അവള് ജന്മം നൽകിയിരിക്കാം എന്നുള്ള നിഗമനം, തലയോട്ടി പരിശോധിച്ച് അത് മങ്കളോയിഡ് വിഭാഗത്തിൽ പെടുന്നു എന്നുള്ള വിശദീകരണം, ഫോറൻസിക് ഫേഷ്യൽ റീ കൺസ്ട്രക്ഷൻ, സ്‌കൾ ഫോട്ടോഗ്രാഫിക് സൂപ്പർഇമ്പോസിഷൻ എന്നീ നൂതന ഫോറൻസിക് ടെക്നോളജികൾ ഈ കേസ് തെളിയിക്കുന്നതിന് പോലീസിന് സഹായകമായ സുപ്രധാന ഘടകങ്ങൾ ആയിരുന്നു.
വിചാരണ നടക്കുമ്പോൾ ഡോക്ടർ മേരി കേസ് ഒരു വ്യക്തിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ചുരുങ്ങിയത് 3 മുതൽ 5 മിനിറ്റ് വരെ സമയം എടുക്കും എന്നും 1 മുതൽ 2 മിനിറ്റ് വരെ ഉള്ള സമയം വ്യക്തി അബോധാവസ്ഥയിൽ എത്തുകയെ ഒള്ളു എന്നും, ഇത് മുൻനിർത്തി പരിശോധിക്കുമ്പോൾ റിച്ചാർഡ് തൻ്റെ ഭാര്യയെ ഫ്രീസറിലേക്ക് മാറ്റുമ്പോൾ ഒരുപക്ഷേ അവൾക്ക് ജീവൻ ഉണ്ടായിരുന്നിരിക്കാം എന്നും അവർ കോടതിയിൽ മൊഴി നൽകി.
റിച്ചാർഡ് നൈഹൗസ് കുറ്റക്കാരൻ ആണെന്ന് കോടതി കണ്ടെത്തി. അയാളെ 50 വർഷത്തേക്ക് യാതൊരു പരോൾ സാധ്യതകളും ഇല്ലാതെ മരണം വരെ ജയിലിൽ കഴിയാൻ കോടതി വിധിച്ചു.
പ്രോസിക്യൂട്ടർ തിമോത്തി ബ്രൗൺ പറയുന്നത് പ്രകാരം, ബൻചീ നേരിട്ട് അവളുടെ കൊലപാതക കേസിൻ്റെ വിചാരണയ്ക്ക് വന്ന് സത്യങ്ങൾ പറഞ്ഞു എന്നായിരുന്നു.
?????????
35 വർഷങ്ങൾക്ക് മുൻപ് അന്നത്തെ ലഭ്യമായ സാങ്കേതിക വിദ്യകളും ഫോറൻസിക് സയൻസും ഉപയോഗിച്ച് അന്വേഷണ ഉദ്യോഗസ്ഥർ അപൂർവ്വങ്ങളിൽ അപൂർവ്വമായ ഈ കേസ് തെളിയിച്ചത് ഫോറൻസിക് സയൻസിൻ്റെ ചരിത്രത്തിലെ നാൾ വഴികളിലെ ഒരു നാഴിക കല്ലായി ഇന്നും അവശേഷിക്കുന്നു…
?????????
മിനറൽ പോയിൻ്റിൽ ഉള്ള പോടോസി കറക്ഷണൽ സെൻ്ററിൽ ആണ് റിച്ചാർഡ് നൈഹൗസ് ഉള്ളത് എന്നാണ് 2018 ൽ പബ്ലിഷ് ചെയ്ത ചില റിപ്പോർട്ടുകളിൽ നിന്ന് കണ്ടെത്താൻ സാധിച്ചത്. പരോളിന് അർഹത ലഭിക്കുമ്പോൾ റിച്ചാർഡിന് 96 വയസ് ആകും പ്രായം.
അവരുടെ മക്കളെ കുറിച്ച് കൃത്യമായി വിവരങ്ങൾ ലഭ്യമല്ല. എങ്കിലും 1990 ലെ ചില സ്കൂൾ രേഖകളിൽ നിന്ന് സ്റ്റീവ് നൈഹൗസ് എന്ന പേര് കണ്ടെത്താൻ സാധിക്കുകയും നിലവിൽ മിലിട്ടറി ഉദ്യോഗസ്ഥൻ ആയി ജോലി ചെയ്യുകയാണ് എന്നും അറിയാൻ സാധിച്ചു.
അദ്ദേഹത്തിൻ്റെ സഹോദരൻ മൈക്കൾ നൈഹൗസ് ഒരു കാർപ്പൻ്റർ ആയി ജോലി ചെയ്യുന്നു. മൈക്കൽ വിവാഹിതനായി തൻ്റെ കുടുംബത്തോട് ഒത്ത് സുഖമായി ജീവിക്കുന്നു.
⭐⭐⭐⭐⭐⭐⭐⭐⭐
??????????
Superb, need more more incidents..???. Waiting for it
Forensic science വളരെ മനോഹരമായി വിവരിച്ചിരിക്കുന്നു കഥയിൽ. ഇനിയും ഇതുപോലെ വ്യത്യസ്ത പശ്ചാത്തലം ഉള്ള കഥകൾ എഴുതണം. പിന്നെ സപ്പോർട്ട് ഒക്കെ പതിയെ വന്നോളും ആദ്യ കഥ അല്ലേ ഇതു ??
എല്‍സ,
Forensic files നിന്നും ഈ സംഭവം ഞാൻ മുൻപ് വായിച്ചിട്ടുണ്ടായിരുന്നു.
പക്ഷേ അതിനെ ഇത്ര മനോഹരമായി ക്രമീകരിച്ചു.. എത്ര ആകര്‍ഷിക്കമായിട്ടാണ് നിങ്ങൾ എഴുതിയിരിക്കുന്നത്…!! അതിനു നിങ്ങളെ എത്ര പുകഴ്ത്തിയാലും കുറഞ്ഞു പോകില്ല.. എഴുത്തിനെ സംബന്ധിച്ച് നിങ്ങളുടെ കഴിവ് അപാരം തന്നെ.
Forensic വിഭാഗത്തോട് ഒരുപാട് കമ്പമുള്ള ആളോ… അതോ അതേ വിഭാഗത്തില്‍ പെട്ട ആളായിരിക്കും എന്നെന്റെ മനസ്സിലൂടെ ഒരു ചിന്ത കടന്നുപോയി. കാരണം അത്രത്തോളം മനസ്സിലാക്കിയാണ് നിങ്ങൾ എഴുതിയിരിക്കുന്നത്.
ഇത് വായിക്കാൻ വായനക്കാര്‍ കുറവാണെന്ന് വിഷമിക്കേണ്ട കേട്ടോ… അതൊക്കെ പതിയെ മാറും.
ഇനിയും ഇതുപോലത്തെ നല്ല topic അടിസ്ഥാനത്തിൽ അനവധി കഥകളെ എഴുതി ഇവിടെ എത്തിക്കാന്‍ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.
സ്നേഹത്തോടെ ഒരു വായനക്കാരന്‍ ❤️❤️
????❤
Superb ???
Nalla research undennu manassilaayi
Veendum ezhuthuka