ചെറിയ ഒരു അടിപിടിക്ക് ഇടയിൽ ബൻചീ തറയിൽ വീണെന്നും വീഴുന്നതിന് ഇടയിൽ അവളുടെ തല അറിയാതെ എവിടെയോ ഇടിച്ചെന്നും അയാൾ പറഞ്ഞു. പക്ഷേ രക്ഷപ്പെടുത്താൻ ഉള്ള ശ്രമത്തിന് ഇടയിൽ അവളെ താൻ ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത് എന്നും അയാൾ സമ്മതിച്ചു..
റിച്ചാർഡിൻ്റെ കുറ്റ സമ്മതം തർജമ ചെയ്തത് പ്രകാരം..::
” ചുറ്റിലും ആകെ രക്തം ആയിരുന്നു.. അവള് അലറുകയും കരയുകയും ചെയ്യുന്നുണ്ടായിരുന്നു. ഞാൻ എൻ്റെ കൈ ഉപയോഗിച്ച് അവളുടെ മൂക്കും വായും പൊത്തി പിടിച്ചു….”
ഈ കുറ്റ സമ്മതത്തിൻ്റെ വെളിച്ചത്തിൽ ഫോറൻസിക് പാതോളജിസ്റ്റ്റ് ഡോക്ടർ മേരി കേസ് ഒരിക്കൽ കൂടി ബൻചീയുടെ തലയോട്ടി പരിശോധിച്ചു. തലയോട്ടിയുടെ പുറകിൽ കണ്ടെത്തിയ ചെറിയ മുറിവ് ഒരു ആക്സിഡൻ്റ് മൂലം സംഭവിച്ചത് അല്ല എന്നും തലയോട്ടിയിൽ ഏറ്റ ശക്തമായ ആഘാതം മൂലം സംഭവിച്ചതാണ് എന്നും ഡോക്ടർ മേരി കണ്ടെത്തി.
ചുറ്റിക പോലുള്ള ചെറിയ പ്രതലം ഉള്ള ഒരു വസ്തു ഉപയോഗിച്ച് ഉണ്ടാകുന്ന അടി മൂലം ആണ് ഇത്തരത്തിൽ ഉള്ള ചെറിയ മുറിവുകൾ ഉണ്ടാകുന്നത് എന്ന് ഡോക്ടർ അഭിപ്രായപ്പെട്ടു. മുറിവ് ചെറുതാണെങ്കിലും അവയുടെ ആഘാതം വലുതായിരിക്കും.
റിച്ചാർഡ്ൻ്റെ കുറ്റ സമ്മതവും ഫോറൻസിക് തെളിവുകളും മുൻ നിർത്തി പ്രോസിക്യൂട്ടർമാർ തങ്ങളുടെ നിഗമനത്തിൽ എത്തി.
ഒരു രാത്രി ബൻചീയും റിച്ചാർഡും തമ്മിൽ അവരുടെ വീടിൻ്റെ ബേസ്മെൻ്റിൽ വച്ച് വഴക്കിടുന്നു. ബൻചീ രിച്ചാർഡിനോട് തങ്ങൾക്ക് പുതിയ ഒരു വീട്ടിലേക്ക് മാറേണ്ടത് അത്യാവശ്യം ആണെന്ന് പറയുന്നു. എന്നാല് റിച്ചാർഡ് അത് അതിക ചിലവ് ആണെന്ന് കരുതി അതിനെ എതിർക്കുന്നു. തുടർന്ന് ബൻചീ താൻ കുഞ്ഞുങ്ങളെയും കൂട്ടി ഇവിടെ നിന്ന് പോകും എന്ന് റിച്ചാർഡ്നോട് പറയുന്നു. റിച്ചാർഡ് മേശപ്പുറത്ത് ഇരുന്ന വസ്തു എടുത്ത് ബൻചീയുടെ തലക്ക് അടിക്കുന്നു. അവളുടെ തലയിൽ ഏറ്റ അടി അപകടകരമായത് അല്ലായിരുന്നു. പക്ഷേ റിച്ചാർഡ് അവളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. റിച്ചാർഡ് അവളുടെ ശവശരീരം ഒരു പ്ലാസ്റ്റിക്ക് ഷീറ്റിൽ പൊതിഞ്ഞ് വീടിനുള്ളിലെ ഫ്രീസറിൽവച്ച് പൂട്ടി. അടുത്ത 3 മാസം അവളുടെ ശരീരം ആ ഫ്രീസറിന് അകത്തായിരുന്നു കിടന്നത്.
തുടർന്ന് റിച്ചാർഡ് അവളെ സെൻ്റ് ലൂയിസ് വിമാനത്താവളത്തിൽ കൊണ്ട് വിട്ടു എന്ന കെട്ട് കഥ സൃഷ്ടിച്ചെടുക്കുന്നു. 3 മാസങ്ങൾക്ക് ശേഷം സ്പ്രിംഗ് സീസൺ വന്നപ്പോൾ റിച്ചാർഡ്, ബൻചീയുടെ ശരീരം തൻ്റെ വീട്ടിൽ നിന്ന് 2 മണിക്കൂർ അകലെയുള്ള ബോയ് സ്കൗട്ട് റാഞ്ചിലേക്ക് കൊണ്ടുപോയി ഒഴിഞ്ഞ ഒരു പ്രദേശത്ത് മറവ് ചെയ്യുന്നു. എന്നാല് ഈ പ്രക്രിയക്ക് ഇടയിൽ പിന്നീട് തൻ്റെ നേരെ വിരൽ ചൂണ്ടുന്ന ഒട്ടനവധി തെറ്റുകൾ അയാൾ ചെയ്തു.
കുഴിമാടത്തിൽ അയാൾ നിക്ഷേപിച്ച ബ്ലീച്ചിംഗ് പൗഡർ ജീർണനം വേഗത്തിൽ ആക്കി, പക്ഷേ 2 അടി മാത്രം താഴ്ച ഉണ്ടായിരുന്ന ആ കുഴിയിൽ നിന്ന് മൃഗങ്ങൾ അവളുടെ ശരീരം പുറത്തേക്ക് വലിച്ചിടും എന്ന് അയാൾ പ്രതീക്ഷിച്ചില്ല.
ഇതിന് പുറമെ ബൻചീ ധരിച്ചിരുന്ന Texwood ജീൻസ് ഈ അന്വേഷണത്തിൽ പോലീസിന് അവള് ഏഷ്യൻ വംശജ ആയിരിക്കാം എന്ന സുപ്രധാന സൂചന നൽകി.
??????????
Superb, need more more incidents..???. Waiting for it
Forensic science വളരെ മനോഹരമായി വിവരിച്ചിരിക്കുന്നു കഥയിൽ. ഇനിയും ഇതുപോലെ വ്യത്യസ്ത പശ്ചാത്തലം ഉള്ള കഥകൾ എഴുതണം. പിന്നെ സപ്പോർട്ട് ഒക്കെ പതിയെ വന്നോളും ആദ്യ കഥ അല്ലേ ഇതു ??
എല്‍സ,
Forensic files നിന്നും ഈ സംഭവം ഞാൻ മുൻപ് വായിച്ചിട്ടുണ്ടായിരുന്നു.
പക്ഷേ അതിനെ ഇത്ര മനോഹരമായി ക്രമീകരിച്ചു.. എത്ര ആകര്‍ഷിക്കമായിട്ടാണ് നിങ്ങൾ എഴുതിയിരിക്കുന്നത്…!! അതിനു നിങ്ങളെ എത്ര പുകഴ്ത്തിയാലും കുറഞ്ഞു പോകില്ല.. എഴുത്തിനെ സംബന്ധിച്ച് നിങ്ങളുടെ കഴിവ് അപാരം തന്നെ.
Forensic വിഭാഗത്തോട് ഒരുപാട് കമ്പമുള്ള ആളോ… അതോ അതേ വിഭാഗത്തില്‍ പെട്ട ആളായിരിക്കും എന്നെന്റെ മനസ്സിലൂടെ ഒരു ചിന്ത കടന്നുപോയി. കാരണം അത്രത്തോളം മനസ്സിലാക്കിയാണ് നിങ്ങൾ എഴുതിയിരിക്കുന്നത്.
ഇത് വായിക്കാൻ വായനക്കാര്‍ കുറവാണെന്ന് വിഷമിക്കേണ്ട കേട്ടോ… അതൊക്കെ പതിയെ മാറും.
ഇനിയും ഇതുപോലത്തെ നല്ല topic അടിസ്ഥാനത്തിൽ അനവധി കഥകളെ എഴുതി ഇവിടെ എത്തിക്കാന്‍ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.
സ്നേഹത്തോടെ ഒരു വായനക്കാരന്‍ ❤️❤️
????❤
Superb ???
Nalla research undennu manassilaayi
Veendum ezhuthuka