മൂക്കിൻ്റെ പാലത്തിൻ്റെ ഘടന, ചതുരാകൃതിയിൽ കാണപ്പെടുന്ന കവിൾ എല്ലുകൾ തുടങ്ങി അനേകം ഘടനകൾ മുൻ നിർത്തിയാണ് ഡോക്ടർമാർ ഈ നിഗമനത്തിൽ എത്തി ചേർന്നത്. തലയോട്ടിയുടെ ഉടമ സ്ത്രീ ആയിരിക്കാം എന്ന പ്രാഥമിക നിഗമനം ശരിയാണെന്ന് പുതിയ പരീക്ഷണത്തിലും കണ്ടെത്തി.
തലയോട്ടിയുടെ ക്രേനിയം എന്ന ഭാഗത്തെ ഘടനയും പല്ലുകളുടെ വളർച്ചയും ഘടനയും മുൻനിർത്തി മരണപ്പെട്ട സ്ത്രീ ഒരു ചെറുപ്പക്കാരി ആയിരിക്കാം എന്നും 20 കളുടെ മധ്യത്തിൽ ആയിരിക്കാം പ്രായം എന്നും ഡോക്ടർമാർക്ക് ബോധ്യമായി.
എല്ലുകൾ മിനുസമാർന്നത് ആയതുകൊണ്ട് മരണപ്പെട്ട പെൺകുട്ടി പൊതുവേ മസിലുകൾ ഒരുപാടുള്ള ഗണത്തിൽ പെട്ട വ്യക്തി അല്ലെന്നും അവളുടെ ഭാരം ഏകദേശം 55 കിലോ ആവും എന്നും അവർക്ക് കണ്ടെത്താൻ സാധിച്ചു.
ഇതിന് പുറമെ അവളുടെ പെൽവിക് അസ്ഥി പരിശോധിച്ചപ്പോൾ മറ്റൊരു വിവരം കൂടി അവർക്ക് അറിയാൻ സാധിച്ചു.
ഒരു സ്ത്രീ ഒന്നിലധികം കുഞ്ഞുങ്ങൾക്ക് ജന്മം നൽകുമ്പോൾ പ്രസവത്തിൻ്റെ ഭാഗമായി പെൽവിക് അസ്ഥിയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ അവർക്ക് ഇവിടെയും കണ്ടെത്താൻ സാധിച്ചു. ഇതിലൂടെ അജ്ഞാത സ്ത്രീ ഒന്നിലധികം കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയിരിക്കുന്നു എന്നും ഉദ്യോഗസ്ഥർക്ക് ബോധ്യമായി.
പക്ഷേ ഇത്രയും വിവരങ്ങൾ കൃത്യമായി ലഭിച്ചിട്ടും അന്വേഷണ ഉദ്യോഗസ്ഥർക്ക് ആരാണ് ഈ അജ്ഞാത സ്ത്രീ എന്നും ഇപ്പോഴും കണ്ടുപിടിക്കാൻ സാധിച്ചിട്ടില്ല. തീർച്ചയായും ഈ കൊലപാതകത്തിൻ്റെ പ്രതിയെ കണ്ടെത്താൻ അവർക്ക് ആദ്യം ആരാണ് മരണപ്പെട്ടത് എന്ന് കണ്ടെത്തേണ്ടത് അത്യാവശ്യം ആയിരുന്നു.
അതിന് വേണ്ടിയുള്ള അന്വേഷണത്തിൻ്റെ അടുത്ത ഘട്ടം ഈ അജ്ഞാത തലയോട്ടിക്ക് ഒരു മുഖം നൽകുക എന്നതായിരുന്നു.
??????????
മരണപ്പെട്ടത് ഒരു സ്ത്രീ ആണെന്നും, ഏഷ്യൻ വംശജ ആണെന്നും, 5 അടി ഉയരം ഉണ്ടാകാം എന്നും, 20 വസയിന് മുകളിൽ പ്രായം ഉണ്ടാകാം എന്നും, ഭാരം ഏകദേശം 55 കിലോഗ്രാം വരുമെന്നും, രണ്ട് കുഞ്ഞുങ്ങൾക്ക് എങ്കിലും ജന്മം നൽകിയിരിക്കുന്നു എന്നും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. പക്ഷേ അവർക്ക് ഇപ്പോഴും അറിയാത്ത ഒരു കാര്യം ഈ സ്ത്രീ കാണാൻ എങ്ങനെ ഉണ്ടായിരുന്നു എന്നാണ്.
പോലീസ്, ആന്ത്രോപോളജിസ്റ്റ്മാരോട് ഫേഷ്യൽ റീ കൺസ്ട്രക്ഷൻ എന്ന പ്രക്രിയയിലൂടെ ഈ തലയോട്ടിക്ക് ഒരു മുഖം നൽകാൻ ആവശ്യപ്പെട്ടു.
??????????
Superb, need more more incidents..???. Waiting for it
Forensic science വളരെ മനോഹരമായി വിവരിച്ചിരിക്കുന്നു കഥയിൽ. ഇനിയും ഇതുപോലെ വ്യത്യസ്ത പശ്ചാത്തലം ഉള്ള കഥകൾ എഴുതണം. പിന്നെ സപ്പോർട്ട് ഒക്കെ പതിയെ വന്നോളും ആദ്യ കഥ അല്ലേ ഇതു ??
എല്‍സ,
Forensic files നിന്നും ഈ സംഭവം ഞാൻ മുൻപ് വായിച്ചിട്ടുണ്ടായിരുന്നു.
പക്ഷേ അതിനെ ഇത്ര മനോഹരമായി ക്രമീകരിച്ചു.. എത്ര ആകര്‍ഷിക്കമായിട്ടാണ് നിങ്ങൾ എഴുതിയിരിക്കുന്നത്…!! അതിനു നിങ്ങളെ എത്ര പുകഴ്ത്തിയാലും കുറഞ്ഞു പോകില്ല.. എഴുത്തിനെ സംബന്ധിച്ച് നിങ്ങളുടെ കഴിവ് അപാരം തന്നെ.
Forensic വിഭാഗത്തോട് ഒരുപാട് കമ്പമുള്ള ആളോ… അതോ അതേ വിഭാഗത്തില്‍ പെട്ട ആളായിരിക്കും എന്നെന്റെ മനസ്സിലൂടെ ഒരു ചിന്ത കടന്നുപോയി. കാരണം അത്രത്തോളം മനസ്സിലാക്കിയാണ് നിങ്ങൾ എഴുതിയിരിക്കുന്നത്.
ഇത് വായിക്കാൻ വായനക്കാര്‍ കുറവാണെന്ന് വിഷമിക്കേണ്ട കേട്ടോ… അതൊക്കെ പതിയെ മാറും.
ഇനിയും ഇതുപോലത്തെ നല്ല topic അടിസ്ഥാനത്തിൽ അനവധി കഥകളെ എഴുതി ഇവിടെ എത്തിക്കാന്‍ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.
സ്നേഹത്തോടെ ഒരു വായനക്കാരന്‍ ❤️❤️
????❤
Superb ???
Nalla research undennu manassilaayi
Veendum ezhuthuka