സംസാരിക്കുന്ന തലയോട്ടി [Elsa2244] 79

??????????

 

ഏകദേശം 8 വർഷത്തിനു താഴെയായി ഈ മൃത ശരീരത്തിന് പഴക്കം ഉണ്ടാകും എന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി.

 

തുടക്കം മുതലേ ഫോറൻസിക് ഉദ്യോഗസ്ഥരെ കുഴപ്പിക്കുന്ന ഒന്നായിരുന്നു കുഴിമാടത്തിൽ നിന്ന് കണ്ടെടുത്ത ആ ചെറിയ മെറ്റൽ ബട്ടൺ അഥവാ ഒരു ജീൻസ് പാൻ്റിൻ്റെ കുടുക്ക്.

 

കുടുക്കിൻ്റെ പകുതി ഭാഗത്തോളം തുരുമ്പ് എടുത്തോ അല്ലാതെയോ നശിച്ചിരുന്നു. എന്നൽ കുടുക്കിൻ്റെ മുകൾ ഭാഗം കൃത്യമായി കാണാമായിരുന്നു. അതിൽ TEXWOOD എന്ന് എഴുതിയിരുന്നു. O എന്ന അക്ഷരത്തിന് നടുവിൽ ഒരു സ്റ്റാർ (നക്ഷത്ര) അടയാളം ഉണ്ടായിരുന്നു.

 

പ്രാഥമിക അന്വേഷണം നടന്ന ലബോറട്ടറിയിലെ ഉദ്യോഗസ്ഥരോ എഫ്.ബി.ഐ ഡാറ്റാ ബേസിലോ പോലും ഈ ലോഗോയോ Texwood എന്ന ഒരു കമ്പനിയുടെ പേരോ ഇല്ലായിരുന്നു. ആരും അങ്ങനെ ഒരു കമ്പനിയെ കുറിച്ച് കേട്ടിട്ടുപോലും ഇല്ലായിരുന്നു.

 

കാനഡയിലും മെക്സിക്കോയിലും അമേരിക്കയിലും ഉടനീളം അന്വേഷണ ഉദ്യോഗസ്ഥർ അരിച്ചു പെറുക്കിയിട്ടും ഇങ്ങനെ ഒരു കമ്പനി കണ്ടെത്താൻ സാധിച്ചില്ല. ഒടുവിൽ ഫോറൻസിക് ക്രൈം ഇൻവെസ്റ്റിഗേറ്റർ ഡോൺ ബിസല്ലി, യു.എസ് കസ്‌റ്റംസിൽ ഉള്ള തൻ്റെ ഒരു സുഹൃത്തുമായി ബന്ധപ്പെടാൻ തീരുമാനിച്ചു.

 

യുഎസ് കസ്റ്റംസിലെ സ്പെഷ്യൽ ഏജൻ്റ് ആയ തിമത്തി ക്വിൻ തൻ്റെ കമ്പ്യൂട്ടർ ഡാറ്റാബേസിൽ Texwood എന്ന് ടൈപ്പ് ചെയ്തു. അദ്ദേഹത്തിന് കണ്ടെത്താൻ സാധിച്ച വിവരങ്ങൾ പിന്നീട് ഈ അജ്ഞാത സ്ത്രീയെ കണ്ടെത്തുന്നതിന് പോലീസിന് വേണ്ട സുപ്രധാന തെളിവുകളിൽ ഒന്നായിരുന്നു.

?????????

 

ഡാറ്റാ ബേസിൽ നിന്ന് വിവരങ്ങൾ ഒന്നും ലഭിച്ചില്ല എങ്കിലും ചില സുഹൃത്തുക്കൾ വഴി അദ്ദേഹത്തിന് Texwood എന്നത് ഒരു ജീൻസ് നിർമ്മാണ കമ്പനി ആണെന്നും ഏഷ്യയിൽ മാത്രം വ്യാപാരം നടത്താൻ വേണ്ടിയാണ് അവർ ഉൽപന്നങ്ങൾ നിർമ്മിക്കുന്നത് എന്നും കണ്ടെത്തി. അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യാൻ അവർക്ക് യാതൊരു ഉദ്ദേശ്യവും ഇല്ലായിരുന്നു എന്നും ഇതുവരെ അങ്ങനെ ചെയ്തിട്ടില്ല എന്നും അദ്ദേഹത്തിന് വിവരം ലഭിച്ചു.

 

ഇതിനർത്ഥം ഒന്നുകിൽ ഈ അജ്ഞാത സ്ത്രീ മരിക്കുന്നതിന് മുൻപ് ഏഷ്യയിലേക്ക് യാത്ര ചെയ്തിരുന്നു എന്നും അവിടെ നിന്ന് ആയിരിക്കാം ഈ ജീൻസ് വാങ്ങിയത് എന്നുമാണ്. അല്ലെങ്കിൽ, ഈ സ്ത്രീ യഥാർത്ഥത്തിൽ ഒരു ഏഷ്യൻ തന്നെയാവാം…

 

കൃത്യമായ വിവരം ലഭിക്കുന്നതിന് അസ്ഥികൾ ആദ്യം മിസോറിയിലേക്കും പിന്നീട് അവിടെ നിന്ന് കൊളറാഡോ യൂണിവേഴ്സിറ്റിയിലേക്കും അയച്ചു. യൂണിവേഴ്സിറ്റിയിലെ ആന്ത്രോപോളജിസ്റ്റ്മാർ നടത്തിയ പഠനത്തിൽ തലയോട്ടി മങ്കളോയിഡ് വിഭാഗത്തിൽ പെട്ടതാണ് എന്ന് കണ്ടെത്തി. ഏഷ്യൻ വംശജരും ഉൾപ്പെടുന്നത് ഇതേ വിഭാഗത്തിൽ ആയിരുന്നു.

6 Comments

  1. ??????????

  2. Superb, need more more incidents..???. Waiting for it

  3. Forensic science വളരെ മനോഹരമായി വിവരിച്ചിരിക്കുന്നു കഥയിൽ. ഇനിയും ഇതുപോലെ വ്യത്യസ്ത പശ്ചാത്തലം ഉള്ള കഥകൾ എഴുതണം. പിന്നെ സപ്പോർട്ട് ഒക്കെ പതിയെ വന്നോളും ആദ്യ കഥ അല്ലേ ഇതു ??

  4. എല്‍സ,
    Forensic files നിന്നും ഈ സംഭവം ഞാൻ മുൻപ് വായിച്ചിട്ടുണ്ടായിരുന്നു.

    പക്ഷേ അതിനെ ഇത്ര മനോഹരമായി ക്രമീകരിച്ചു.. എത്ര ആകര്‍ഷിക്കമായിട്ടാണ് നിങ്ങൾ എഴുതിയിരിക്കുന്നത്…!! അതിനു നിങ്ങളെ എത്ര പുകഴ്ത്തിയാലും കുറഞ്ഞു പോകില്ല.. എഴുത്തിനെ സംബന്ധിച്ച് നിങ്ങളുടെ കഴിവ് അപാരം തന്നെ.

    Forensic വിഭാഗത്തോട് ഒരുപാട്‌ കമ്പമുള്ള ആളോ… അതോ അതേ വിഭാഗത്തില്‍ പെട്ട ആളായിരിക്കും എന്നെന്റെ മനസ്സിലൂടെ ഒരു ചിന്ത കടന്നുപോയി. കാരണം അത്രത്തോളം മനസ്സിലാക്കിയാണ് നിങ്ങൾ എഴുതിയിരിക്കുന്നത്.

    ഇത് വായിക്കാൻ വായനക്കാര്‍ കുറവാണെന്ന് വിഷമിക്കേണ്ട കേട്ടോ… അതൊക്കെ പതിയെ മാറും.

    ഇനിയും ഇതുപോലത്തെ നല്ല topic അടിസ്ഥാനത്തിൽ അനവധി കഥകളെ എഴുതി ഇവിടെ എത്തിക്കാന്‍ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.

    സ്നേഹത്തോടെ ഒരു വായനക്കാരന്‍ ❤️❤️

  5. Superb ???
    Nalla research undennu manassilaayi
    Veendum ezhuthuka

Comments are closed.