സംസാരിക്കുന്ന തലയോട്ടി [Elsa2244] 79

മരണപ്പെട്ട വ്യക്തിയെ കണ്ടെത്താൻ ഉള്ള പ്രക്രിയയുടെ ആദ്യ ഘട്ടം എന്ന നിലക്ക് എല്ലാ ഫിസിക്കൽ എവിഡൻസുകളും (ഭൗതിക തെളിവുകൾ) ജഫേഴ്സൺ സിറ്റിയിൽ ഉള്ള ഫോറൻസിക് ലാബിലേക്ക് അയച്ചു. അവർ തങ്ങളുടെ ആദ്യ അന്വേഷണം ഭാഗികമായി നശിച്ച ആ നീല ജീൻസിൽ നിന്ന് ആരംഭിച്ചു.

 

ജീൻസിൻ്റെ ഏകദേശ രൂപം നശിക്കപെടാതെ ലഭിച്ചത്കൊണ്ട് അന്വേഷണ ഉദ്യോഗസ്ഥർക്ക് ഇത് മൂലം അജ്ഞാത വ്യക്തിയുടെ ഏകദേശ ഉയരം കണ്ടെത്താൻ സാധിക്കും എന്ന് മനസിലായി.

 

മുകളിൽ നിന്ന് താഴെ വരെ പാൻ്റിൻ്റെ നീളം 37 ഇഞ്ച് ആയിരുന്നു. ഇതിൽ നിന്ന് ഉൾവശത്തെ നീളം 27 മുതൽ 28 വരെ ഇഞ്ച് ആയിരിക്കും എന്നും ധരിച്ചിരുന്ന വ്യക്തി അല്പം ഉയരം കുറഞ്ഞ ആൾ ആയിരിക്കാം എന്നും അവർ കണ്ടെത്തി.

 

ഈ കണക്കുകൾ ഉപയോഗിച്ച് അജ്ഞാത വ്യക്തിയുടെ ആകെ നീളം 5 അടി ആയിരിക്കാം എന്നുള്ള നിഗമനത്തിൽ ഉദ്യോഗസ്ഥർ എത്തി..

 

അസാധാരണമായ എന്തോ ഒന്ന് നടന്നിട്ടുണ്ട് എന്ന് കാണിക്കുന്ന തെളിവുകൾ തലയോട്ടി കണ്ടെത്തിയ സ്ഥലത്തെ മണ്ണിലും ഉദ്യോഗസ്ഥർ കണ്ടെത്തി. മണ്ണിനോട് ലയിച്ച് ചേർന്ന രീതിയിൽ ഉള്ള ഒരു വെള്ള പൊടി അവർ അവിടെ നിന്ന് കണ്ടെടുത്തു. ട്രേസ് അനാലിസിസ് വിഭാഗം ഈ പൊടി കാൽസ്യം കാർബണേറ്റ് ആണെന്ന് കണ്ടെത്തി. ഇത് കാൽസ്യം ഓക്സൈഡിൻ്റെ ബൈ പ്രോഡക്ട് ആയിരിക്കാം എന്നുള്ള നിഗമനത്തിലും അവർ എത്തിച്ചേർന്നു.

 

ഒന്നുകിൽ ജീർണിക്കുന്ന ശവശരീരത്തിൽ നിന്ന് ഉണ്ടാകുന്ന ദുർഗന്ധം തടയാനോ അല്ലെങ്കിൽ ജീർണിക്കുന്ന പ്രക്രിയ വേഗത്തിൽ ആക്കുവാനോ വേണ്ടിയാകാം കാൽസ്യം ഓക്സൈഡ് ഉപയോഗിച്ചത് എന്ന് അന്വേഷണ ഉദ്യോഗസ്ഥർ സംശയിച്ചു.

 

ഹെയർ സാമ്പിളുകൾ (മുടി നാരുകൾ) സാധാരണയായി നീഗ്രോയിഡ്, കൗക്കസോയിഡ്, മാങ്കളോയിഡ് എന്നീ വിഭാഗങ്ങളിൽ ആയാണ് തരംതിരിക്കുന്നത്. എന്നാൽ ക്രൈം സീനിൽ നിന്ന് കണ്ടെത്തിയ ഈ മുടി നാരുകൾ ഒരുപാട് പഴക്കമുള്ളതും നശിക്കപ്പെട്ടതും ആയിരുന്നു. അതിനാൽ തന്നെ ഫോറൻസിക് ഉദ്യോഗസ്ഥർക്ക് കണ്ടെത്താൻ സാധിച്ച ഒരേ ഒരു കാര്യം ഈ മുടിയുടെ ഉടമസ്ഥത നിഗ്രോയിഡ് വിഭാഗത്തിൽ പെട്ട ആളല്ല എന്ന് മാത്രമാണ്.

 

അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം പ്രകാരം, തലയോട്ടിയുടെ ഉടമ ഒരു സ്ത്രീ ആണെന്നും യൂറോപ്യൻ വംശജ ആയിരിക്കാം എന്നും ഏകദേശം 5 അടി ഉയരം ഉണ്ടായിരിക്കും എന്നും കണ്ടെത്തി.

 

പോലീസ് ഈ വിവരങ്ങൾ നാഷണൽ ക്രൈം യൂണിറ്റിലേക്ക് അയച്ചു. അമേരിക്കയിലും കാനഡയിലുമായി കാണാതാവുന്ന വ്യക്തികളുടെ വിവരങ്ങൾ സൂക്ഷിക്കുന്ന ഒരു വലിയ ഡാറ്റാ ബേസ് ക്രൈം യൂണിറ്റിന് ഉണ്ട്.

 

എന്നൽ ആ ശ്രമം പരാജയപ്പെട്ടു. ഈ വിവരങ്ങൾ ഒത്തു പോകുന്ന വ്യക്തിയെ പോലീസിന് ഡാറ്റാ ബേസിൽ നിന്ന് കണ്ടെത്താൻ സാധിച്ചില്ല. ഇതൊരു കൊലപാതകം ആവാം എന്ന വിശ്വാസം ഉണ്ടായിട്ടും തങ്ങൾക്ക് ഈ കേസ് ഒരിക്കലും തെളിയിക്കാൻ സാധിക്കില്ല എന്നും ഇതൊരു കോൾഡ് കേസ് ആയി മാറുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ ഭയന്നു. അതിനുള്ള പ്രധാന കാരണം മരണപ്പെട്ട ഈ സ്ത്രീ ആരാണെന്ന് കണ്ടുപിടിക്കുന്നതിന് ഉള്ള ബുദ്ധിമുട്ട് തന്നെ ആയിരുന്നു.

 

എന്നാല് ആ കുഴിമാടത്തിൽ നിന്ന് അവർ കണ്ടെടുത്ത ഒരു സുപ്രധാന തെളിവ് ഈ കേസിൻ്റെ ഗതി തന്നെ മാറ്റി മറിക്കുന്നതും ഫോറൻസിക് ഉദ്യോഗസ്ഥരെ ഈ ലോകത്തിൻ്റെ പകുതി ഭാഗത്തോളം ചുറ്റിക്കാൻ പോന്നതും ആയിരുന്നു.

6 Comments

  1. ??????????

  2. Superb, need more more incidents..???. Waiting for it

  3. Forensic science വളരെ മനോഹരമായി വിവരിച്ചിരിക്കുന്നു കഥയിൽ. ഇനിയും ഇതുപോലെ വ്യത്യസ്ത പശ്ചാത്തലം ഉള്ള കഥകൾ എഴുതണം. പിന്നെ സപ്പോർട്ട് ഒക്കെ പതിയെ വന്നോളും ആദ്യ കഥ അല്ലേ ഇതു ??

  4. എല്‍സ,
    Forensic files നിന്നും ഈ സംഭവം ഞാൻ മുൻപ് വായിച്ചിട്ടുണ്ടായിരുന്നു.

    പക്ഷേ അതിനെ ഇത്ര മനോഹരമായി ക്രമീകരിച്ചു.. എത്ര ആകര്‍ഷിക്കമായിട്ടാണ് നിങ്ങൾ എഴുതിയിരിക്കുന്നത്…!! അതിനു നിങ്ങളെ എത്ര പുകഴ്ത്തിയാലും കുറഞ്ഞു പോകില്ല.. എഴുത്തിനെ സംബന്ധിച്ച് നിങ്ങളുടെ കഴിവ് അപാരം തന്നെ.

    Forensic വിഭാഗത്തോട് ഒരുപാട്‌ കമ്പമുള്ള ആളോ… അതോ അതേ വിഭാഗത്തില്‍ പെട്ട ആളായിരിക്കും എന്നെന്റെ മനസ്സിലൂടെ ഒരു ചിന്ത കടന്നുപോയി. കാരണം അത്രത്തോളം മനസ്സിലാക്കിയാണ് നിങ്ങൾ എഴുതിയിരിക്കുന്നത്.

    ഇത് വായിക്കാൻ വായനക്കാര്‍ കുറവാണെന്ന് വിഷമിക്കേണ്ട കേട്ടോ… അതൊക്കെ പതിയെ മാറും.

    ഇനിയും ഇതുപോലത്തെ നല്ല topic അടിസ്ഥാനത്തിൽ അനവധി കഥകളെ എഴുതി ഇവിടെ എത്തിക്കാന്‍ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.

    സ്നേഹത്തോടെ ഒരു വായനക്കാരന്‍ ❤️❤️

  5. Superb ???
    Nalla research undennu manassilaayi
    Veendum ezhuthuka

Comments are closed.