സംസാരിക്കുന്ന തലയോട്ടി
Author :Elsa2244
1987 ൽ ഒരു ഭൂപട നിർമ്മാതാവ് ഈസ്റ്റേൺ മിസ്സോറിയിൽ ഉള്ള ഒരു ബോയ്സ് സ്കൗട്ട് റാഞ്ചിൻ്റെ ഭൂമി പരിശോധിക്കുകയായിരുന്നു. പെട്ടന്ന് അദ്ദേഹത്തിൻ്റെ ശ്രദ്ധ അസാധാരണമായ ഒരു വസ്തുവിൽ ഉടക്കി. ആദ്യ കാഴ്ചയിൽ അദ്ദേഹത്തിന് അതൊരു ആമയുടെ തോട് ആയിട്ടാണ് തോന്നിയത് പക്ഷേ അദ്ദേഹം കൈകളിൽ എടുത്ത് നോക്കിയപ്പോൾ അതൊരു മനുഷ്യൻ്റെ തലയോട്ടി ആയിരുന്നു.. വർഷങ്ങൾ പഴക്കമുള്ള ഒരു രഹസ്യ കഥയുടെ ചുരുൾ ഇവിടെ മുതൽ അഴിയുകയായിരുന്നു… പക്ഷേ കഥയുടെ പൂർണരൂപം അറിയാൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് ഈ തലയോട്ടിയുടെ യഥാർത്ഥ അവകാശിയുടെ മുഖം തിരിച്ചറിയണം…
???????
മിസോറിയുടെ ഉൾഭാഗങ്ങളിൽ ഉള്ള പിക്ച്ചറസ് കണ്ട്രി സൈഡിൽ ഏകദേശം 5400 ഏക്കറിൽ പരന്നു കിടക്കുന്ന ഭൂപ്രദേശം ആണ് എസ് ബാർ എഫ് ബോയ് സ്കൗട്ട് റാഞ്ച്. റാഞ്ചിൻ്റെ ഒറ്റപ്പെട്ട ഒരു പ്രദേശത്താണ് മാപ്പ് മേക്കർ തൻ്റെ ജീവിതത്തിലെ ഒരിക്കലും മറക്കാത്ത ആ കാഴ്ച കണ്ടത്.. അവിടെ വച്ചാണ് അദ്ദേഹം അജ്ഞാതമായ ആ തലയോട്ടി കണ്ടെത്തിയത്.
ടീന ഓർലിൻ എന്ന സ്ത്രീയായിരുന്നു അദ്ദേഹത്തിൻ്റെ സൂപ്പർവൈസർ. അവരുടെ അഭിപ്രായപ്രകാരം ഫിൻലാണ്ടിൽ നിന്ന് വന്ന അതി പ്രഗൽഭനായ ഒരു ഭൂപട നിർമ്മാതാവ് ആയിരുന്നു അദ്ദേഹം, ഇവിടെ വന്നെത്തിയ ആദ്യ ദിവസങ്ങളിൽ തന്നെ അദ്ദേഹം തലയോട്ടി കണ്ടെത്തിയിരുന്നു. പക്ഷേ ഭയം കാരണം ആരോടും അദ്ദേഹം ഒന്നും പറഞ്ഞില്ല..
എന്നാല് ഫിൻലാണ്ടിലേക്ക് തിരിച്ച് പോയി 3 മാസങ്ങൾക്ക് ശേഷം അദ്ദേഹം ടീനയോട് എല്ലാം തുറന്നു പറഞ്ഞു..
റാഞ്ചിൻ്റെ കൃത്യമായ ഭൂപടവും, ഭൂപട നിർമ്മാതാവിൻ്റെ വിവരണവും മുൻനിർത്തി ടീനയും മറ്റ് അംഗങ്ങളും തലയോട്ടിക്ക് വേണ്ടി അന്വേഷണം ആരംഭിച്ചു. അധികം വൈകാതെ തന്നെ അവർക്ക് അവർ അന്വേഷിക്കുന്ന വസ്തു കണ്ടെത്താൻ സാധിച്ചു..
തലയോട്ടിക്ക് പുറമെ അന്വേഷണ ഉദ്യോഗസ്ഥർക്ക് പരിസരത്ത് നിന്ന് കുറച്ച് മുടി നാരുകളും താടി എല്ലിൻ്റെ ഭാഗവും പെൽവിക് അസ്ഥിയും ഫീമർ അസ്ഥിയും, വാരിയെല്ലുകൾ തുടങ്ങി 40 മറ്റ് അസ്ഥി ഭാഗവും കണ്ടെത്തി…
ആദ്യ കാഴ്ചയിൽ അന്വേഷണ ഉദ്യോഗസ്ഥർ കരുതിയത് മരണപ്പെട്ടത് ഒരു ഇന്ത്യൻ വംശജൻ ആയിരിക്കാം എന്നാണ്. പക്ഷേ പിന്നീടാണ് ആ നിഗമനം തെറ്റായിരുന്നു എന്ന് കാണിക്കുന്ന ഒരു തെളിവ് അവർ കണ്ടെടുത്തത്…
ഒരു നീല കളർ ജീൻസ് പാൻ്റിൻ്റെ അവശിഷ്ടങ്ങൾ, പൂക്കൾ ഡിസൈൻ ഉള്ള ഒരു ഷർട്ടിൻ്റെ ഭാഗം, പുറമെ ഒരു മെറ്റൽ ബട്ടനും..
??????????
Superb, need more more incidents..???. Waiting for it
Forensic science വളരെ മനോഹരമായി വിവരിച്ചിരിക്കുന്നു കഥയിൽ. ഇനിയും ഇതുപോലെ വ്യത്യസ്ത പശ്ചാത്തലം ഉള്ള കഥകൾ എഴുതണം. പിന്നെ സപ്പോർട്ട് ഒക്കെ പതിയെ വന്നോളും ആദ്യ കഥ അല്ലേ ഇതു ??
എല്‍സ,
Forensic files നിന്നും ഈ സംഭവം ഞാൻ മുൻപ് വായിച്ചിട്ടുണ്ടായിരുന്നു.
പക്ഷേ അതിനെ ഇത്ര മനോഹരമായി ക്രമീകരിച്ചു.. എത്ര ആകര്‍ഷിക്കമായിട്ടാണ് നിങ്ങൾ എഴുതിയിരിക്കുന്നത്…!! അതിനു നിങ്ങളെ എത്ര പുകഴ്ത്തിയാലും കുറഞ്ഞു പോകില്ല.. എഴുത്തിനെ സംബന്ധിച്ച് നിങ്ങളുടെ കഴിവ് അപാരം തന്നെ.
Forensic വിഭാഗത്തോട് ഒരുപാട് കമ്പമുള്ള ആളോ… അതോ അതേ വിഭാഗത്തില്‍ പെട്ട ആളായിരിക്കും എന്നെന്റെ മനസ്സിലൂടെ ഒരു ചിന്ത കടന്നുപോയി. കാരണം അത്രത്തോളം മനസ്സിലാക്കിയാണ് നിങ്ങൾ എഴുതിയിരിക്കുന്നത്.
ഇത് വായിക്കാൻ വായനക്കാര്‍ കുറവാണെന്ന് വിഷമിക്കേണ്ട കേട്ടോ… അതൊക്കെ പതിയെ മാറും.
ഇനിയും ഇതുപോലത്തെ നല്ല topic അടിസ്ഥാനത്തിൽ അനവധി കഥകളെ എഴുതി ഇവിടെ എത്തിക്കാന്‍ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.
സ്നേഹത്തോടെ ഒരു വായനക്കാരന്‍ ❤️❤️
????❤
Superb ???
Nalla research undennu manassilaayi
Veendum ezhuthuka