ശ്രീ നാഗരുദ്ര 🥰 🙄🩸🐍👻 – ഒന്നാം ഭാഗം – [Santhosh Nair] 1053

Views : 25798

ശ്രീകുമാർ നടന്ന സംഭവമെല്ലാം പറഞ്ഞു. നാളെ രാവിലെ എന്തെങ്കിലും വഴിയുണ്ടാക്കാം എന്നു പറഞ്ഞ അവൾ ഇവിടെ വൈദ്യുതിയും മൊബൈലും ഒന്നും ഇല്ലായെന്നു പറഞ്ഞത് അവനു അത്ഭുതമുണ്ടാക്കി.

ഇങ്ങനെ ആരുമില്ലാത്ത വിജനമായ ഇടത്തിൽ ഇത്ര അതിസുന്ദരിയായ ഒരു യുവതിയെ കണ്ടു അവൻ ആശ്ചര്യപ്പെട്ടു. ആ വലിയ വീട്ടിൽ മറ്റാരും ഉണ്ടോ എന്നറിയാൻ പറ്റുന്നുമില്ല.

“നീങ്ക മലയാളിയാ?” അവൾ ചോദിച്ചു.

“ആമാങ്ക” ശ്രീകുമാർ ഒരു പുഞ്ചിരിയോടെ പറഞ്ഞു.

“അകത്തു വന്നോളൂ, വെളിയിൽ നിൽക്കേണ്ടാ” എന്നു മൊഴിഞ്ഞുകൊണ്ടു ആ സുന്ദരി ശ്രീകുമാറിനെ അകത്തേയ്ക്കു ക്ഷണിച്ചു.

അകത്തു കയറിയപ്പോൾ അവളുടെ ശരീരത്തിൽ നിന്നുമുയർന്ന മുല്ലയോ പിച്ചകമോ പോലുള്ള പൂക്കളുടെ ഗന്ധം ശ്രീകുമാർ ആസ്വദിച്ചു. ക്ഷീണമെല്ലാം എവിടെയോ നേരത്തേയ്ക്ക് മാറിനിന്നതുപോലെ തോന്നി.

“ഇവിടെ വേറെ ആരുണ്ട്? സഹായത്തിനു?”

“ഈ വീട്ടിൽ മറ്റാരും ഇല്ല”

“ആരുമില്ലേ? ഇവിടെ തനിയെ കഴിയാൻ പേടിയില്ലേ?

“പേടിയോ, എനിയ്ക്കു പേടിയൊന്നും ഇല്ല” എന്ന് പറഞ്ഞുകൊണ്ട് അവൾ മന്ദഹസിച്ചു.

“ചോദിക്കുന്നതിൽ ക്ഷമിയ്ക്കണം, ഇങ്ങനെയൊരു കാട്ടുമുക്കിൽ മലയാളം കേട്ടപ്പോൾ ഉണ്ടായ ഞെട്ടൽ ആണ്, എങ്ങനെ ഇത്ര ഭംഗിയായി മലയാളം പറയുന്നു?”

“ഞാൻ പാലക്കാട്ട് പണ്ടു കുറെ നാൾ താമസിച്ചിട്ടുണ്ട്. ആട്ടെ, താങ്കൾക്കു കുടിയ്ക്കാൻ ഞാൻ ഇപ്പോൾ കൊണ്ടുവരാം. ഇരിയ്ക്കൂ.”

കയറിച്ചെന്ന ഹാളിൽ വിലയുയർന്ന ഇരിപ്പിടങ്ങൾ, പലതും പൊടിമൂടിക്കിടക്കുന്നു. തറയിൽ വിരിച്ചിട്ടുള്ള കമ്പളത്തിൽ നിന്നപ്പോൾ അതിന്റെ പതുപതുപ്പ്‌ കാലിനൊരു പുതു സുഖം നൽകി. അവിടെക്കണ്ട ഒരു ഇരിപ്പിടത്തിൽ അമർന്നപ്പോൾ അത്രയൊരു സുഖം. നെഞ്ചിനു വേദന അല്പം കുറവുണ്ട്, പക്ഷെ ഇടയ്ക്കിടെ വല്ലാതെ ചുളു ചുളു വെന്നു കുത്തുന്നു.

ചുറ്റിനോക്കിയപ്പോൾ നിറയെ ചുവർ ചിത്രങ്ങൾ കണ്ടു, സുന്ദരന്മാരും സുന്ദരിമാരുമായ പലരും ആ ചുവരുകളിൽ മന്ദസ്മേരരായി ഇരിയ്ക്കുന്നു. ഇരുട്ടിൽ മുഖങ്ങൾ വ്യക്തമല്ല.

അൽപനേരം എന്തൊക്കെയോ ആലോചിച്ചു ശ്രീകുമാർ ഇരുന്നു. കയ്യിലുള്ള കപ്പ് പോലുള്ള പാത്രം അവൾ അവനു നേരെ നീട്ടി. “ഇതു കുടിക്കൂ, ക്ഷീണം മാറട്ടെ, ഇവിടെ ഇപ്പോൾ കഴിയ്ക്കാൻ തരാൻ ഒന്നും ഇല്ല – ക്ഷമിയ്ക്കണം.”

“സാരമില്ല, എനിയ്ക്കു വിശപ്പില്ല. എന്തെ ഇവിടെ കറന്റ് ഇല്ലാത്തതു? ലാൻഡ്ഫോൺ ഉണ്ടാവുമോ?”

“കറന്റ് എന്തോ ഫാൾട് ആണെന്ന് തോന്നുന്നു, ആയിട്ടില്ല. ഫോണും വർക്ക് ആകുന്നില്ല, ഈ ആഴ്ച ശരിയായേക്കും.”

Recent Stories

The Author

Santhosh Nair

35 Comments

  1. 🦋 നിതീഷേട്ടൻ 🦋

    ഇന്നാണ് വായിക്കാൻ പറ്റിയത്, myth horror ഇതൊക്കെ ഒരുപാട് ഇഷട്ടമുണ്ടയ്‌ട്ടും എന്തേ ഇതു കാണാൻ വൈകിയത് 🤔🤔.

    ഒരുപാട് നിഗൂഢതകൾ ഉണ്ടല്ലോ 😍😍😍😍

    1. vaikiyittaanenkilum, vaayichu abhipraayam ariyichathinu nandi.
      Baakki bhaagangal vaayichu abhipraayangal ezhuthuka 🙂

  2. തുടക്കം പൊളിച്ചുട്ടോ….

    1. 🙂 Thanks a lot.
      Also please read parts 2 & 3

  3. വിക്രം

    കഥ ഇപ്പോഴാണ് കാണുന്നത്…. തുടക്കം ഗംഭീരം 💓 Next പാർട്ടിന് waiting ❤️‍🔥

    1. Thank you so much 🥰💝🥰
      Sure

  4. അരേ…. സന്തോഷേട്ടൻ 😁
    ഇപ്രാവശ്യം വായിക്കാൻ താമസിച്ചു പോയി 😁കുറച് തിരക്കിൽ പെട്ട് പോയി

    ഗംഭീരം🔥 അടുത്തത് വേഗം സെറ്റ് ആക്കിക്കോ

    1. 🙂 Thanks dear. Late aanaalum latest 😀

      Theerchayaayum udane idaam 🙂

  5. സംഭവം സെറ്റ് അടുത്തത് പോന്നോട്ടെ 💙❤️

    1. Hello

      Othiri aayallo kandittu
      Theerchayaayum ❣️

  6. ഹായ് സന്തോഷ്‌ജി.. തുടക്കം കൊള്ളാം..👍🏻👍🏻

    കൊടുത്തിരിക്കുന്ന ഫോട്ടോസ് നന്നായിട്ടുണ്ട്…

    നാഗരുദ്രയുടെ നിഗൂഡതകളിലേക്ക് വരും ഭാഗങ്ങൾ മിഴി തുറക്കും എന്ന് പ്രതീക്ഷിക്കുന്നു…. ❤❤❤🤗👍🏻👍🏻

    1. Hi Reghu kuttee 🥰
      Thank u dear
      Kandillallo ennu vichaarichu

  7. എടാ ഉവ്വേ നീ എന്തുദേശിച്ചാ??? ഹൊറർ…. നല്ല ഏരിയ ആണ്.. ഒന്ന് ആഞ്ഞു പിടിച്ചോ.. ക്ലിക്ക് ആവും… പിന്നെ എന്നാലും നിന്റെ പൈങ്കിളി തന്നെയാ എനിക്കും എന്റെ മാലാഖ ക്കും ഇഷ്ട്ടം.. പേടി ഉണ്ടായിട്ടല്ല കെട്ടോ.. തുടക്കം കസറി. പോരട്ടെ ബാക്കി… ബിന്ദുനെ പേടിപ്പിക്കാൻ ഒരു മാർഗം ആയി 🤣🤣🤣.
    ഒത്തിരി ഒത്തിരി ഇഷ്ടത്തോടെ..
    ❤❤😄😄😄😄😄

    1. Ha Ha…. Yesssssssssssss — but nandi George…

      Pakshe parinithaphalangalkku njaan utharavaadiyalla.
      Pathanamthitta kkaarkkokke othiri yakshikaleyum maadan marutha chudala okke parichayam kaanum.
      Eithihyamaala vaayichaal ariyaam, othiri kadhakal undu 🙂

      😀 😀

      1. പത്തനംതിട്ട ആണെന്നെ ഉള്ളൂ… ഒരു പൂച്ച രാത്രി കരഞ്ഞാൽ എന്റെ അടുത്തുനിന്നു മാറില്ല 🤣🤣🤣.. നൈറ്റ്‌ എന്തേലും എമർജൻസി വന്നാൽ ഞാൻ കൂടെ പോണം…. 🤣🤣🤣🤣…..

        1. Hospital joli alle, night emergency manassilaayi. chila samayath ozhivaakkaan aavilla 🙂 good support from your side too. proud of u.

          ee hospital il prethangal onnum ille? 😉 🙂 😀
          Onnu chodichu nokku 😀
          njangal pandu bangalore Thaamasiykkumpol adutha veettile chechi oru nurse aayirunnu. avar paranjittundu, raathriyil chila rooms il pretha shalyam undennu 😀

        2. ജോർജേട്ടന് എല്ലാവിധ ഭാവുകങ്ങളും 😆😆 ചേച്ചി ഓടിച്ചിട്ട് അടിച്ചില്ലെങ്കിൽ കൊള്ളാം 😆

          1. Pulli oru sportsman aanu 😀

          2. മണവാളാ..
            നീ പറഞ്ഞത് സത്യം ആയെടാ… 😄😄😄.. ഇന്നലെ ഒരു സി സെക്ഷൻ ഉണ്ടായിരുന്നു… രാത്രിയിൽ… അവൾ ഒറ്റക്ക് പോയെടാ ഞാൻ കൂടെ ചെന്നപ്പോ പറയുവാ… വിട്ടോ എനിക്ക് ഒറ്റക്ക് പോകാൻ അറിയാമെന്നു….
            ഞാൻ കൂടെ പോയി അത് വേറേ കാര്യം 🤣🤣🤣.. അവൾ അങ്ങിനെ പറഞ്ഞാലും നമ്മൾ അങ്ങനെ ചെയ്യുമോ 😄😄.. കൂടെ പോകുന്നതൊക്കെ വളരെ ഇഷ്ടാടാ അതോണ്ടാ എന്നെ വിളിച്ചോണ്ട് പോണേ…. ഇപ്പോ കീറലും ഒട്ടിക്കലും ആയോണ്ട് പരിപാടി എളുപ്പം കഴിയും… പോസ്റ്റ്‌ ആവില്ല 😄😄😄..

          3. കാര്യം ചോര കണ്ട് അറപ്പ് തീർന്നെങ്കിലും… ഇരുട്ട് അൽപ്പം പേടിയാ 🤣🤣🤣.. മെഡിക്കൽ കോളേജിൽ എവിടെയാ പ്രേതം 🤣🤣🤣….

          4. മണവാളൻ ബാച്‌ലർ ആയതുകൊണ്ടാണ് ഈ തോന്നൽ. വെയിട് ഡിയർ 😂😃😂😃

          5. Manavaalane etho yakshi pidichondu poyennu thonnunnu.
            eeswaraa ellenkilum kittane

        3. Romantic Hero George 💝😻

        4. പറയാൻ പറ്റില്ല. ചില പാവപ്പെട്ട പ്രേതങ്ങൾ ഉണ്ടാവും. സൂക്ഷിച്ചാൽ മതി. 😃😂😃😂😃😂

  8. രുദ്രൻ

    തുടക്കം ഗംഭീരം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. Thank you 😊
      Theerchayaayum

  9. Nalla thudakkkam..nannayi munnotu pokate

    1. Thx 😊
      Theerchayaayum ❣️

  10. നന്നായി തുടക്കം

    1. Thanks a lot 🙏

  11. Thanks all🥰🎉🎉🎉
    ഒത്തിരി ഹൊറർ എനിക്ക് വഴങ്ങില്ല എഴുതി വരട്ടെ നോക്കാം. ഒരു ഹൊറർ love സ്റ്റോറി ആയിരിയ്ക്കും എന്ന് തോന്നുന്നു.
    പക്ഷെ എഴുതി വരുമ്പോൾ എന്താവും കഥാപാത്രങ്ങളുടെ മൂഡ് എന്ന് പറയാൻ പറ്റില്ല

  12. അശ്വിനി കുമാരൻ

    ഹോ.. സ്റ്റാർട്ടിങ് ഗംഭീരം…👍🏻 കഥ totally Horror ആണോ…???

    1. 😀😀😀
      ഒത്തിരി ഹൊറർ ഒന്നും എനിക്ക് വഴങ്ങില്ല എഴുതി വരട്ടെ നോക്കാം. 🎉🎉
      ഇതുവരെ ഹോറർ ആയി ഒന്നും വന്നില്ലല്ലോ അല്ലെ?
      ശാന്തമായ ഒരു ഹൊറർ സ്റ്റോറി ആണ് ലക്‌ഷ്യം. 🥰🥰🥰

  13. സന്തോഷേട്ടാ…✌️✌️✌️✌️
    സ്വപ്നം കണ്ടതാണോ..
    ഹൊറർ മൂഡ് നന്നായിരുന്നു.

    1. Thanks Dear🥰🎉🎉🎉
      Wait please 👍👍👍👍 niraashappeduthilla
      ശാന്തമായ ഒരു ഹൊറർ . love സ്റ്റോറി ആയിരിയ്ക്കും എന്ന് തോന്നുന്നു.
      പക്ഷെ എഴുതി വരുമ്പോൾ എന്താവും കഥാപാത്രങ്ങളുടെ മൂഡ് എന്ന് പറയാൻ പറ്റില്ല🙏

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com