ശ്രീ നാഗരുദ്ര ? ???? പതിമൂന്നാം ഭാഗം – [Santhosh Nair] 285

ആ കുഴി മൂടിയശേഷം അയ്യർ ചില മന്ത്രങ്ങൾ ഉച്ചരിച്ചുകൊണ്ടു അവിടെ ആ പൂക്കൾ അർപ്പിച്ചു. പിന്നീട് അവർ കൊണ്ടുവന്ന സഞ്ചിയിൽ നിന്നും വിളക്ക് പോലെ വലിപ്പമുള്ള ഒരു ചിരാതെടുത്തു. അതിലേയ്ക്ക് എണ്ണ പകർന്നശേഷം അവിടെ ഇരുന്ന നിലവിളക്കിലെ തിരികൾ എല്ലാം അതിലേയ്ക്ക് മാറ്റി.

അതിനുശേഷം പൂജാശിഷ്ടങ്ങൾ എല്ലാം പ്ലാവിനു പിറകിലായി നിക്ഷേപിച്ചു. പിന്നീട് അയ്യർ അകത്തേയ്ക്കു പോയി ധ്യാനത്തിൽ മുഴുകി. പരികർമ്മി വിളക്കുകളും പൂജ നടന്ന ഇടവും മറ്റും വൃത്തിയാക്കുന്ന ജോലിയിലും മറ്റും മുഴുകി. തമ്പി ഹാളിൽ ഉള്ള സോഫയിൽ ഇരുന്നും കിടന്നും ഒക്കെയായി ഉറക്കം തൂങ്ങിക്കൊണ്ടിരുന്നു.

ശ്രീകുമാർ ഹാളിലെ പടിക്കെട്ടുകൾ താണ്ടി അവൻ വന്നപ്പോഴൊക്കെ കിടന്ന ആ മുറിയിലേയ്ക്കു പോയി. ചാരിയിട്ടിരുന്ന വാതിൽ പതുക്കെ തുറന്ന് അവൻ അകത്തുകയറി. മുറി കിടക്ക മേശ എല്ലാം നല്ല വൃത്തിയായിത്തന്നെ കിടക്കുന്നു. അകത്തു മുല്ലപ്പൂവിന്റെ സുഗന്ധം – “രുദ്രകുട്ടീ” അവന്റെ ചുണ്ടുകൾ മന്ത്രിച്ചു. എന്തിനോ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണീർ അടർന്നു താഴെ നിലത്തേക്ക് ഒഴുകി വീണു.

ആ കട്ടിലിൽ ഇരുന്നശേഷം അവൻ ആ തലയിണ പുറകിലേക്കാക്കി വെച്ചു അതിൽ ചാരികിടന്നു കണ്ണുകൾ അടച്ചു. ജവാദും ചന്ദനവും കലർന്ന സുഗന്ധം പെട്ടെന്നവിടെ പരക്കുന്നുവോ? ആരോ മൃദുലമായ കൈവിരലുകൾ തന്റെ ശിരസ്സിൽ തടവുന്നോ? തോന്നലെങ്കിൽക്കൂടി അവൻ കണ്ണുകൾ തുറക്കാതെ അതാസ്വദിച്ചു – വെറും മനസ്സിന്റെ ഭ്രമം ആവും. കുറെ നേരം കൂടി അവിടെയിരുന്ന ശേഷം വിരിപ്പും തലയിണയും നേരെയാക്കിയിട്ടിട്ടു അവൻ എഴുനേറ്റു മുറിവിട്ടു വെളിയിൽ വന്നു. താഴേയ്ക്കുള്ള പടികൾ ഇറങ്ങി പൂജാമുറിയുടെ അടുത്തെത്തി.

അയ്യർ ധ്യാനം നിർത്തി എഴുനേൽക്കാൻ തുടങ്ങുകയായിരുന്നു. അദ്ദേഹത്തിന്റെ മുഖം പ്രസാദാത്മകമായിരുന്നു. ശ്രീകുമാറിനെ നോക്കി മനോഹരമായി പുഞ്ചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: “എല്ലാവര്ക്കും മോക്ഷമാണ് വേണ്ടത്. എല്ലാം മോൻ ശരിയാക്കിക്കോളും എന്നവർക്ക് ഉറച്ച വിശ്വാസമുണ്ട്. വെള്ളിയാഴ്ചയല്ലേ കാശിയിൽ തർപ്പണമിടാൻ പോകുന്നത്? അവിടെ ചില അത്ഭുതങ്ങൾ ഉണ്ടായേക്കും. നീ ഈ കുടുംബത്തിനെ നിവർത്തിക്കാൻ പിറന്നവനാണ്. എല്ലാം നന്നായി വരും.”

ശ്രീകുമാർ കൊടുത്ത പണം അദ്ദേഹം വാങ്ങിയില്ല, ശാസ്ത്രത്തിനായി ഒരു രൂപയും വെറ്റിലയും പാക്കും ദക്ഷിണയായി വാങ്ങി തന്റെ സഞ്ചിയുടെ ഒരു അറയിൽ ഇട്ടു. പാരികർമ്മിയ്ക്കു ശ്രീകുമാർ ഒരു സംഖ്യ കൊടുത്തു. ആദ്യം വിമുഖത കാട്ടിയെങ്കിലും അയ്യരുടെ അനുമതിയോടെ അയാൾ അതു വാങ്ങി തന്റെ പോക്കറ്റിൽ ഇട്ടു.

തിരികെ വീട് പൂട്ടി അവർ ഇറങ്ങി. ശ്രീകുമാർ നോക്കിയപ്പോൾ ആ പ്ലാവിന് ചുവട്ടിൽ കുറച്ചു ഇഷ്ടികയും കമത്തോടും കൊണ്ട് ഒരു സ്ഥാനം ഉണ്ടാക്കപ്പെട്ടിരുന്നു. നല്ല കരുത്തോടെ തന്നെ അവിടെ ദീപം എരിയുന്നുണ്ട്. ഒരാഴ്ചയിൽക്കൂടുതൽ എരിയാനുള്ള എണ്ണയും നെയ്യും കലർത്തിയ ഇന്ധനം ആ ചെരാതിൽ നിറയ്ക്കപ്പെട്ടിട്ടുണ്ട്.

പല പ്രായത്തിലുള്ള തന്റെ കുടുംബാംഗങ്ങൾ ആ ദീപത്തിനുചുറ്റുംനിന്നു തന്നെ നോക്കി പുഞ്ചിരിയ്ക്കുന്നതുപോലെ അവനു തോന്നി. അവന്റെ കണ്ണുകൾ തെല്ലു നിറഞ്ഞു. അയ്യർ അവന്റെ കയ്യിൽ മുറുകെ പിടിച്ചു ആശ്വസിപ്പിച്ചു – വിഷമിയ്ക്കരുത് എന്നോണം.

സമയം അപ്പോഴേയ്ക്കും രണ്ടുമണിയോളമായിരുന്നു. അധികം സംസാരിയ്ക്കാതെതന്നെ അവർ കാറിൽ കയറി, കാർ പുറപ്പെട്ടു, ശ്രീകുമാർ ആണ് വണ്ടി ഓടിച്ചത്, അയ്യർ ഫ്രന്റ് പാസ്സന്ജർ സീറ്റിൽ ഇരുന്നു. ആരും ഒന്നും സംസാരിയ്ക്കുന്നുണ്ടായിരുന്നില്ല. അയ്യർ തന്റെ കയ്യിലുള്ള കുപ്പിയിൽനിന്നും അല്പം ജലം കുടിച്ചു. മുക്കാൽ മണിയ്ക്കൂർ കൊണ്ട് അവർ സേലം ഔട്ടർ എത്തിച്ചേർന്നു.

രാവിലെ ഭക്ഷണം കഴിച്ച റെസ്റ്റാറ്റാന്റിനു മുൻപിൽ വണ്ടിനിർത്തിയശേഷം അവൻ എല്ലാവരോടും ഭക്ഷണം കഴിയ്ക്കാനായി ഇറങ്ങാൻ ക്ഷണിച്ചു. സ്നേഹപൂർവ്വം അതു നിരസിച്ചുകൊണ്ടു അയ്യർ പറഞ്ഞു-
“മോനെ, ഞാൻ വെളിയിൽ നിന്നും സാധാരണ കഴിയ്ക്കാറില്ല. ഇന്നു വ്രതം ഉണ്ട് – യാത്രയുള്ളതിനാൽ മാത്രം ഗംഗാ ജലം കുടിയ്ക്കും. അത്ര മാത്രം. നിങ്ങൾ മൂന്നു പേരും കഴിച്ചിട്ടു വന്നോളൂ.”

അയ്യരെ വണ്ടിയിൽ ഇരുത്തിയശേഷം അവർ മൂന്നുപേരും ഭക്ഷണം കഴിച്ചു പെട്ടെന്നു തന്നെ തിരികെ വന്നു. പിന്നീട് അവരെ രണ്ടുപേരെയും റെയിൽവേ സ്റ്റേഷനിൽ വിട്ടിട്ടു ശ്രീകുമാറും തമ്പിയും ബാംഗ്ലൂരിലേക്ക് തിരിച്ചു.

അവർ പുറപ്പെട്ടു ഔട്ടർ വന്നയുടനെ അയ്യങ്കാരുടെ ഫോൺ വന്നു. എന്തോ ചില പ്രധാനപ്പെട്ട കാര്യങ്ങൾ അദ്ദേഹം സംസാരിച്ചു ഫോൺ വെച്ചു. വന്നകാര്യങ്ങളെല്ലാം നടന്ന സന്തോഷത്തിൽ വണ്ടിയോടിച്ചു കൊണ്ട്ശ്രീ കുമാറും ഉറക്കം തൂങ്ങിക്കൊണ്ടു തമ്പിയും കാറിൽ യാത്ര തുടർന്നു.

36 Comments

  1. Hi Santhosh,
    Will you be finishing this story? Or you have already left it for ever.

    1. Hi Gopal – kshamiykkanam, njaan comment kandillaayirunnu. 🙂
      Kadhayude avasaana bhaagam ezhuthi thudangi, paathi complete cheythennu parayaam. Draft-il undu. Pakshe baakki ezhuthaan oru mood kittunnilla. work pressure othiri kooduthal aanu.
      ee maasam kazhiyatte, onnukoodi nokkaam.

  2. എവിടെ ആണ്? ബാലൻസ് എഴുതുന്നില്ലേ?
    ഞങ്ങൾ കാത്തിരിക്കുന്നു

    1. kshamiykkanam. thirakku alpam kooduthal. avasaanabhaagam ezhuthikkondiriykkunnu, pakshe aa mood kittunnilla. theerunnumilla.

  3. കുറച്ചു നാളായി ഡീലേ കൂടുന്നല്ലോ

    1. puthiya utharavaadithangal – jolithirakku ellaam koodi taking toll. March kondu theerkkaan nokkaam.

  4. ♥️♥️♥️♥️

    1. Thanks Nidhish 🙂 Sukham alle?

  5. ഒരു കഥ ഒരു പോലീസ്‌കാരി ട്രെയിൻ സ്റ്റേഷൻ നൽനിന്ന് നായകനെ റകിശുന്നു പിന്നെ അവർ തമ്മിൽ സ്നേഹത്തിൽ ആകുന്നു, ഇതിന്റെ പേര് അറിയാമോ

    1. ariyilla.
      oru pakshe valare pazhaya kadhayaavum.
      nokkatte. kandu pidiykkaan pattumenkil ariyiykkaam

      1. pidi kitti. Malakhayude Kamukan enna author -nte kadhakal aanu. Niyogam ennaanu aa series.

        ee link il athu kittum.

        https://kadhakal.com/tag/%e0%b4%ae%e0%b4%be%e0%b4%b2%e0%b4%be%e0%b4%96%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%95%e0%b4%be%e0%b4%ae%e0%b5%81%e0%b4%95%e0%b5%bb/

  6. Nagarudra yude mun bhaagangalkkellaam average likes 1000+ aanu. valare nandi _/\_

    1. Santhosh Etta ഓർമയുണ്ടോ ? നീണ്ട ഇടവേളക്ക് ശേഷമാണ് ഈ വരവ് … വായിച്ചു തുടങ്ങിയില്ല എല്ലാ കണക്ഷനും വിട്ട് നിക്കാ തുടങ്ങണം .. എല്ലാം വായിച്ചു കാമൻ്റ് ഇടുന്നതാണ് …. ഏട്ടനും ചേച്ചിക്കും മക്കൾക്കും എല്ലാം സുഖല്ലെ ☺️.

      1. Nalla chodyam. katta support tharunnavare marakkaan pattumo?

        Veettil ellaavarkkum sukham Aniya – nandi. jolithirakku alpam kooduthalaanu _/\_

        Happy new Year — vaayicha shesham abhiprayam ezhuthane 🙂

    2. Santhosh Etta ഓർമയുണ്ടോ ? നീണ്ട ഇടവേളക്ക് ശേഷമാണ് ഈ വരവ് … വായിച്ചു തുടങ്ങിയില്ല എല്ലാ കണക്ഷനും വിട്ട് നിക്കാ തുടങ്ങണം .. എല്ലാം വായിച്ചു കാമൻ്റ് ഇടുന്നതാണ് …. ഏട്ടനും ചേച്ചിക്കും മക്കൾക്കും എല്ലാം സുഖല്ലെ ☺️.

      1. Nalla chodyam?
        aadyam muthal thanne enne encourage cheytha oru vyakthiyalle thaankal?

    3. നന്നായി. അടുത്ത ഭാഗം?

      1. udan varum, March vare kshamiykkoo

  7. സൂര്യൻ

    ഇത് കുത്തരി കഞ്ഞി തന്നേ ആണൊ? ചുട്ടചമന്തി അല്ലല്ലോ? തൈരു൦ മുളക് ഉടച്ചതു൦ മാങ്ങ അച്ചാറും എവിടെ? ഞങ്ങളെ കഞ്ഞികൾ ആന്ന് വിച്ചാരിച്ച് പറ്റിച്ചു ഇല്ലെ? പയറും പപ്പടവും ഉള്ളതുകൊണ്ട് ക്ഷമിച്ചു ?

    ഇനി ഈ പരിപാടി കാണിച്ചാലുണ്ടല്ലൊ?

    ജോലി തിരക്ക് കഴിഞ്ഞിട്ട് ഇട്ടമതി.

    1. kshamiykkooo – lelu allee lelu allee… 🙂

      athokke aadyame kazhichutheerthu, photo edukkaan pattiyilla. 😀

      1. ??

        1. Nandi sooryan for always encouraging me

  8. കഥ ബാക്കി ആക്കി നിർത്തി പോകുവാണോ

    1. Annoru technical issue aayirunnu. Kuttikalude aarogya prashnangal kaaranam shradhichilla.

      Innu 13-)o bhaagam ezhuthi theerthu upload cheythu. Baakki adutha maasam idaam.
      Ezhuthi theerkkaan samayam prashnamaakunnu.
      Kshamikkuka.

    2. No way — 🙂 illa.
      nerathe oru tech issue kaaranam date schedule thettaayippoyi.

      ippol 13th part full submit cheythu. nandi.

  9. Ithu avasana bhagam allallo? ??

    1. Alla
      Annoru technical issue aayirunnu. Kuttikalude aarogya prashnangal kaaranam shradhichilla.

      Innu 13-)o bhaagam ezhuthi theerthu upload cheythu. Baakki adutha maasam idaam.
      Ezhuthi theerkkaan samayam prashnamaakunnu.
      Kshamikkuka.

    2. No way — 🙂 illa. avasaanam aayilla 😀
      nerathe oru tech issue kaaranam date schedule thettaayippoyi. Ippol 13th part full submit cheythu.

  10. ഇരിഞ്ഞാലക്കുടക്കാരൻ

    ഒരു പൂർണത ഇല്ലല്ലോ ബ്രോ ?

    1. Apologies – bruh…

      Annoru technical issue aayirunnu. Kuttikalude aarogya prashnangal kaaranam shradhichilla.

      Innu 13-)o bhaagam ezhuthi theerthu upload cheythu. Baakki adutha maasam idaam.
      Ezhuthi theerkkaan samayam prashnamaakunnu.
      Kshamikkuka.

    2. kshamiykkuka – Nerathe oru tech issue kaaranam date schedule thettaayippoyi.
      ippol 13th part full submit cheythu. nandi. vaayiykkoo, please.

Comments are closed.