ശ്രീ നാഗരുദ്ര ? ???? പതിമൂന്നാം ഭാഗം – [Santhosh Nair] 285

Nilavilakku Kindi Nirapara Kerala Pooja Lamp Stock Photo 1970342831 | Shutterstock

എല്ലാവരുടെയും വരവ് പ്രതീക്ഷിച്ചെന്നോണം വീട് മനോഹരമായിരുന്നു. ചന്ദനത്തിന്റെ സുഗന്ധം ഒഴുകിപ്പരക്കുന്നുണ്ടായിരുന്നു. പൂജാമുറിക്കു വെളിയിലുള്ള മേശമേൽ തൂശനില, സാമ്പ്രാണി, വൃത്തിയാക്കിവെച്ച ആവണിപ്പലക, കിണ്ടികൾ, മൊന്തകൾ, താലങ്ങൾ, അഞ്ചു നിലവിളക്കുകൾ, തുളസിമാല, ചെത്തിമാല, മുല്ലപ്പൂമാല, വേറെ ചില പൂമാലകൾ, ചന്ദനം മഞ്ഞൾ കൂട്ടുകൾ, ഭസ്മം എന്നിവ വെച്ചിരുന്നു. മറ്റൊരു തട്ടിൽ മറ്റെന്തൊക്കെയോ പൂജാവശ്യത്തിനുള്ള വസ്തുക്കളും, കോലമാവും, ചില നിറക്കൂട്ടുകളും, ഒരു ചെറിയ കൈപിക്കാസും വെച്ചിരുന്നു.

ഇതെല്ലാം കണ്ട അയ്യർ “പാവം അവൾ” എന്നു താഴ്ന്ന ശബ്ദത്തിൽ പറയുന്നത് ശ്രീകുമാർ വ്ര്യക്തമായി കേട്ടു, അതവന്റെ മുഖത്തിൽ സങ്കടം പരത്തി.

“സമയം തെല്ലും കളയാനില്ല, നമുക്ക് തുടങ്ങാം.” എന്നു പറഞ്ഞുകൊണ്ട് അയ്യർ ആവണിപ്പലക താഴെവെച്ച ശേഷം പദ്മാസനത്തിലമർന്നു ധ്യാനം തുടങ്ങി. കൂടെ വന്ന സില്ബന്ധി കളമൊരുക്കാനും വിളക്കുകൾ കത്തിയ്ക്കാനും പൂജാ ദ്രവ്യങ്ങൾ ഒരുക്കാനും ഉള്ള പുറപ്പാടിലേയ്ക്കായി.

അയ്യർ ധ്യാനത്തിൽനിന്നുമുണർന്നപ്പോഴേയ്ക്കും എല്ലാം തയാറായിരുന്നു. വിഗ്നേശ്വരപൂജയ്ക്കുശേഷം അവർ കാര്യങ്ങളിലേയ്ക്ക് കടന്നു. അയ്യർ ബാഗിൽനിന്നും ഹോമാവശിഷ്ടങ്ങൾ അടങ്ങിയ ചെറിയ പാത്രം വെളിയിൽ എടുത്തു വിളക്കിൽനിന്നും തെല്ലകലെയായി വെച്ചു. ചില മന്ത്രങ്ങൾ ഉച്ചരിച്ചുകൊണ്ടു അതിലേയ്ക്ക് അല്പം തീർത്ഥം തളിച്ചു.

ഒരു കിണ്ടിയിലെ വെള്ളത്തിൽ അദ്ദേഹം ചില മരുന്നുകളും മറ്റും ഇട്ടു മാറ്റിവെച്ചശേഷം സില്ബന്ധിയോട് എന്തോ പറഞ്ഞു.

ദർഭപ്പുല്ലുകൊണ്ടു തയാറാക്കിയ ആൾരൂപം അതിനടുത്തായി ഒരു ഇലയിൽ വെച്ചു. ചില മന്ത്രങ്ങൾ ഉച്ചരിച്ചുകൊണ്ടു അദ്ദേഹം തന്റെ തുടയിൽ ഒരു വെളുത്ത തോർത്തുമുണ്ട് വെച്ച്. പിന്നീട് ആ ആൾരൂപം എടുത്തു ആ വസ്ത്രത്തിനു മുകളിൽ വെച്ചശേഷം അദ്ദേഹം വീണ്ടും ധ്യാനനിരതനായി.

പിന്നീട് ആരോടോ സംസാരിയ്ക്കുന്നതുപോലെ അദ്ദേഹത്തിനെ ശരീഭാഷ മാറി. കുറച്ചു കഴിഞ്ഞു തലകുലുക്കിക്കൊണ്ടു (എന്തോ അംഗീകരിയ്ക്കുന്ന രീതിയിൽ) അദ്ദേഹം ധ്യാനത്തിൽ നിന്നുമുണർന്നു. ആ ആൾരൂപവും ഹോമശിഷ്ടവും തന്റെ തുടയിൽ വെച്ചിരുന്ന തോർത്തിൽ ചേർത്തു തന്റെ നെഞ്ചോട് ചേർത്ത് പിടിച്ചുകൊണ്ടു അദ്ദേഹം എഴുനേറ്റു. അദ്ദേഹത്തിന്റെ മുഖത്തിൽ ഒരു അനിർവചനീയമായ ശാന്തതയുണ്ടായിരുന്നു.

സില്ബന്ധിയോടു കൈപിക്കാസും എടുത്തുകൊണ്ടു തന്റെ കൂടെവരാൻ ആംഗ്യം കാട്ടിയശേഷം അദ്ദേഹം മുൻപോട്ടു നടന്നു. അദ്ദേഹത്തെ അനുഗമിച്ചുകൊണ്ടു പോയ സില്ബന്ധി മുൻപേ പറഞ്ഞ കിണ്ടിയും കൈപിക്കാസും കയ്യിൽ എടുത്തിരുന്നു.

അടുക്കളയുടെ വാതിൽ വഴി പുറത്തിറങ്ങിയ അദ്ദേഹം മന്ത്രങ്ങൾ ഉച്ചരിച്ചുകൊണ്ടു അങ്ങനെയേ ചുറ്റി മുൻവാതിൽക്കൽ എത്തി.

കയറിവരുന്ന വഴിയുടെ അരികിലായി മിറ്റത്തോട് ചേർന്ന് സ്ഥിതി ചെയ്യുന്ന പ്ലാവിന്റെ ചുവട്ടിൽ ഒരു ചെറിയ കുഴിയെടുക്കാൻ സില്ബന്ധിയോട് ആംഗ്യം കാണിച്ചു. കിണ്ടിയിൽ നിന്നും അല്പം തീർത്ഥം തളിച്ചശേഷം അവിടെ ഒരടി ആഴമുള്ള ഒരു കുഴി കുത്തി. അതിലേയ്ക്ക് അയ്യർ തന്റെ കയ്യിലുള്ള രൂപവും ഹോമാവശിഷ്ടങ്ങളും നിക്ഷേപിച്ചു. അപ്പോഴേയ്ക്കും പരികർമ്മി കുറച്ചു പൂക്കളും അവിടെ പൂജ്ജയ്ക്കായി ഉപയോഗിച്ച ശിഷ്ട സാധനങ്ങളും ഇലകളും മറ്റും കൊണ്ടുവന്നു.

36 Comments

  1. Hi Santhosh,
    Will you be finishing this story? Or you have already left it for ever.

    1. Hi Gopal – kshamiykkanam, njaan comment kandillaayirunnu. 🙂
      Kadhayude avasaana bhaagam ezhuthi thudangi, paathi complete cheythennu parayaam. Draft-il undu. Pakshe baakki ezhuthaan oru mood kittunnilla. work pressure othiri kooduthal aanu.
      ee maasam kazhiyatte, onnukoodi nokkaam.

  2. എവിടെ ആണ്? ബാലൻസ് എഴുതുന്നില്ലേ?
    ഞങ്ങൾ കാത്തിരിക്കുന്നു

    1. kshamiykkanam. thirakku alpam kooduthal. avasaanabhaagam ezhuthikkondiriykkunnu, pakshe aa mood kittunnilla. theerunnumilla.

  3. കുറച്ചു നാളായി ഡീലേ കൂടുന്നല്ലോ

    1. puthiya utharavaadithangal – jolithirakku ellaam koodi taking toll. March kondu theerkkaan nokkaam.

  4. ♥️♥️♥️♥️

    1. Thanks Nidhish 🙂 Sukham alle?

  5. ഒരു കഥ ഒരു പോലീസ്‌കാരി ട്രെയിൻ സ്റ്റേഷൻ നൽനിന്ന് നായകനെ റകിശുന്നു പിന്നെ അവർ തമ്മിൽ സ്നേഹത്തിൽ ആകുന്നു, ഇതിന്റെ പേര് അറിയാമോ

    1. ariyilla.
      oru pakshe valare pazhaya kadhayaavum.
      nokkatte. kandu pidiykkaan pattumenkil ariyiykkaam

      1. pidi kitti. Malakhayude Kamukan enna author -nte kadhakal aanu. Niyogam ennaanu aa series.

        ee link il athu kittum.

        https://kadhakal.com/tag/%e0%b4%ae%e0%b4%be%e0%b4%b2%e0%b4%be%e0%b4%96%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%95%e0%b4%be%e0%b4%ae%e0%b5%81%e0%b4%95%e0%b5%bb/

  6. Nagarudra yude mun bhaagangalkkellaam average likes 1000+ aanu. valare nandi _/\_

    1. Santhosh Etta ഓർമയുണ്ടോ ? നീണ്ട ഇടവേളക്ക് ശേഷമാണ് ഈ വരവ് … വായിച്ചു തുടങ്ങിയില്ല എല്ലാ കണക്ഷനും വിട്ട് നിക്കാ തുടങ്ങണം .. എല്ലാം വായിച്ചു കാമൻ്റ് ഇടുന്നതാണ് …. ഏട്ടനും ചേച്ചിക്കും മക്കൾക്കും എല്ലാം സുഖല്ലെ ☺️.

      1. Nalla chodyam. katta support tharunnavare marakkaan pattumo?

        Veettil ellaavarkkum sukham Aniya – nandi. jolithirakku alpam kooduthalaanu _/\_

        Happy new Year — vaayicha shesham abhiprayam ezhuthane 🙂

    2. Santhosh Etta ഓർമയുണ്ടോ ? നീണ്ട ഇടവേളക്ക് ശേഷമാണ് ഈ വരവ് … വായിച്ചു തുടങ്ങിയില്ല എല്ലാ കണക്ഷനും വിട്ട് നിക്കാ തുടങ്ങണം .. എല്ലാം വായിച്ചു കാമൻ്റ് ഇടുന്നതാണ് …. ഏട്ടനും ചേച്ചിക്കും മക്കൾക്കും എല്ലാം സുഖല്ലെ ☺️.

      1. Nalla chodyam?
        aadyam muthal thanne enne encourage cheytha oru vyakthiyalle thaankal?

    3. നന്നായി. അടുത്ത ഭാഗം?

      1. udan varum, March vare kshamiykkoo

  7. സൂര്യൻ

    ഇത് കുത്തരി കഞ്ഞി തന്നേ ആണൊ? ചുട്ടചമന്തി അല്ലല്ലോ? തൈരു൦ മുളക് ഉടച്ചതു൦ മാങ്ങ അച്ചാറും എവിടെ? ഞങ്ങളെ കഞ്ഞികൾ ആന്ന് വിച്ചാരിച്ച് പറ്റിച്ചു ഇല്ലെ? പയറും പപ്പടവും ഉള്ളതുകൊണ്ട് ക്ഷമിച്ചു ?

    ഇനി ഈ പരിപാടി കാണിച്ചാലുണ്ടല്ലൊ?

    ജോലി തിരക്ക് കഴിഞ്ഞിട്ട് ഇട്ടമതി.

    1. kshamiykkooo – lelu allee lelu allee… 🙂

      athokke aadyame kazhichutheerthu, photo edukkaan pattiyilla. 😀

      1. ??

        1. Nandi sooryan for always encouraging me

  8. കഥ ബാക്കി ആക്കി നിർത്തി പോകുവാണോ

    1. Annoru technical issue aayirunnu. Kuttikalude aarogya prashnangal kaaranam shradhichilla.

      Innu 13-)o bhaagam ezhuthi theerthu upload cheythu. Baakki adutha maasam idaam.
      Ezhuthi theerkkaan samayam prashnamaakunnu.
      Kshamikkuka.

    2. No way — 🙂 illa.
      nerathe oru tech issue kaaranam date schedule thettaayippoyi.

      ippol 13th part full submit cheythu. nandi.

  9. Ithu avasana bhagam allallo? ??

    1. Alla
      Annoru technical issue aayirunnu. Kuttikalude aarogya prashnangal kaaranam shradhichilla.

      Innu 13-)o bhaagam ezhuthi theerthu upload cheythu. Baakki adutha maasam idaam.
      Ezhuthi theerkkaan samayam prashnamaakunnu.
      Kshamikkuka.

    2. No way — 🙂 illa. avasaanam aayilla 😀
      nerathe oru tech issue kaaranam date schedule thettaayippoyi. Ippol 13th part full submit cheythu.

  10. ഇരിഞ്ഞാലക്കുടക്കാരൻ

    ഒരു പൂർണത ഇല്ലല്ലോ ബ്രോ ?

    1. Apologies – bruh…

      Annoru technical issue aayirunnu. Kuttikalude aarogya prashnangal kaaranam shradhichilla.

      Innu 13-)o bhaagam ezhuthi theerthu upload cheythu. Baakki adutha maasam idaam.
      Ezhuthi theerkkaan samayam prashnamaakunnu.
      Kshamikkuka.

    2. kshamiykkuka – Nerathe oru tech issue kaaranam date schedule thettaayippoyi.
      ippol 13th part full submit cheythu. nandi. vaayiykkoo, please.

Comments are closed.