ശ്രീ നാഗരുദ്ര ? ???? പതിമൂന്നാം ഭാഗം – [Santhosh Nair] 285

ബാംഗ്ലൂർ എയർ പോർട്ട് ലക്ഷ്യമാക്കി അവർ യാത്ര തുടങ്ങി. വ്യാഴാഴ്ച ആയതിനാൽ വലിയ തിരക്കില്ല. എങ്കിലും സിഗ്നലുകളിൽ താമസമുണ്ടായതിനാൽ ഏകദേശം ഒന്നേകാൽ മണിയ്ക്കൂറു കൊണ്ട് അവർ എയർപോർട്ടിൽ എത്തി. ഡ്രോപ്പ് ചെയ്ത ശേഷം തമ്പി കാറുമായി തിരികെപ്പോയി. അപ്പോഴേയ്ക്കും സമയം മൂന്നേ മുക്കാൽ കഴിഞ്ഞിരുന്നു.

അവൻ സെക്യൂരിറ്റി ചെക്ക് / സ്ക്രീനിങ് കഴിഞ്ഞു ഫ്ലൈറ്റ് കൗണ്ടറിലേയ്ക്ക് പോയി ബോര്ഡിങ് പാസ് വാങ്ങി. ഫ്ലൈറ്റ് സമയത്തു തന്നെ പുറപ്പെടും എന്ന് കൌണ്ടർ സ്റ്റാഫ് പറഞ്ഞു. അവൻ ലൗഞ്ചിൽ എത്തി ഇരുപ്പുറപ്പിച്ചു. വരണാസിയെപ്പറ്റി അല്പം ഗൂഗിൾ ചെയ്തു നോക്കി. ലോകത്തിലെ ഏറ്റവും പ്രസിദ്ധമായ പുണ്യസ്ഥലങ്ങളിൽ ഒന്ന്. കോയമ്പത്തൂരിലെ അച്ചൻ പറഞ്ഞതു പോലെ ഒരിയ്ക്കലെങ്കിലും കാണേണ്ട സ്ഥലങ്ങളിൽ ഒന്ന്.

ഹിന്ദുക്കൾക്കും ജൈന – ബുദ്ധമതസ്ഥർക്കും രവിദാസ സമ്പ്രദായക്കാർക്കും എല്ലാം ഒരുപോലെ ഈ സ്ഥലം പ്രിയപ്പെട്ട പുണ്യ സ്ഥലമാണ്. തുളസിദാസ്‌ കബീർദാസ് എന്നീ മഹാത്മാക്കൾ അവിടെ പിറന്നവർ ആണത്രേ.

ഇപ്പോൾ തണുപ്പു കാലമായതിനാൽ വൈകിട്ട് ഏഴുമണിയ്ക്കു ഗംഗ ആരതി നടക്കും. വരണാസിയിലുള്ള ഒരു പുണ്യ ഘട്ടം ആയ ദശാശ്വമേധ (പത്ത് കുതിരകളെ യാഗത്തിന് സമര്‍പ്പിച്ച ഇടം എന്നാണ് ഈ പേരിന് അര്‍ഥം) ഘട്ടിൽ ഉള്ള ഉയർന്ന പീഠത്തിൽ കാവിവസ്ത്രം (കുർത്ത – ധോത്തി – ഷാൾ) അണിഞ്ഞ ഏഴു പുരോഹിത യുവാക്കൾ ആണ് ആരതി – പൂജ ചെയ്യുന്നത്. ഏകദേശം മുക്കാൽ മണിയ്ക്കൂർ ആണ് പൂജാസമയം. ഏകദേശം താനവിടെ എത്തിച്ചേരുമ്പോൾ ആരതി നടക്കുകയാവും – അവൻ കണക്കുകൂട്ടി.

കാശി വിശ്വനാഥ ക്ഷേത്രത്തെക്കൂടാതെ സങ്കട മോഹൻ ഹനുമാൻ ക്ഷേത്രം, ദുർഗാ ക്ഷേത്രം, എൺപത്തിയെട്ടോളം ചെറുതും വലുതുമായ ഘട്ടുകൾ, ക്ഷേത്രങ്ങൾ, സർവ്വകലാശാലകൾ, മ്യൂസിയങ്ങൾ, കലാശാലകൾ ഇവയൊക്കെ ഈ സ്ഥലത്തിന്റെ മാറ്റു കൂട്ടുന്നു. ഒരു ദിവസം കൊണ്ടൊന്നും ഇവിടം കണ്ടു തീരില്ല.

അപ്പോഴേയ്ക്കും ബോർഡിങ് ടൈം ആയി. അവൻ ഫ്ലൈറ്റിൽ കയറി. സുന്ദരിയായ ഒരു എയർ ഹോസ്റ്റസ് യാത്രക്കാരെ ആദരവോടെ ആനയിച്ചു വേണ്ടുന്ന നിർദേശങ്ങൾ നൽകിക്കൊണ്ടിരുന്നു. യാത്രക്കാരിൽ ഭൂരിഭാഗവും മധ്യവയസ്സു കടന്നവരോ പ്രായമുള്ളവരോ ഒക്കെ ആയിരുന്നു.

അവനു കിട്ടിയത് ഒരു വിന്ഡോ സീറ്റ് ആണ്. അടുത്തിരിയ്ക്കുന്നത് ഒരു പ്രായമുള്ള ശിവാചാര്യർ ആണ് – അദ്ദേഹം വാരണാസിയിൽ നടക്കുന്ന ഒരു ശൈവ സിദ്ധാന്ത സമ്മേളനത്തിന് പോകുന്നു. കുറച്ചു നേരം സംസാരിച്ച ശേഷം അവർ അവരവരുടെ ജോലികളിലേക്ക് തിരിഞ്ഞു.

കൂടെയുള്ള ചില ഭജനക്കാർ പാട്ടുകൾ പാടാൻ തുടങ്ങി. ചിലർ കൂടെ പാടുന്നുണ്ട്, മിക്കവാറും കൈ തട്ടി ആസ്വദിയ്ക്കുന്നു. സമയം പോയിക്കൊണ്ടേയിരുന്നു. വ്രതത്തിലായതിനാലോ എന്തോ ആരും ഫ്ലൈറ്റിൽ ഇരുന്നു ഭക്ഷണങ്ങളോ പാനീയങ്ങളോ കുടിയ്ക്കുന്നുണ്ടായിരുന്നില്ല.

ആ അവസരം നന്നായി ഉപയോഗിച്ച് ചില കുട്ടികൾ ജ്യൂസുകൾ വീണ്ടും വീണ്ടും ചോദിച്ചു വാങ്ങി ചെലുത്തിക്കൊണ്ടിരുന്നത് അല്പം എല്ലാവര്ക്കും അല്പം ചിരിയേകി.

മൂന്നു മണിക്കൂറുകൾ കൊണ്ട് വാരണാസിയുടെ – സാക്ഷാൽ പാർവതീ പതിയുടെ ത്രിശൂല ദേശത്തിൽ – ആ ആകാശത്തിൽ വിമാനം എത്തിച്ചേർന്നു –

“ജയ ജയ മഹാദേവാ, ജയാ പാർവതീ പതേ” എന്നുള്ള ഭജന ശബ്ദങ്ങൾ ഉയർന്നു. ദൂരെയായി ഗംഗാ ആരതിയുടെ ദൃശ്യം കാണപ്പെട്ടു. ഭക്തിസാന്ദ്രമായ അന്തരീക്ഷം.

Life in Varanasi India: Ganga Aarti - Travel Begins at 40

36 Comments

  1. Hi Santhosh,
    Will you be finishing this story? Or you have already left it for ever.

    1. Hi Gopal – kshamiykkanam, njaan comment kandillaayirunnu. 🙂
      Kadhayude avasaana bhaagam ezhuthi thudangi, paathi complete cheythennu parayaam. Draft-il undu. Pakshe baakki ezhuthaan oru mood kittunnilla. work pressure othiri kooduthal aanu.
      ee maasam kazhiyatte, onnukoodi nokkaam.

  2. എവിടെ ആണ്? ബാലൻസ് എഴുതുന്നില്ലേ?
    ഞങ്ങൾ കാത്തിരിക്കുന്നു

    1. kshamiykkanam. thirakku alpam kooduthal. avasaanabhaagam ezhuthikkondiriykkunnu, pakshe aa mood kittunnilla. theerunnumilla.

  3. കുറച്ചു നാളായി ഡീലേ കൂടുന്നല്ലോ

    1. puthiya utharavaadithangal – jolithirakku ellaam koodi taking toll. March kondu theerkkaan nokkaam.

  4. ♥️♥️♥️♥️

    1. Thanks Nidhish 🙂 Sukham alle?

  5. ഒരു കഥ ഒരു പോലീസ്‌കാരി ട്രെയിൻ സ്റ്റേഷൻ നൽനിന്ന് നായകനെ റകിശുന്നു പിന്നെ അവർ തമ്മിൽ സ്നേഹത്തിൽ ആകുന്നു, ഇതിന്റെ പേര് അറിയാമോ

    1. ariyilla.
      oru pakshe valare pazhaya kadhayaavum.
      nokkatte. kandu pidiykkaan pattumenkil ariyiykkaam

      1. pidi kitti. Malakhayude Kamukan enna author -nte kadhakal aanu. Niyogam ennaanu aa series.

        ee link il athu kittum.

        https://kadhakal.com/tag/%e0%b4%ae%e0%b4%be%e0%b4%b2%e0%b4%be%e0%b4%96%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%95%e0%b4%be%e0%b4%ae%e0%b5%81%e0%b4%95%e0%b5%bb/

  6. Nagarudra yude mun bhaagangalkkellaam average likes 1000+ aanu. valare nandi _/\_

    1. Santhosh Etta ഓർമയുണ്ടോ ? നീണ്ട ഇടവേളക്ക് ശേഷമാണ് ഈ വരവ് … വായിച്ചു തുടങ്ങിയില്ല എല്ലാ കണക്ഷനും വിട്ട് നിക്കാ തുടങ്ങണം .. എല്ലാം വായിച്ചു കാമൻ്റ് ഇടുന്നതാണ് …. ഏട്ടനും ചേച്ചിക്കും മക്കൾക്കും എല്ലാം സുഖല്ലെ ☺️.

      1. Nalla chodyam. katta support tharunnavare marakkaan pattumo?

        Veettil ellaavarkkum sukham Aniya – nandi. jolithirakku alpam kooduthalaanu _/\_

        Happy new Year — vaayicha shesham abhiprayam ezhuthane 🙂

    2. Santhosh Etta ഓർമയുണ്ടോ ? നീണ്ട ഇടവേളക്ക് ശേഷമാണ് ഈ വരവ് … വായിച്ചു തുടങ്ങിയില്ല എല്ലാ കണക്ഷനും വിട്ട് നിക്കാ തുടങ്ങണം .. എല്ലാം വായിച്ചു കാമൻ്റ് ഇടുന്നതാണ് …. ഏട്ടനും ചേച്ചിക്കും മക്കൾക്കും എല്ലാം സുഖല്ലെ ☺️.

      1. Nalla chodyam?
        aadyam muthal thanne enne encourage cheytha oru vyakthiyalle thaankal?

    3. നന്നായി. അടുത്ത ഭാഗം?

      1. udan varum, March vare kshamiykkoo

  7. സൂര്യൻ

    ഇത് കുത്തരി കഞ്ഞി തന്നേ ആണൊ? ചുട്ടചമന്തി അല്ലല്ലോ? തൈരു൦ മുളക് ഉടച്ചതു൦ മാങ്ങ അച്ചാറും എവിടെ? ഞങ്ങളെ കഞ്ഞികൾ ആന്ന് വിച്ചാരിച്ച് പറ്റിച്ചു ഇല്ലെ? പയറും പപ്പടവും ഉള്ളതുകൊണ്ട് ക്ഷമിച്ചു ?

    ഇനി ഈ പരിപാടി കാണിച്ചാലുണ്ടല്ലൊ?

    ജോലി തിരക്ക് കഴിഞ്ഞിട്ട് ഇട്ടമതി.

    1. kshamiykkooo – lelu allee lelu allee… 🙂

      athokke aadyame kazhichutheerthu, photo edukkaan pattiyilla. 😀

      1. ??

        1. Nandi sooryan for always encouraging me

  8. കഥ ബാക്കി ആക്കി നിർത്തി പോകുവാണോ

    1. Annoru technical issue aayirunnu. Kuttikalude aarogya prashnangal kaaranam shradhichilla.

      Innu 13-)o bhaagam ezhuthi theerthu upload cheythu. Baakki adutha maasam idaam.
      Ezhuthi theerkkaan samayam prashnamaakunnu.
      Kshamikkuka.

    2. No way — 🙂 illa.
      nerathe oru tech issue kaaranam date schedule thettaayippoyi.

      ippol 13th part full submit cheythu. nandi.

  9. Ithu avasana bhagam allallo? ??

    1. Alla
      Annoru technical issue aayirunnu. Kuttikalude aarogya prashnangal kaaranam shradhichilla.

      Innu 13-)o bhaagam ezhuthi theerthu upload cheythu. Baakki adutha maasam idaam.
      Ezhuthi theerkkaan samayam prashnamaakunnu.
      Kshamikkuka.

    2. No way — 🙂 illa. avasaanam aayilla 😀
      nerathe oru tech issue kaaranam date schedule thettaayippoyi. Ippol 13th part full submit cheythu.

  10. ഇരിഞ്ഞാലക്കുടക്കാരൻ

    ഒരു പൂർണത ഇല്ലല്ലോ ബ്രോ ?

    1. Apologies – bruh…

      Annoru technical issue aayirunnu. Kuttikalude aarogya prashnangal kaaranam shradhichilla.

      Innu 13-)o bhaagam ezhuthi theerthu upload cheythu. Baakki adutha maasam idaam.
      Ezhuthi theerkkaan samayam prashnamaakunnu.
      Kshamikkuka.

    2. kshamiykkuka – Nerathe oru tech issue kaaranam date schedule thettaayippoyi.
      ippol 13th part full submit cheythu. nandi. vaayiykkoo, please.

Comments are closed.