ശ്രീ നാഗരുദ്ര 🥰 🙄🩸🐍👻 രണ്ടാം ഭാഗം – [Santhosh Nair] 1044

Views : 17240

Volkswagen polo Images, Stock Photos & Vectors | Shutterstock

അവൻ നടന്നു കാറിന്റെ അടുത്തെത്തി അതിന്റെ ഡ്രൈവർ സീറ്റിന്റെ കണ്ണാടി ജനൽ പകുതി തുറന്നിരുന്നു, സ്റ്റിയറിംഗ് ന്റെ വലതുവശത്തുള്ള താക്കോൽ ദ്വാരത്തിൽ താക്കോൽ ഉണ്ടായിരുന്നു. അവന്റെ മൊബൈലും പേഴ്സും സീറ്റിൽ ആരോ ഭദ്രമായി വെച്ചതുപോലെ ഇരിപ്പുണ്ടായിരുന്നു, അടുത്തൊരു വലിയ കട്ടിയുള്ള കവറും.

അതവൻ തുറന്നു നോക്കി. അതിൽ ലൈറ്റ് പിങ്ക് നിറമുള്ള ഒരു കടലാസത്തിൽ മലയാളത്തിൽ എഴുതിയ ഒരു കത്ത് അവൻ വലിച്ചെടുത്തു.

“ശ്രീയേട്ടാ എല്ലാത്തിനും നന്ദി. ഞാൻ ഇതുവരെ ഇത്രയും സന്തോഷിച്ചിട്ടില്ല, പോയിട്ട് വരില്ലേ, ഞങ്ങൾ കാത്തിരിയ്ക്കും. ഈ വലിയ കൊട്ടാരവും സ്വത്തുക്കളും ഞങ്ങളും എല്ലാം ഇനി താങ്കളാണ് നോക്കി നടത്തേണ്ടത്.

ഭയപ്പെടേണ്ട. ഈ കവറിലുള്ള എല്ലാ വസ്തുക്കളും ഭദ്രമായി സൂക്ഷിയ്ക്കുക, മറ്റാർക്കും കൊടുക്കരുത്.  താഴെക്കാണുന്ന വിലാസത്തിൽ ഒരാൾ താങ്കളെ കാത്തിരിയ്ക്കുന്നുണ്ടാവും അദ്ദേഹത്തിനെ ഇതെല്ലാം ഏൽപ്പിയ്ക്കുക, മറ്റെല്ലാം അദ്ദേഹം ചെയ്തുകൊള്ളും.

പിന്നെ ഇന്നലെ ഏട്ടൻ കുടിച്ചത് നമ്മുടെ മുന്തിരിത്തോട്ടത്തിൽ നിന്നുള്ള കറുപ്പു മുന്തിരികൾ പിഴിഞ്ഞെടുത്ത റോ ജ്യൂസ് ആണ് കേട്ടോ, ഭയപ്പെടാതെ. 🙂

ഒത്തിരി സ്നേഹത്തോടെ രുദ്ര.”

ആ പേപ്പറിൽ സേലത്തുള്ള ഒരു വക്കീലിന്റെ വിലാസമുണ്ടായിരുന്നു.

ആ കവറിലുള്ള മറ്റു പേപ്പറുകൾ അവൻ വലിച്ചു വെളിയിൽ എടുത്തു, രണ്ടുമൂന്നു ബാങ്ക് പാസ് ബുക്കുകൾ, ചില ആധാരങ്ങൾ, മറ്റെന്തൊക്കെയോ ചില വിലപ്പെട്ട രേഖകൾ ഒക്കെ അതിലുണ്ടായിരുന്നു. എല്ലാം ഭദ്രമായി എടുത്തു കാറിന്റെ ഡാഷ് ബോര്ഡിൽ വെച്ചു കാർ സ്റ്റാർട്ട് ചെയ്തു തിരിച്ചു റോഡിൽ കയറ്റിനിർത്തി അകത്തു എല്ലാം ഒന്നുകൂടി പരിശോധിച്ചു – പെട്രോൾ ഫുൾ ടാങ്ക് ഉണ്ട്. വെളിയിൽ ഇറങ്ങി ചുറ്റും നോക്കി, വണ്ടിയ്ക്ക് ഒരു കുഴപ്പവും ഇല്ല, ഒരു കീറൽ പോലും എവിടെയും കാണാനില്ല, അത്ഭുതം തന്നെ. സമയം അഞ്ചുമണി, ഇപ്പോൾ വിട്ടാൽ കൃത്യസമയത്തു പാലക്കാട് എത്താം.

വണ്ടി വീണ്ടും എടുക്കുന്നതിനു മുൻപായി താൻ ഇന്നലെ കഴിഞ്ഞ ആ കൊട്ടാരം വീട്ടിലേയ്ക്കു അവൻ തിരിഞ്ഞു നോക്കി – അവിടെ അവനു യാത്രാമംഗളം എന്നോളം കൈവീശിക്കൊണ്ടു രുദ്രയും കുഞ്ഞു മോളും പിന്നെ കുറച്ചകലെ ആ വൃദ്ധനും നിൽപ്പുണ്ടായിരുന്നു – വീണ്ടും വരില്ലേ എന്ന ചോദ്യം മൂന്നു മുഖങ്ങളിലും ഉണ്ടായിരുന്നു.

Recent Stories

The Author

Santhosh Nair

35 Comments

  1. 🦋 നിതീഷേട്ടൻ 🦋

    Sree വഴി രുദ്രക്ക് എന്തൊക്കയോ ചെയ്തു തീർക്കാൻ ഉള്ള പോലെ, രുദ്രയെ ക്രഷ് ആക്കിക്കൊട്ടെ 🙈😁

    1. 😀 Rudrayude mel crush thonniyennu nerathe paranja onnu randu pere ippol kaanunnilla.
      etho yakshi pidichennu thonnunnu 😀
      Thanks

  2. സന്തോഷ്‌ ജി..

    ഇപ്പോൾ ആണ് കഥ കണ്ടത്..

    അടിപൊളി ആയിരുന്നു.. അടുത്ത ലക്കം കൊണ്ട് തീരുമോ.. കുറേ എഴുതാൻ ഉള്ള സ്കോപ്പ് ഉണ്ടല്ലോ… ❤❤👍🏻

    1. Hi Reghu kuttee 🥰
      Sukham alle?
      Kandillallo ennu orthatheyulloo.

      Theerchayaayum onno rando bhaagangal koodi kaanum. Athil kooduthal valichu neettaan theerumaanam illa. 😃

  3. കഥ കൊള്ളാം. പെട്ടന്ന് തീർക്കേണ്ട . കുറച്ചു ലോങ്ങ്‌ ഒക്കെ ആയിക്കോട്ടെ ❤️💙

    1. Thank you ☺️
      Sure
      Angane aayikkotte 👍

  4. കൊള്ളാം, നല്ല super story, ഒരു നോവൽ ആക്കി എഴുതാനുള്ള thread ഉണ്ടല്ലോ

    1. Thank you so much 🥰
      Maximum moonnu allenkil naalu
      Athil kooduthal neettilla.

  5. കുറച്ചു ചെറിയ തിരുത്തുകൾ വരുത്തിയിട്ടുണ്ട് – അക്ഷരതെറ്റുകൾ തിരുത്തി.
    എല്ലാവര്ക്കും വളരെ നന്ദി.
    മൂന്നാം ഭാഗം ഉടനെ ഇടാൻ ശ്രദ്ധിയ്ക്കാം – ജോലിത്തിരക്ക് കുറയുന്നില്ല.

  6. വളരെ നല്ല വണ്ണം എഴുതി താങ്ക്സ് തങ്ങളുടെ മനസ്സിൽ ഏങ്ങനെ എന്തു തോന്നുന്നു അങ്ങനെ എഴുതുക ദയവു ചെയ്തു ഡിലെ ആക്കാതെ തന്നാൽ വളരെ ഉപകാരം കാരണം

    1. Pettennu post cheyyaan theerchayaayum maximum shramiykkaam.
      Thanks

  7. Nalloru story anu..thidukkapettu theerkathe kadha athinte flowyil poyi nirthiyal nannayirunu..kadhakarante ishtam

    1. Theerchayaayum ❣️
      Valare nandiyund

  8. സൂര്യൻ

    കഥ കൊള്ളാം. എങ്ങും എതാത്ത രീതിയിലും ബന്ധങ്ങൾ ഒന്നും ഇല്ലാത രീതിയിലു൦ കഥ നി൪ത്തല്ല്

    1. Welcome back
      Kandittu kureyaayallo

      Theerchayaayum

      1. സൂര്യൻ

        Site കഥ വായിക്കുന്നുണ്ട്. പിന്നെ എല്ലാടത്തും കമ൯െറ് ഇടാറില്ലടൊ. പല നല്ല കഥകളു൦ പൂർത്തിയാക്കുന്നില്ല ആരും ചില്ലര് site തന്നേ മാറ്റി. അതുകൊണ്ട് ഒക്കെ comment കുറവു ഇടുന്നത്.

        താ൯െറ് കഥ കൊള്ളാവടൊ വായിക്കാറുണ്ട്

        1. Thank you 😊 moonnaam bhaagam ezhuthi thudangi
          Adutha aazhcha idaam nokkaam

  9. സന്തോഷേട്ടാ ഈ പാർട്ടും പൊളി 👌

    കഴിഞ്ഞ പാർട്ടിൽ എന്തൊക്കെയോ നിഗൂഢത പ്രതീക്ഷിച്ചതാണ് പക്ഷെ ഇങ്ങനെ ആകും എന്ന് കരുതിയില്ല.

    ഉടനെ നിർത്തല്ലേ 😁 നല്ല ബേസ് ഉള്ള കഥയല്ലേ കുറച്ചു effort ഇട്ടാൽ content കിട്ടില്ലേ 😁 ശ്രീകുമാറും രുദ്രയും തമ്മിൽ വരുന്ന എന്തെങ്കിലും ഒരു ലിങ്ക് അവർ മരിക്കുന്നതിന് മുന്നേ ഉണ്ടായിട്ടുണ്ടോ….. അങ്ങനെ ഉള്ള കാര്യങ്ങൾ ഒക്കെ വരും പാർട്ടിൽ പ്രതീക്ഷിക്കുന്നു 😊

    All the best 💕

    1. Sure aniyaa
      Ithu kai vittu poyi
      Chila kadhaapaathrangalude kaaryam annaanu 🤩🤩

    2. Manavaalan kuttee
      Aa George ee vazhi vannaarunno?

      1. കണ്ടില്ല ജോർജേട്ടൻ മിസ്സിംഗ്‌ ആണ് 😂😂

        1. Valla yakshiyum pokkiyo? 🤔
          😀😀😀😃😃

  10. സന്തോഷേട്ടാ അടിപൊളി…
    രുദ്ര മരിക്കണ്ടായിരുന്നു. സാഡാക്കി.
    ശ്രീകുമാറിന് സ്വത്തുക്കൾ കൊടുക്കാനും അവനെ കാത്തിരിക്കാനും ഉള്ള കാരണം അടുത്ത പാർട്ടിൽ പ്രതീക്ഷിക്കുന്നു. അവൻ സ്വപ്നം ഒന്നും കണ്ടതാവല്ലേ എന്നാ പ്രാർത്ഥന. രുദ്രയെ ഒരുപാട് ഇഷ്ടമായി.

    1. Nalla swabhaavam ulla pretham, alle? 😃😃😃Chilarokke ingane oru pretham koode undaayirunnengil ennorthu pokum. 😃😃

      1. 😂 പ്രേതത്തിനും റൊമാൻസ് കണ്ടെത്തിയ സന്തോഷേട്ടാ നിങ്ങൾ മരണ മാസ്സാണ് 😄

        1. 🥰🥰😃😃

      2. എല്ലാ പുരുഷന്മാരുടെ ലൈഫിലും വരും ഇങ്ങനെയൊരു യക്ഷി

        1. Athu Bharya 🤩🤩😃😃

          1. അതും ഒരു യക്ഷി…. നല്ല യക്ഷികെട്ടോ

        2. Okay……… okaaaaaaaaaay 😀

    2. Thx dear 🥰
      ഇത് എഴുതിത്തുടങ്ങുമ്പോൾ വ്യക്തമായ പ്ലാൻ ഉണ്ടായിരുന്നു എങ്ങനെ നിർത്തണമെന്ന്. രണ്ടാം ഭാഗം കൊണ്ട് തീരണമായിരുന്നു. പക്ഷെ കൈവിട്ടു പോയി. എന്തായാലും ഒത്തിരി വലിച്ചുനീട്ടില്ല.

  11. Nice.ithupoloru yakshiyae enkilum kittiyamathiyayirunnu.

    1. Athimoham aapathaanu kutee 😃😃😃😃

  12. Nannayittundu ❤️

    1. Valare nandi

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com