ശ്രീ നാഗരുദ്ര ? ???? പതിനൊന്നാം ഭാഗം – [Santhosh Nair] 1116

സമയം പത്തുമണിയോളമായി. രുദ്രയും പെൺകുട്ടിയും പാലക്കാട്ടെ തറവാടിന്റെ ഗേറ്റ് തുറന്നു അകത്തു കയറി. ലാവെണ്ടർ കളറിലുള്ള കോട്ടൺ സാരി ഉടുത്ത ആ സുന്ദരിയും അതെ കളറിലുള്ള പാവാടയും ബ്ളവുസും ഇട്ട ആ കൊച്ചു സുന്ദരിയും ഗേറ്റ് കടന്നപ്പോൾ സുഗന്ധ വാഹിയായ കാറ്റു അവരെ തഴുകി കടന്നുപോയി. അതിൽ കുളിർ പകർന്നു കൊടുത്തത് അവരുടെ ബന്ധുക്കളുടെയും സ്വന്തങ്ങളുടെയും സാന്ത്വന നിശ്വാസങ്ങൾ ആവാം.

ഗേറ്റ് കടന്നയുടൻ അവൾ കൈകൾ ഉയർത്തി കൈ മുന്പോട്ടും താഴേയ്ക്കുമായി വീശി. ആ ഗേറ്റ് മുതൽ അവർ നടക്കുന്ന വഴിയിലെ പുല്ലുകളും കാടുകളും മുൾച്ചെടികളും അപ്രത്യക്ഷമാകാൻ തുടങ്ങി. അങ്ങനെ നടന്നു ചരൽ വിരിച്ച മുറ്റത്തു അവൾ എത്തി. “ഞങ്ങൾ വന്നിരിയ്ക്കുന്നു” എന്ന ഒരു പ്രത്യക്ഷ ആംഗ്യത്തോടെ അവൾ വലതു കൈ മുകളിലേക്കുയർത്തി ശക്തിയായി കറക്കി.

Empty Abandoned House with Tall Grass Stock Photo - Image of default, grimy: 227709144

അതിൽനിന്നും രൂപം കൊണ്ട ഒരു കൊച്ചു ചുഴലിക്കാറ്റു ആ വീടിനു ചുറ്റും കാടുപിടിച്ചു നിന്നിരുന്ന പുല്ലുകൾ വലിച്ചു ദൂരെയെറിഞ്ഞു, മുറ്റത്തുണ്ടായിരുന്ന കരിയിലകളും മറ്റു ചപ്പുചവറുകളും പറമ്പിലേക്കെറിഞ്ഞു മുറ്റം ശുദ്ധമാക്കി.

അവളുടെ ശ്രദ്ധ ആ തുളസിത്തറയിലേക്കായി – പൊട്ടിപ്പൊളിഞ്ഞു പുല്ലു പിടിച്ച ആ പഴയ തുളസിത്തറയുടെ നേരെ അവൾ കയ്യുയർത്തി എന്തോ ഉരുവിട്ടു. ആ തറയ്ക്കു ചുറ്റിലുമായി നിന്ന പുല്ലുകളെയെല്ലാം ആ ചുഴലിക്കാറ്റു വലിച്ചു പറമ്പിലേക്കെറിഞ്ഞു. അല്പം വാടിനിൽക്കുന്ന തുളസിച്ചെടിയുടെ ചുവട്ടിൽ അല്പം നല്ല മണ്ണ് വന്നു വീണു, കൂടെ അല്പം തണുത്ത ജലവും. കാടു കയറിയ ആ ചെറിയ തോട്ടത്തിലേക്ക് അവൾ നോക്കി കൈകൾ വീശി – അതിലുണ്ടായിരുന്ന ആവശ്യമില്ലാത്ത പുല്ലുകളും കാടുകളും വേരോടെ പറിയ്ക്കപ്പെട്ടു പറമ്പിലേക്ക് വീശിയേറിയപ്പെട്ടു. അവിടെയുള്ള ചെത്തി, മുല്ല, ചെമ്പരത്തി, ചെമ്പകം, പിച്ചി മുതലായ ചെടികളുടെ ചുവട്ടിൽ ചാണകവും മണ്ണും കലർന്ന തടങ്ങൾ ഇടപ്പെട്ടു, അവയിലെല്ലാം ചുവടു തണുക്കുന്ന അളവിൽ വെള്ളവും ഒഴിയ്ക്കപ്പെട്ടു.

അവളുടെ നോട്ടം പിന്നീട് പുരയിടത്തിലേയ്ക്കായി. ക്ഷണനേരം കൊണ്ടു തൊടിയിൽ ഉള്ള തെങ്ങുകളുടെയും മാവുകളുടെയും പ്ലാവുകളുടെയും ഒക്കെ ചുവടുകൾ തെളിയിക്കപ്പെട്ടു, ആവശ്യമില്ലാത്ത പുല്ലുകളും കളകളും ഒക്കെ പറിച്ചു നീക്കപ്പെട്ടു.

അവിടുത്തെ കാടും പടലും നീങ്ങിയപ്പോൾ ആ സ്ഥലം കണ്ടാൽ ഒരു ഐശ്വര്യം ഒക്കെ വന്നു.

അവൾ വീടിനു നേരെ തിരിഞ്ഞു. ആ വീടിനു നേരെ അവൾ കൈവീശി. വീണ്ടും ആ ചെറിയ ചുഴലിക്കാറ്റ് തിരികെ വന്നു. ആ വീടിന്റെ ചുവരിലെ പൂപ്പലും പായലും നീക്കപ്പെട്ടു – ഓടിലുണ്ടായിരുന്ന അഴുക്കുകൾ ഉൾപ്പെടെ. അവ ആ പറമ്പിലെ തെങ്ങുകൾക്കും മറ്റും വളമായി എറിയപ്പെട്ടു.

പെട്ടെന്നു കാറ്റിന്റെ വേഗത്തിൽ ആ പുരയിടം മുഴുവൻ അവൾ ചുറ്റിവന്നു – വീടിന്റെ പിറകുവശമുൾപ്പെടെ. ഇതു വരെ ചെയ്ത ശുദ്ധീകരണ പ്രക്രിയയിൽ സംതൃപ്തയെന്നോണം തലയാട്ടിയ ശേഷം അവൾ വീടിനു മുൻപിലെത്തി.

വീടിന്റെ തിണ്ണയിൽ കയറിയ അവൾ വീണ്ടും കൈകൾ രണ്ടു വശത്തേക്കും ആട്ടി. അവിടുണ്ടായിരുന്ന ചപ്പുകളും മറ്റും നീക്കപ്പെട്ടു, ഒടിഞ്ഞും മറ്റും ഇരുന്ന പല വിധ സാമഗ്രികളും പൂർവസ്ഥിതിയിലായി.

27 Comments

  1. അടുത്ത ഭാഗം last part ആക്കുകയാണല്ലേ? പക്ഷേ next part ending ആണെന്ന് ഒരു ഉറപ്പില്ലാത്ത രീതിക്ക് പറഞ്ഞ പോലെയാണ് തോന്നിയത് ?. എന്തായാലും ഈ partum അടിപൊളി ആയിരുന്നു. വായിക്കാൻ നല്ല രസമുണ്ട്.

    ക്ലൈമാക്സ് നന്നായി എഴുതാന്‍ ആശംസകള്‍ bro.

    1. Thank you Bro.
      Othiri naalaayallo kandittu. sukham alle?

      Thirakku alpam koodunnu. teamil veendum attrition 😀 athukondu ee maasam kondu ezhuthi theerkkanam. allenkil nothing will move.

    2. — Urpppaakkaanaanu ente nottam.
      njaan theerthiriykkum 😀

  2. സന്തോഷേട്ടാ ✨️
    സുഖമാണോ… ചേച്ചിയെയും മക്കളെയും ഒക്കെ അന്വേഷിച്ചതായി പറഞ്ഞേക്ക് ☺️.

    കുറച്ച് അധികം വായിക്കാൻ ഉണ്ട് acadamics കാര്യങ്ങളുമായി ആകെ തിരക്ക് ആയിരുന്നു. ഒരാഴ്ച കൂടി കഴിഞ്ഞാലേ ഏറക്കുറെ ഫ്രീ ആകു. എന്നിട്ട് വായിക്കാം ? ക്ഷമിക്കുക ❤️❤️❤️

    1. onnum prashnamilla
      njaan karuthi ethenkilum yakshiye kandu pidichu settle aayikkaanumennu 😀
      God bless.

      1. ഒരുക്കൽ ചൂട് വെള്ളത്തിൽ വീണ പൂച്ച പച്ച വെള്ളം കണ്ടാലും ഒന്ന് ഭയക്കും ?

        ഒന്ന് രണ്ട് തവണ വീണു ?? ഉടനെ വയ്യ അത് കൊണ്ട് ആ പേടി വേണ്ട ???

        1. Sorry njaan thamaasha paranjathaanu.
          Do well in your exams.
          Stay blessed ❤️

          1. ?? eey ഞാനും അത് അങ്ങനെ എടുക്കു ?? dont feel bad ഏട്ടാ…tnx❤️

        2. 🙂 Take care dear 🙂
          God bless

          Any idea about George and Bindu? valla yakshiyum pidicho aavo?

  3. ഈഭാഗവും നന്നായിട്ടുണ്ട്… ❤❤❤❤

    1. valare nandi dear 🙂
      Kure naalaayi kandillallo ennorthu

  4. എല്ലാവർക്കും സ്നേഹം നിറഞ്ഞ ഓണം ആശംസകൾ —
    സന്തോഷവും സമാധാനവും നല്ല ആരോഗ്യവും ഉണ്ടാവട്ടെ.

    1. kandittu othiriyaayallo 🙂 thx

  5. സന്തോഷ്‌ ജി

    അടിപൊളി…

    ഈ ഭാഗവും…. ❤????

    1. Thanks Reghu Kuttee 🙂

    1. Thx 🙂

  6. സര്‍വദിക് ക്ഷോഭണകരായ ഹു൦ ഫട് ബ്രഹ്മണേ,
    പര൦ജ്യോതിഷേ സ്വാഹ” എന്നതാണ് ഫലസിദ്ധി കൂടുതലും ശരിക്ക്നു ഉള്ളതു൦ അനുഷ്ഠിച്ച് പ്രീതിപ്പെടുതിയാൽ ഒറിജിനൽ വരുകയും ചെയ്യു൦

    1. Nandi sooryan
      Sarva dik kshobha typo aanennu thonnunnu – shradhiykkaam

      Swaaha njaan Google typil ninnum ividykku maariyappol paste cheythillennu thonnunnu.
      Ente base doc onnu cheythotte.

      1. Typo അല്ല. മലയാളത്തിൽ ത൪ജിമ ചെയ്യ്തപ്പോൾ അങ്ങനെ എഴുതുന്നത. ഞാൻ ഇത് അറിയാവുന്ന തിരുമേനിയൊട് ചോദിച്ചത. രണ്ടു൦ കുഴപ്പമില്ല. പക്ഷേ സ൦സക്യതമാരിക്കു൦ നല്ലത്. മന്ത്രവ്യത്യാസ൦ വരില്ല.

        എന്നിക്ക് സംസ്കൃതം അറിയില്ല ചോദിക്കല്ല്. ഇതുപോലെ തൊട്ടിയും മുട്ടിയു൦ ചില്ലറ ശരിയാന് ഉള്ളത് പറയുന്നത. Pls?

        1. Thaankal paranjathu shariyaanu. Dik-kshobha ennu njaan split cheyywndiyorunnu. Samskrithathil uchaaranathinu valare praadhaanyam undu.?

          1. Velliyaazcha kuttikalude nakshathra pirannaal aayirunnu. Ellaa varshatheyum pole ee varshavum Ayush homam nadathiyirunnu. (9th year).

            Iyer Oru cheriya Ganapathi Homam Navagraha Preethi Homam Narasimha Dhanwanthari Sudarshana offering cheythitte Ayush homam cheyyaarulloo.
            Addeham japiykkunnathim alpam fast aayi varumpol koodi chernnu pokum ???

          2. ????

        2. _/\_ nandi 🙂

    1. Thanks Rolex Sir

Comments are closed.