ശ്രീ നാഗരുദ്ര ? ???? ഏഴാം ഭാഗം – [Santhosh Nair] 1046

ആമാടപ്പെട്ടിയുടെ അടുത്തു ചെന്നു അതിനടുത്തു ചമ്രം പടഞ്ഞു ഇരുന്നശേഷം അതിൽ തൊട്ടു വന്ദിച്ചു. പിന്നീടു ഗുരു കാരണവന്മാരെയും ശ്രീമൻ നാരായണനെയും മനസ്സിലോർത്തുകൊണ്ടു അൽപനേരം ധ്യാനിച്ച ശേഷം അതിന്റെ മുകളിൽ കൈ വെച്ചു നെഞ്ചോടു ചേർത്തു.

എന്നിട്ടു ഹരേ കൃഷ്ണ മന്ത്രം പതിനാറു പ്രാവശ്യം ചൊല്ലി –
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ

പിന്നീടു വീണ്ടും വന്ദിച്ച ശേഷം ആ പെട്ടി തുറന്നു. ആദ്യം കണ്ടത് കുറെ ഡോകുമെന്റുകൾ ആണ്. മുദ്ര പത്രങ്ങളും ആധാരങ്ങളും ബോണ്ട് പേപ്പറുകളും ബാങ്ക് പാസ് ബുക്കുകളും ഒക്കെ. അവയോരോന്നും പ്രത്യേകം എടുത്തു നോക്കി. താഴെ ഒരരികിൽ വെച്ചു.

പിന്നീട് കണ്ടതു ചില ജനന സർട്ടിഫിക്കറ്റുകളും മരണ സർട്ടിഫിക്കറ്റുകളും വിവാഹ സർട്ടിഫിക്കറ്റുകളും അങ്ങനെ എന്തൊക്കെയോ ഉണ്ടായിരുന്നു. കൂടാതെ ചില വിവാഹ ഫോട്ടോകളും ഒക്കെ ഉണ്ടായിരുന്നു. കൂടാതെ തന്റെ മുഖ സാമ്യമുള്ള ചില ആണുങ്ങളുടെയും മറ്റും ഫോട്ടോസ് അവനെ അത്ഭുതപ്പെടുത്തി. അതിനിടയിൽ അവന്റെ അച്ഛന്റെയും അമ്മയുടെയും കല്യാണ ഫോട്ടോയും മാര്യേജ് സർട്ടിഫിക്കറ്റും അവൻ കണ്ടു. അതിനടിയിൽ തന്നെ അവന്റെയും അവന്റെ ചേട്ടന്റെയും ജനന സർട്ടിഫിക്കറ്റുകളും അവനു കാണാൻ കഴിഞ്ഞു. എല്ലാം വളരെ പഴയ കോപ്പികൾ – പക്ഷെ ഒറിജിനലുകൾ. അവയെല്ലാം എടുത്തു അവൻ വെളിയിൽ വെച്ചു.

അതിനടിയിൽ മറ്റൊരു പലക ഉണ്ടായിരുന്നു- അതു നന്നായി തിളങ്ങുന്നുണ്ടായിരുന്നു – ഉടുത്തിരുന്ന മുണ്ടുകൊണ്ടു നന്നായി തുടച്ചപ്പോൾ അതൊരു ശ്രീചക്രം പോലെ തോന്നി, പക്ഷെ അത് ചക്രമായിരുന്നില്ല, ചക്രത്തിന്റെ ഡിസൈനിൽ ഉണ്ടാക്കിയ ഒരടപ്പു – രണ്ടു കിലോയോളം ഭാരമുള്ള വെള്ളിപ്പലക. അതും അവനെടുത്തു താഴെ വെച്ചു.

അടിയിൽ പത്തോളം ചെറിയ അറകൾ ആ പെട്ടിയ്ക്കുള്ളിൽ ഉണ്ടായിരുന്നു. ഒരു ഗ്രാം രണ്ടു ഗ്രാം അഞ്ചു ഗ്രാം ഭാരമുള്ള സ്വർണ നാണയങ്ങളും വെള്ളി നാണയങ്ങളും അതിൽ കണ്ടു. എങ്ങനെപോയാലും രണ്ടു കിലോയോളം സ്വർണവും അത്രയും തന്നെ വെള്ളിയും നാണയങ്ങളാക്കി അതിൽ വെച്ചിരുന്നു. വെറുതെ ഒന്നു തൂക്കി നോക്കിയപ്പോൾ ആ കള്ളികൾ ഉള്ള നിര അങ്ങനെയേ പൊങ്ങി വന്നു. അതിനടിയിൽ ഏറെക്കുറെ ഇരുപതു ലക്ഷം രൂപയ്ക്കുള്ള രണ്ടായിരം നോട്ടിന്റെ കെട്ടുകൾ ഉണ്ടായിരുന്നു. അല്ലാതെ രണ്ടു കിലോയോളം ഭാരമുള്ള സ്വർണ ബിസ്കറ്റുകളും.

ആ നിരയും അവൻ ഉയർത്തിയെടുത്തു, അടിയിൽ പട്ടുതുണികളിൽ പൊതിഞ്ഞ ചെറിയ കെട്ടുകൾ – ഓരോന്നും തുറന്നു നോക്കി – വജ്രം രത്നം പുഷ്യരാഗം പവിഴം അങ്ങനെ ഓരോ പൗച്ചിലും അഞ്ചു വീതം കല്ലുകൾ. അതിൽ ഓരോ കല്ലുകൾക്കും ആവറേജ് ഒരു കോടിയോളം വിലയുണ്ട്. പതിനഞ്ചോളം കെട്ടുകൾ ആ നിരയിലുണ്ട്. കൂടാതെ കുറെ സ്വർണ കമ്പികളും വെള്ളി കമ്പികളും. ഇതൊക്കെ എന്തിനുള്ളതാണാവോ – അവൻ ഓർത്തു. നെക്‌ലേസുകൾ പോലുള്ള ചില ആന്റിക് ആഭരണങ്ങളും മാലകളും വേറെ.  അതിനടിയിൽ രണ്ടായിരം ഇരുനൂറു അമ്പതു രൂപ നോട്ടുകൾ കുറച്ചു വിതറി വെച്ചതുപോലെ ഇട്ടിരുന്നു.

akshaya tritiya: Akshaya Tritiya 2022: What you need to know about buying gold today - The Economic Times

43 Comments

  1. ⚔️ʍαηαѵαʆαη⚔️

    Dear സന്തോഷേട്ടൻ ?

    Late ആയി ഞാൻ വന്നാലും ലേറ്റസ്റ്റ് ആയി വന്നിടും ???

    ഇത്തിരി തിരക്കിൽ പെട്ട് പോയി…. കൂടെ മഴയും വെള്ളപ്പൊക്കവും… വായിക്കാൻ കൊറേ പെൻഡിങ്ങിൽ ഉണ്ട് (എഴുതാനും ?)…..

    അപ്പൊ ശെരി വായിച്ചിട്ട് വരാം ?
    അനുഗ്രഹിച്ചാലും ആശിർവദിച്ചാലും ?

    1. manassilaayi.

      sukhamaayittiriykkunnallo alle?

      Njangalkku Chennaiyil mazha ippol kuravaanu. Nov – Dec aanu aa vaarshika vellappokka mahothsavam ivide

      1. സുഖം അവിടെ എങ്ങനെ ഏട്ടനും ചേച്ചിക്കും കുട്ടീസിനും സുഖം അല്ലേ ?

        1. Athe — ellaavarum sukhamaayiriykkunnu 😀 Thanks…
          Address thannaal Rudraye angottu paranju vidaam 🙂 😀

    2. 😀 theerchayaayum anugraham — asheervaadam

      Part 8 koodi vaayikkane.

      1. ഇടം വലം നോക്കാതെ ചെയ്തിരിക്കും ??

        1. 😀 u r a wonderful guy da… 🙂

          1. ?? എനിക്ക് വയ്യ ?

        2. Alpam rest edutholoo — tto.

        3. Alpam rest aarogyathinu nallathaanu ??

        4. 🙂 alpam rest edutholoo 😀

  2. ലാഗ് ആയി തോന്നിയില്ല. നന്നായിട്ടുണ്ട്. രുദ്ര അവന് പുരട്ടി കൊടുത്ത തൈലത്തിന്റെ ഗുണം എന്താണെന്ന് താമസിയാതെ വായിച്ചറിയാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. കാര്യമായി എന്തൊക്കെയോ അവന് ചെയ്യാനുണ്ട് അല്ലേ. എന്തായാലും അടുത്ത പാര്‍ട്ടിനായി ആകാംഷയോടെ കാത്തിരിക്കുന്നു❤️❤️

    1. നന്ദി സിറിൽ.
      അത് ശരീര ശക്തിയും വേഗവും വർദ്ധിപ്പിക്കാനുള്ള ലേപനം എന്തെങ്കിലും ആകണം. ഞാനും വെയ്റ്റിംഗ് എന്നേ ഇപ്പോൾ പറയാനാവൂ.
      കഥ കുറച്ചു നിയന്ത്രണാതീതം ആയി വരുന്നു..

      One more request – ഈ നൂറോളം പേജുകൾ ഒക്കെ ഒറ്റയടിക്ക് എഴുതുന്നത് എങ്ങനെയാണെന്നുള്ള സീക്രട് ഒന്ന് പറയണേ ?❤️

      1. നിങ്ങൾ വിചാരിച്ചതിൽ നിന്നും കഥ കുറച്ച് unexpected ആയ രീതിക്ക് നീങ്ങുകയാണോ എന്ന സംശയം എനിക്കും ഉണ്ടായിരുന്നു. കാരണം കഴിഞ്ഞ part വായിച്ചപ്പോൾ ക്ലൈമാക്സ് അടുക്കാറായി എന്ന തോന്നല്‍ ഉണ്ടായി.. പക്ഷേ ഈ part വായിച്ചപ്പോൾ എങ്ങുമെത്താത്ത ഒരു ഫീലിംഗ് എനിക്ക് ഉണ്ടായി. But നല്ല രീതിക്ക് നിങ്ങൾ ഫിനിഷ് ചെയ്യും എന്നുതന്നെയാണ് എന്റെ വിശ്വസം.

        പിന്നേ എന്റെ എഴുത്തിന്റെ രീതി എന്നുപറഞ്ഞാല്‍ – ഒരിക്കലും കഥയുടെ ഫുൾ കാര്യങ്ങൾ ആലോചിച്ച ശേഷം അല്ല ഞാൻ എഴുതാന്‍ തുടങ്ങുന്നത്. ചെകുത്താന്‍വനം ആയാലും മാന്ത്രികലോകം ആയാലും വെറും രണ്ടോ മൂന്നോ points മാത്രം മനസില്‍ കണ്ടു എഴുതാൻ തുടങ്ങിയതാണ്. എഴുതാന്‍ തുടങ്ങിയപ്പോൾ ഒരു flow and expansion താനേ വന്നു.

        ഞാൻ എപ്പോഴും പ്രാധാന്യം കൊടുത്തിരുന്നത് അപ്പോൾ എഴുതുന്ന ആ പാര്‍ട്ടിന് മാത്രമാണ്. അതിന്‌ കൊടുക്കേണ്ട മാക്സിമം കാര്യങ്ങളും കൊടുക്കാനാണ് ഞാൻ ട്രൈ ചെയ്തത്. അടുത്ത പാര്‍ട്ട് എങ്ങനെ നീങ്ങണം എന്നതിനെ കുറിച്ച് ഞാൻ ഒരിക്കല്‍ പോലും മുന്‍കൂട്ടി ചിന്തിച്ചിരുന്നില്ല.

        അതുകൂടാതെ പുതിയ ലോകങ്ങള്‍, പലതരത്തിലുള്ള ശക്തി etc… ഇങ്ങനെയൊക്കെ ഉള്ളതുകൊണ്ടും ഒരുപാട് theories and explanation കൊടുക്കാനുള്ളത് കൊണ്ട്‌ ഓരോ പാര്‍ടിലും pages ഒരുപാട്‌ വന്നു എന്നാണ് തോന്നുന്നത്.

        1. മനസ്സിലായി. താങ്കളുടെ ഇമാജിനേഷൻസ് ഒരുതരം ഗ്രീക്ക് കഥകളുടെ ചിറകിൽ ആണ്. വളരെ നന്നായിട്ടുണ്ട്. ?
          ഞാൻ പേജുകൾ കുറയ്ക്കാനാണ് നോക്കുന്നത്. അത്രയ്ക്കൊന്നും എഴുതാൻ ഉള്ള ക്ഷമ നഹി നഹി. ഒരു കേരളം ബേസ്ഡ് കഥ എഴുതാൻ ശ്രമിയ്ക്കൂ. ഇവിടെ കുറെ പഴയ മാന്ത്രിക കഥകൾ ഉണ്ട്. പിന്നെ എഐതിഹ്യമാല കിട്ടിയാൽ വായിക്കുക. നല്ല റഫറൻസ് ബുക്ക് ആണ്

          1. സത്യത്തിൽ പേജിന് ഞാൻ പ്രാധാന്യം കൊടുക്കാറില്ല. 10 pages ആണെങ്കിലും 100 pages ആണെങ്കിലും കഥയുടെ മൂല്യം നഷ്ട്ടപ്പെടരുത് എന്ന ചിന്ത മാത്രമേയുള്ളു. സമയം and മൂഡ് ഉണ്ടെങ്കിൽ കഥ എഴുതാന്‍ മടി ഇല്ല.. പക്ഷേ സമയം കിട്ടിയാല്‍ പോലും എഡിറ്റിംഗ് പണി ഭയങ്കര മടിയാണ്.

            പിന്നേ കേരളം ബേസ് ചെയ്തു എഴുതിയാല്‍ പോലും അതിൽ എന്റേതായ മാന്ത്രിക രീതികള്‍ ആയിരിക്കും കടന്നുവരിക? പൂജയും കര്‍മ്മങ്ങളും മന്ത്രോച്ചാരണങ്ങളും ഒന്നും ഉണ്ടാവില്ല എന്ന് സാരം.

            ഐതിഹ്യമാല soft copy എന്റെ mobile and computer il already ഉണ്ട് bro (pdf format). ഇതുവരെ വായിച്ചിട്ടില്ല. വായിക്കണം. പക്ഷേ എന്റെ എഴുത്തിന് reference വേണ്ടിയല്ല കേട്ടോ. എന്റെ fiction കഥകളെ എപ്പോഴും എന്റെ ചിന്താഗതികളുടെ അടിസ്ഥാനത്തിൽ സൃഷ്ടിക്കാന്‍ ആണ് ആഗ്രഹം…

            താങ്കളുടെ suggestion തൊട്ടേ fiction in കേരള എങ്ങനെ എന്ന ചിന്തയിലാണ് ഇടയ്ക്കൊക്കെ ഞാൻ.

            പിന്നേ താങ്കളുടെ കഥയ്ക്ക് ഇനി എത്ര പാര്‍ട്ട് കാണും?

        2. Interesting
          താങ്കൾക്കു നല്ല ഭാവനയുണ്ട് also ഒബ്‌സർവേഷൻ ഉണ്ട് അതുകൊണ്ടുതന്നെ പിഴവുകൾ കുറവായിരിക്കും.

          ഞാൻ പറഞ്ഞത് ഐതിഹ്യമാല ഒരു നല്ല റഫറൻസ് ബുക്ക് ആണ് സിമ്പിൾ ലാംഗ്വേജ്.
          കേരളം based കഥ എഴുതുമ്പോൾ അത് ഹെല്പ് ആകും.

          ഇത് ഇനിയും രണ്ടോ അതിൽ കൂടുതലോ ഭാഗങ്ങൾ ഉണ്ടാവും. ലീവ് വരുമ്പോൾ എങ്ങനെയെങ്കിലും എഴുതി തീർക്കാൻ നോക്കണം.
          Thanks

  3. സൂര്യൻ

    ഞാനും ചെറുതായിട്ട് ചെല്ലാറുണ്ട്. ഓ൦ ന് പകരം അ൦ ആക്കില്ല. ✈️പകരം ? പറ്റില്ലല്ലൊ. കിട്ടെണ്ടത് കിട്ടണെ കൊടുക്കെണ്ടത് തന്നേ കൊടുക്കണ൦.

    ഗുരുപദേശ൦ ഇല്ലാതെയും പ്രത്ഥിക്കാ൦. ദഷിണാമൂ൪ത്തിയെ അല്ലെങ്കിൽ ശിവനെ ഗുരുവായി കണ്ട് ചെയ്ത മതി.

    സ്ത്രീകൾക്കും ചെല്ലാ൦ ചില്ല ദിവസങ്ങളിൽ ഒഴിവാക്കിയ മതി. പക്ഷേ മനസ്സു ജപ൦ ആക്കാ൦.

    ഒരു കാര്യം ഓ൪ക്കെണ്ടത് ഈശ്വരൻ അല്ല ഈ നിയമങ്ങൾ ഉണ്ടാക്കിയെക്കുന്നത്.
    ലൈവ് വയറിൽ തൊടുന്നത നല്ലത്. എന്നാലെ അടുത്ത വഴി തെളിയു.

    ഒരു കാര്യം ഓർക്കുക ഓ൦ ആണ് എല്ലാം.
    ഇല്ലെ ഉറപ്പില്ലാത്ത കറി പോലെയാക്കു൦.

    സത്ഭന മന്ത്രവു൦ അതിന്റെ മറു മന്ത്രവു൦ അറിയാമൊ

    1. Thanks Sooryan
      Adiyan അത്ര ഉയർന്ന നിലയിലുള്ള സാധകൻ ഒന്നും അല്ല – എന്നല്ല സാധകനേ അല്ല.
      ചില കവചങ്ങളും മന്ത്രങ്ങളും മാത്രമേ ചൊല്ലാറുള്ളൂ.
      ദക്ഷിണാമൂർത്തി ഹയഗ്രീവർ സരസ്വതിയമ്മ അവരെയൊക്കെ മാനസീക ഗുരു ആക്കാനുള്ള പാങ്ങും ഇല്ല.
      അതുകൊണ്ടു തന്നെ ലൈവ് വയറൊന്നും തൊടാൻ ഞാനില്ല. ഹ ഹ. ഓം എന്ന് ഉറക്കെ ചൊല്ലാറില്ല.
      സ്തംഭനം ഒക്കെ കേട്ടിട്ടേയുള്ളൂ കൂടുതൽ അറിവില്ല. അപ്പൂപ്പനും അമ്മയുടെ വലിയമ്മാവനും അറിവുണ്ടായിരുന്നു എന്ന് കേട്ടിട്ടുണ്ട്.

      1. സൂര്യൻ

        രുധിരാഖ്യത്തില്ല് ചെ൩രത്തി എഴുതിയിട്ടുണ്ട് പക്ഷേ മറു മന്ത്ര൦ ആശാൻ ഇട്ടില്ല

        1. സ്തംഭനം പല രീതിയിലുണ്ടല്ലോ – വായു ജലം മനുഷ്യൻ മൃഗങ്ങൾ പക്ഷികൾ അങ്ങനെ. അത്യന്തം അപകടകരം. സേവാമൂർത്തിമേൽ അത്യധികം ഭക്തിയും വിശ്വാസവും ദേവ പ്രീതിയും ഗുരുത്വവും ഒക്കെ വേണം.

          പിന്നെ സയിറ്റുകളിൽ മന്ത്രങ്ങളുടെ അക്ഷരശുദ്ധി എങ്ങനെയോ എന്തോ. അതുകൊണ്ടു ഞാൻ അധികം കട്ടിയുള്ളവ ഒഴിവാക്കും.??? No live wire

  4. വളരെ നന്നയിട്ടുണ്ട്. ആസ്വദിച്ചു വായിക്കുന്നു

    1. Valare nandi ❤️

  5. സൂര്യൻ

    അം നമോ ഭഗവതേ അല്ല.ഓ൦ നമോ ഭഗവതേ എന്നാണ്.

    കല്ലും നഖവു൦ ഒന്നും original കിട്ടൂല്ല ഇപ്പോൾ

    1. നമസ്തേ സൂര്യൻ
      അം എന്ന് ഉച്ചാരണത്തിനു പിന്നിൽ രണ്ടു കാരണങ്ങൾ ഉണ്ട്.

      1 ചില ശാരീരിക കാരണങ്ങളാൽ സ്ത്രീകൾക്ക് ഓം കാര ഉച്ചാരണം പ്രോത്സാഹനാർഹമല്ല. അതിനൊരു പരിഹാരമാണ് അം.
      Foot Note – (ശരിയായ ഉച്ചാരണത്തിൽ – നീട്ടി കുറുക്കി അതിന്റേതായ രീതിയിൽ – മന്ത്രങ്ങൾ ചെല്ലുന്നത് അത്ര ഈസിയായ കാര്യമല്ല. ശ്രദ്ധിച്ചാൽ അറിയാം യജ്ഞ സമയത്തു മന്ത്ര ജപം ചൊല്ലുന്നവർ അന്നു നന്നായി ഭക്ഷണം കഴിയ്ക്കും. മന്ത്രജപം ജഠരാഗ്നി യെകൂടുതൽ ജ്വലിപ്പിയ്ക്കും – വിശപ്പ് കൂടും ഒരിയ്ക്കൽ മഹാപെരിയവാ ഒരു പ്രഭാഷണത്തിൽ ഇതേപ്പറ്റി പറയുന്നതെപ്പറ്റി ഞാൻ വായിച്ചിട്ടുമുണ്ട്.)

      2 ഗുരു മന്ത്രോപദേശം തരാത്തവർ ഓം എന്നതിനു പകരം അം ഉപയോഗിയ്ക്കാം എന്നും ആചാര്യമതം. എന്റെ പഴയ കഥയിലും (നിയോഗം – ഗ്രാമ്മിണി) ഞാൻ ഇതേപ്പറ്റി സൂചിപ്പിച്ചിട്ടുണ്ട്. ഓം എന്നത് tri-syllabic ആണെന്നുള്ളതു മറക്കുന്നില്ല.
      ഞാൻ ചില മന്ത്രങ്ങൾ ചൊല്ലുമ്പോൾ ഓം എന്നതു ഒഴിവാക്കും. അറിഞ്ഞുകൊണ്ട് എന്തിനു ലൈവ് വയറിൽ തൊടണം? 😀

      താങ്കളുടെ കമന്റിനായി കാത്തിരിയ്ക്കുന്നു. നന്ദി.

      1. സൂര്യൻ

        മറുപടി മേളിൽ പൊയി post ചെയ്തപ്പോൾ

        1. Responded ?

      2. സൂര്യൻ

        ജ൦രാഗ്നി നല്ല പോലെയല്ല അഗ്നി കുണ്ടതില്ലെ തീ പോലെ കത്തു൦.പക്ഷേ
        ജപത്തിൽ പൂർണ്ണമായി മുഴുക്കു൩ൊൾ ഇത് അറിയില്ല. യജ്ഞത്തിന്റെ കാര്യം അല്ല ജപത്തിന്റെ

        1. Yjnam / Japam kazhiyumpozhaanu vishappinte theevratha ariyuka.

          വീട്ടിൽ വരുന്ന കുടുംബപുരോഹിതനും വാധ്യാരും സാധാരണ മൂന്നിഡ്ഡലിയെ കഴിക്കൂ. പക്ഷെ കുട്ടികളുടെ ആയു:ഹോമത്തിനു (കഴിഞ്ഞു) മറ്റും പ്രസാദം കഴിയ്ക്കുമ്പോൾ ഏഴു എട്ടു കഴിയ്ക്കും. വിറകു വെട്ടുന്ന അത്രയ്ക്ക് ഊർജം ചെലവാകും ഇവിടെ. അങ്ങനെ ഞാൻ പലപ്പോഴും ഇത് ശ്രദ്ധിച്ചിട്ടുണ്ട്.

          1. സൂര്യൻ

            ??അറിയാ൦. മന്ത്രങ്ങൾ വീട്ടിലെ താളിയൊലകളിൽ കാണ൦.ഒന്ന് നോക്ക്. ഈശ്വരൻ ചില്ലത് തരുന്നത് ഉപയോഗിക്കാന. കാലമാറു൩ൊ ചിലത് ചെയ്യേണ്ടിവരും.

        2. ????

  6. ഈ പാർട്ടും നന്നായിട്ട് ഉണ്ട് ❣️❣️❣️

    1. Nandi ❤️?

  7. എല്ലാവർക്കും മോക്ഷം കൊടുത്താൽ രുദ്രയും പോകുമല്ലെ അതിലാണ് സങ്കടം
    എന്തായാലും ഈ partഉം നന്നായിട്ടുണ്ട്
    ????

    1. Chila kaaryangal namukku thadayaan aavilla
      Prakrithi niyamangal
      Nandi ❤️

  8. As usual സന്തോഷ്‌ ജി.. ❤

    അടിപൊളി… ❤❤

    1. Nandi Reghu kuttee ?

  9. Nannayittund Santhosh..rudrayum pokum ennu parayumbol vallatha oru vishamam..ee yakshikuttiye ishtamanu❤️..

    1. ❤️❤️??
      Valare nandi
      Ellaavarkkum poyalle pattoo – athaanu sathyam

  10. നന്നായിട്ടുണ്ട് ചേട്ടാ.
    രുദ്ര പോകുമല്ലോ എന്നോർത്താണ് വിഷമം.
    ഒരു യക്ഷി കുട്ടിയാണെങ്കിലും ചെറിയൊരു Crush അടിച്ചു.?
    കഥ മുഴുവനും തീർന്ന ശേഷം പൂർണമായ അഭിപ്രായം പറയാം.
    Wife നോടും ഇരട്ടകുട്ടികളോടും എന്റെ സ്നേഹാന്വേഷണങ്ങൾ പറയണേ ❤️

    1. ???
      Eniykku manassilaakum. ??
      Theerchayaayum ariyikkaam

  11. ❤❤❤

    1. 🙂 Nandi Rudra

Comments are closed.