ശുഭമുഹൂർത്തം [ഷാനു] 48

ഉണ്ടക്കണ്ണു ആണെങ്കിലും അതിൽ ഒരു ഭംഗിയുണ്ടായിരുന്നു, എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് അവളുടെ ചിരി ആയിരുന്നു. ആ ചിരിക്ക് ആരെയും വീഴ്ത്താനുള്ള ഒരു പ്രേത്യേഗ കഴിവുണ്ടെന്ന് എനിക്ക് മനസ്സിലായി. പെട്ടെന്നു എന്റെ കാലിൽ ‘അമ്മ നുള്ളിയപ്പോഴാണ് എനിക്ക് പരിസര ബോധം വന്നത്..

ഇനി ചെറുക്കനും പെണ്ണിനും എന്തേലും സംസാരിക്കാൻ ഉണ്ടേൽ ആവാം.. ഞാൻ കാത്തിരുന്ന ഡയലോഗ് , അവളുടെ അനിയത്തി വഴി കട്ടിയായി ഞാൻ അവളുടെ റൂമിലേക്ക്, ഞാൻ വരുന്നതും കാത്തു പേടിച്ചരണ്ട മാൻകിടാവിനെ പോലെ നിക്കുന്നു പെണ്ണ്.. എന്ത് സംസാരിക്കണം എങ്ങനെ സംസാരിക്കണം എന്ന് അറിയാത്തതു കൊണ്ടും ഞാൻ ഒന്ന് പുഞ്ചിരിച്ചു, അവളും…

“ടെൻഷൻ ഉണ്ടോ’?

എന്റെ ആ ചോദ്യത്തിനു ആദ്യം ഒരു ചെറു പുഞ്ചിരിയായിരുന്നു

“എന്നെ കുറിച്ച് അവരെന്തൊക്കെ പറഞ്ഞിട്ടുണ്ട്?”

“എല്ലാം പറഞ്ഞിട്ടുണ്ട്” , അവൾക്കിപ്പോഴും എന്റെ മുഖത്തേക്ക് നോക്കാൻ മടിയാണെന്ന് മനസ്സിലായി.

“എല്ലാം എന്ന് പറഞ്ഞാൽ എന്തൊക്കെയ ?”

“അച്ഛൻ എല്ലാം പറഞ്ഞായിരുന്നു, ഗൾഫിലാണെന്നും ജോലിയെന്താ എന്നതുമൊക്കെ”

തന്റെ മുഖത്തേക്ക് നോക്കാതെ താഴെ മാത്രം നോക്കി സംസാരിക്കുന്ന അവളെ കണ്ടപ്പോൾ എനിക്ക് സഹതാപമാണ് തോന്നിയത്..

“ദേവു ”

ആ വിളി കേട്ടപ്പോ പെട്ടെന്ന് അവൾ എന്റെ മുഖത്തേക്ക് നോക്കി.

“അയ്യോ അതാരാ ആ പേര് പറഞ്ഞു തന്നത്”

“എന്തെ അങ്ങനെ വിളിക്കാവോ എനിക്ക്”

“എന്നെ അടുപ്പമുള്ളോരും വീട്ടിലും മാത്രേ അങ്ങനെ വിളിക്കു”

“ഞാനും അങ്ങനെ വിളിച്ചോട്ടെ എന്നാൽ”

അപ്പൊയെക്ക് നാണം കൊണ്ട് ചുവന്നു തുടുത്തായിരുന്നു അവളുടെ കവിൾ ,

“എനിക്ക് തന്നെ കണ്ടപ്പോ തന്നെ ഇഷ്ടായി , ഞാൻ എന്തായാലും ഓക്കേ പറയുകയാണ്. തനിക്കെന്നെ ഇഷ്ടയോ”

നാണിച്ചു തല താഴ്ത്തിക്കൊണ്ട് വെറും മൂളൽ മാത്രം ആയിരുന്നു അവളുടെ മറുപടി..

“എനിക്ക് ഒരു കാര്യം പറയണൂണ്ടായിരുന്നു ”

“പറ ദേവു” എന്തെ എന്നെ ഇഷ്ടമായില്ല?

“അയ്യോ അതല്ല”, “കല്യാണം കഴിഞ്ഞാലും എനിക്ക് എന്റെ ക്ലാസുകൾ തുടരണം എന്നുണ്ട്, പിന്നെ ഏട്ടൻ സമ്മതിക്കുകയാണെങ്കിൽ വല്ല ജോലിക്കും പോകണം എന്നുണ്ട്”

“ഹ ഹ ഹ ” ,

പെട്ടെന്ന് ഞാൻ ചിരിച്ചപ്പോ അവളുടെ മുഖത്തു ചെറിയൊരു പരിഭ്രമം കണ്ടു.

“എന്റെ ദേവു , എന്നെ ഒരു മൂരാച്ചിയായി കാണല്ലേ, കല്യാണം എന്ന് പറഞ്ഞാൽ ഭാര്യയെ ചങ്ങലക്കിട്ട അടിമയാക്കുക എന്നല്ല, എന്നെ പോലെ തന്നെ എല്ലാ സ്വാതന്ത്ര്യവും നിനക്കും ഉണ്ടാകും, നിന്റെ ആഗ്രഹങ്ങൾ നല്ലതാണേൽ അതിനു പൂർണ സമ്മതവും എന്റെ സപ്പോർട്ടും കാണും. ആ ഒരു വാക്ക് എനിക്ക് തരാൻ പറ്റും , പെണ്ണ് കാണലിനു തന്നെ കൂടുതൽ വാക്കുകൾ തന്നു ഞാൻ നിന്നെ ബോറടിപ്പിക്കുന്നില്ല..”

9 Comments

  1. Bakki vegam venotto

  2. Nyc aayitund .. ?

  3. നന്നായിട്ടുണ്ട്..?????

  4. ꧁༺അഖിൽ ༻꧂

    കൊള്ളാം…
    പേജ് കൂട്ടി എഴുതിക്കോളോ.. ❣️❣️❣️

    1. തീർച്ചയായും സഹോ

  5. ഋഷി ഭൃഗു

    ???

    1. നന്ദി

  6. തുടർ കഥ ആണെകിൽ മിനിമം 5 പേജെങ്കിലും.എഴുതണം
    കാരണം വായനക്കാരന് ആ കതയിലേക് ഇറങ്ങി ചെല്ലാൻ ഉള്ള അവസരം ഒരുക്കി കൊടുക്കണം.
    ഒരു ആകാംഷ നിറയുന്ന ഭാഗത് തുടരും കൊടുക്കണം..

    ഈ എഴുത് വളരെ നന്നായിട്ടുണ്ട്

    ഒരുപേജിൽ നല്ല പോലെ എഴുതിയിട്ടുണ്ട്
    പറയാതെ തന്നെ ആകാംഷാ ആദ്യമേ ഇട്ടിട്ടുമുണ്ട

    തളർന്നു കിടക്കുക ആണ്
    6 കൊല്ലമായി
    അപ്പൊ എന്തോ നടന്നിട്ടുണ്ട്

    സാധിക്കുമെങ്കിൽ 20 പേജ് എഴുതി വെക്കുക എന്നിട്ടു അഞ്ചു പേജ് വെച് പബ്ലിഷ് ചെയ്യുക കൃത്യമായ ഇടവേളകളിൽ..

    ആശംസകൾ

    1. ഹർഷോ ,, തീർച്ചയായും അങ്ങിനെ ചെയ്യാനുള്ള പ്ലാൻ തന്നെ ആണ്.. എന്തായാലും ഹർഷൻ പറഞ്ഞ പോലെ ചെയ്തിരിക്കും…

      സ്നേഹം മാത്രം

Comments are closed.