ശിവാത്മിക [മാലാഖയുടെ കാമുകൻ] 2636

ശിവാത്മിക

Author:മാലാഖയുടെ കാമുകൻ

ഹോല അമിഗോസ്.. പുതിയൊരു കഥയുമായി ഞാൻ വീണ്ടും.. ലവ് സ്റ്റോറി ആണ്.. താല്പര്യം ഉള്ളവർ മാത്രം വായിക്കാൻ അഭ്യർത്ഥിക്കുന്നു..
സ്നേഹത്തോടെ, ഞാൻ ?

കൊച്ചി.

വിവാഹ വേഷത്തിൽ ഒരുങ്ങി ഇരിക്കുകയായിരുന്നു ശിവാത്മിക ദേവരാജൻ അയ്യർ എന്ന ശിവ.

വിലകൂടിയ ചുവന്ന കാഞ്ചീപുരം പട്ട് ചുറ്റി ആഭരണങ്ങളിൽ പൊതിഞ്ഞു ഇരിക്കുന്ന അവൾക്ക് അവളോട് തന്നെ പുച്ഛം തോന്നി.

“അക്കാ.. അപ്പ വിളിക്കുന്നു..”

അനിയത്തി വൈഷ്ണവി പുറത്ത് നിന്നും വിളിച്ചപ്പോൾ അവൾ മെല്ലെ എഴുന്നേറ്റ് വാതിൽ തുറന്നു.. നിറഞ്ഞ കണ്ണുകൾ സമർഥമായി മറച്ചു.

പുറത്ത് അവളുടെ അപ്പ ദേവരാജൻ അയ്യർ ഉണ്ടായിരുന്നു.. അവൾ ഒരു പുഞ്ചിരി ഉണ്ടാക്കി..

“ഈ വേഷത്തിൽ നിന്നെ കാണാൻ.. അതൊരു പുണ്യമാണ് മോളെ.. “

അയാൾ നനഞ്ഞ കണ്ണുകളോടെ പറഞ്ഞപ്പോൾ അവൾക്കും വേദനിച്ചു.
അപ്പയുടെ കൂട്ടുകാരന്റെ മകൻ ആണ് ഗൗരിശങ്കർ.. അപ്പയുടെ ഉറ്റ സുഹൃത്ത് വച്ച വിവാഹആലോചന അപ്പക്ക് നിരസിക്കാൻ കഴിഞ്ഞില്ല.. അതായിരിക്കാം അവളോട് പോലും ചോദിക്കാതെ വാക്ക് ഉറപ്പിച്ചതും..

അവന്റെ വഷളൻ സ്വഭാവവും. ശരീരത്തെ നഗ്നമാക്കുന്ന തരത്തിലെ നോട്ടവും ആലോചിച്ചപ്പോൾ അവൾക്ക് ഓക്കാനിക്കാൻ തോന്നി..
ഇനി അവന്റെ ഭാര്യയാണല്ലോ എന്ന് ആലോചിച്ചപ്പോൾ അവളുടെ കണ്ണ് കലങ്ങി.

“ന്റെ കുട്ടി കരയ്യാ..?”

അയാൾ നെഞ്ചിൽ നിന്നും അവളെ അടർത്തി മാറ്റി.. അവളുടെ കലങ്ങിയ കണ്ണുകളിൽ നോക്കി..

“കുട്ടി വിഷമിക്കണ്ട. കുറ്റബോധം ഉണ്ടാവും ല്ലേ ന്നോട് അവനോടുള്ള ഇഷ്ട്ടം മറച്ചു വെച്ചതിൽ..? സാരല്ല.. അവൻ പറഞ്ഞു ന്നോട് എല്ലാം.. ഞാൻ പൂർണ മാനസോടെയാ ഇത് നടത്തുന്നത്…”

Updated: December 6, 2021 — 11:50 am

83 Comments

  1. Bold naayika❤️❤️❤️

  2. ❤️❤️

  3. Mk

    ഈ ഭാഗം നന്നായിട്ടുണ്ട് ?

    ഒരു ശക്തയായ നായിക കഥാപാത്രം.

    നായകന്റെ എൻട്രി ക്കായി കാത്തിരിക്കുന്നു

    Eagerly waiting for next പാർട്ട്‌

    സ്നേഹത്തോടെ MI ❤️❤❤️

  4. ഇഷ്ടമായി…. ❤
    ശിവാത്മിക.. ശക്തമായ സ്ത്രീ കഥാപാത്രം..
    അപ്പയും വൈഷ്ണവിയും അവിശ്വസിച്ചപ്പോൾ അവൾ അനുഭവിച്ച മാനസികവ്യഥ ഓർക്കാൻ കൂടി വയ്യ…. തുടക്കം വായിച്ചപ്പോൾ ക്ലീഷേ ആകില്ലെന്ന ഒരു വിശ്വാസം ഉണ്ടായിരുന്നു.. അത് കാത്തുസൂക്ഷിച്ചു…
    ശിവയുടെ മുന്നോട്ടുള്ള ജീവിതത്തെ കുറിച്ച് അറിയാനുള്ള ആകാംഷയോടെ…
    ആശംസകൾ…❤?

    1. Ambooo???
      കിടിലൻ starting.

  5. തുടരും.

    ഈ ഒറ്റ വാക്ക് കണ്ടപ്പോ തന്നെ വല്ലാത്ത സന്തോഷം?❤️

  6. Orupaad kaalathin shesham veendum mk yude new story kaaranam patti

  7. വീണ്ടും കാത്തിരിപ്പ് നിയോഗം കഴിഞ്ഞ് തുടങ്ങുന്നു പ്രണയ കഥയുടെ രാജകുമാരൻ mk

  8. തുടരുക ❤❤❤❤

  9. നല്ലൊരു തുടക്കം തുടരുക
    ❤?

  10. Nice very gud. Nextas soon as possiblke

  11. All the very best!!!

    Thanks.

  12. °~?അശ്വിൻ?~°

    Mk…❤️

  13. The king back to his own way ❤️

  14. പുതിയ കഥ ❤❤❤???????

  15. രുദ്രരാവണൻ (???)

    Mk style ❤❤❤
    തിരിച്ചുവന്നിരിക്കുന്നു

  16. അഗ്നിദേവ്

    FB യിൽ വായിച്ചു ഈ പാർട്ട്. ഇനി ഞാൻ കമ്പ്ലീറ്റ് ആയിട്ട് വായിച്ചൊള്ളം ഇല്ലക്കിൽ എനിക്ക് കഥ ആസ്വദിക്കാൻ പറ്റില.?????

    1. Please parayu mk yude Id name yentha

  17. ❤️❤️❤️

  18. Mk full reposting ആണെന്ന് പറഞ്ഞ ആ ചങ്ങായി എവിടെ പോയി?

    1. Mk കഥകൾ ഇഷ്ടപ്പെടുന്ന ആളാണ്.. vaayicha കഥ വീണ്ടും കണ്ടപ്പോൾ frustrated ആയതാണ് ??

  19. ദാസൻ മാഷ്

    ??

    Strong female charachter……

  20. ആദിദേവ്

    ഹായ് ഹായ്??

  21. മണ്ടൻ Deep Fake യൂസ് ചെയ്തിരുന്നേൽ ആരും അറിയില്ലായിരുന്നു, അതുപോലെ കറക്റ്റ് റ്റാറ്റൂ ഉള്ള ഒരുത്തിയുടെ ബോഡി തന്നെ യൂസ് ചെയ്തു, അതും നേവൽ പിയേഴ്‌സ്ഡ് ചെയ്‌തവളുടെ, ഇവൻ വെറും മൊണ്ണ അല്ല, നല്ല അസ്സൽ മൊണ്ണ ആണ്‌.. ???

    കിടുക്കി എംകെ, അങ്ങനെ ഒരുപാട് കാത്തിരുന്ന ശേഷം എംകെ ലവ് സ്റ്റോറീസ് ആയിട്ട് അവതരിച്ചിരിക്കുന്നു, ഹെപ്പി, ഞാൻ കൃതാർത്ഥനായി.. ?❤️

    ഒരുപാട് സ്നേഹത്തോടെ, യുവർ ബിഗ്ഗെസ്റ്റ് ഫാൻ,
    രാഹുൽ

    1. ആ ഇനി അതൊക്കെ ellavarkum പറഞ്ഞു കൊടുക്ക്… ആ കൊച്ചു രക്ഷപ്പെട്ടത് ഭാഗ്യം… അല്ലെങ്കിൽ കഥ maarippoyene ??

      1. ഗാങ്സ്റ്റർ സുരുളി

        ❣️❣️❣️❣️

      2. അതാണ്..?

Comments are closed.