ശിവാത്മിക [മാലാഖയുടെ കാമുകൻ] 2634

ഉച്ച കഴിഞ്ഞ നേരം ചുവന്ന പട്ട്‌ ചുറ്റി വിവാഹ വേഷത്തിൽ സുന്ദരിയായ ഒരു പെണ്ണ് കരഞ്ഞുകൊണ്ട് വഴിയിൽ കൂടെ നടന്നു പോകുന്നത് ആളുകൾ നോക്കി നിന്നു..

ചിലർ എന്തുപറ്റി എന്ന് അവളോട് ചോദിച്ചു എങ്കിലും അവൾ ഒന്നും കേട്ടില്ല..

മനസ് മരിച്ചിരുന്നു..

ഗൗരി അവളോട് കാണിച്ച ചതിയിൽ അല്ല. അക്കയെ ഇഷ്ടമല്ല എന്ന് പറഞ്ഞ വൈഷ്ണവിയുടെ വാക്കുകളും തന്നെ അവിശ്വസിച്ച അപ്പയും ആണ് അവളെ വേദനിപ്പിച്ചത്..

നടന്നുപോയ അവൾ റെയിൽവേ ട്രക്കിൽ എത്തി..

അതിലൂടെ നടന്നു അവൾ എറണാകുളം റെയിൽവേ സ്റ്റേഷനിൽ ആണ് എത്തിയത്..

അവിടെ ഒരു ട്രെയിൻ കിടക്കുന്നുണ്ടായിരുന്നു.. അവൾ അതിലെ ജനറൽ കമ്പാർട്മെന്റിൽ കയറി ഒരു കോണിൽ ഉള്ള സീറ്റിൽ ഇരുന്നു. ടിക്കറ്റ് എടുക്കുന്ന കാര്യമൊന്നും അവൾ ഓർത്തില്ല.. അവളുടെ കയ്യിൽ അതിനുള്ള പണവും ഇല്ലായിരുന്നു.. അവൾ അവിടെ ചാരി ഇരുന്നു..

അല്പം കഴിഞ്ഞപ്പോൾ വണ്ടി മെല്ലെ നീങ്ങി.. അവൾ അങ്ങനെ ഇരുന്നു അനങ്ങാതെ..

അവളുടെ മുൻപിൽ പല ആളുകളും മാറി മാറി ഇരുന്നു പോയി.
വിവാഹ വേഷത്തിൽ ഒരു പെണ്ണ് ശിലപോലെ ഇരിക്കുന്ന കാഴ്ച ചിലർ കണ്ടെങ്കിലും ചോദിച്ചില്ല.. ആരോ എന്തോ ചോദിച്ചത് അവൾ കേട്ടതും ഇല്ല.. കണ്ണുനീർ വറ്റിയിരുന്നു..

അവൾ ചാരി ഇരുന്നു. ഒരു ആഴ്ചയോളം ബാക്കി നിന്ന ഉറക്കം വിശപ്പിനേയും ദാഹത്തിനെയും അതിജീവിച്ചു..

വണ്ടി നീങ്ങിക്കൊണ്ടേ ഇരുന്നു. ജനറൽ കമ്പാർട്മെന്റ് ആയതുകൊണ്ട് ടിടിആർ വന്നതോ ടിക്കറ്റ് ചോദിച്ചതോ ഇല്ല..

വണ്ടി കേരള ബോർഡർ കഴിഞ്ഞു വീണ്ടും നീങ്ങി.. സന്ധ്യ മയങ്ങിയിട്ടും അവൾ എഴുന്നേറ്റില്ല..

ബോഗിയിൽ ആൾ ഒഴിഞ്ഞു തുടങ്ങി..

ഇടക്ക് എപ്പോഴോ കയറിവന്ന ആറു കണ്ണുകൾ അവളെ നോട്ടം ഇട്ടപ്പോഴും അവൾ അതൊന്നും അറിയാതെ ഗാഢമായ മയക്കത്തിൽ ആയിരുന്നു..

തുടരും.

Updated: December 6, 2021 — 11:50 am

83 Comments

  1. ഇന്നാണ് ഈ കഥ വായിച്ചു തുടങ്ങുന്നത്. ശരിക്കും നന്നായിട്ടുണ്ട്. നിങ്ങളുടെ മറ്റു കഥകള് വച്ചു നോക്കുമ്പോൾ ഇതല്പ്പം വെറൈറ്റിയായിട്ടുണ്ട്.

    “മോളെ.. പകരം എന്റെ മകൻ ഉണ്ട്.. ഇത് മുടക്കേണ്ട. നമുക്ക് നടത്താം..”

    എന്റെ കാൽക്കുലേഷൻ ശരിയാണെങ്കിൽ ഈ ഡയലോഗ് പറഞ്ഞ ആന്റി ഒന്നുങ്കിൽ ഈ സൈറ്റിലെ സ്ഥിരം വായനക്കാരിയായിരിക്കാം ?. അല്ലെങ്കിൽ നിങ്ങള് തന്നെ സ്വയം ഒരു സെൽഫ് ട്രോൾ ഇട്ടതാവാം. എന്തായാലും ആ ഭാഗം വായിച്ചപ്പോൾ ചിരി വന്നു.

    ഇനി ബാക്കി വായിച്ചിട്ടു അഭിപ്രായം പറയാം

  2. thudakkam kollaam enik istamullathum ithupole starting ulla story um aanu bro.bro yude puthiya long stories onnum varunnillallo enn vichaarichu irikkumborza ee story kaanunne. enthaayaalum nalla starting ?

  3. നീലകുറുക്കൻ

    ആ ചങ്കൂറ്റം എനിക്കിഷ്ടായി.. ??

    അവൾക്ക് അന്തം വിട്ട് നിൽക്കുന്നതിന് പകരം കാര്യങ്ങൾ തുറന്നടിച്ചുടെ എന്നു കരുതി ഇരിക്കുകയായിരുന്നു.. തെറ്റു ചെയ്യാതെ പിന്നെ ആരെ ഭയക്കണം~?? ഞാൻ കരുതി കൊണ്ടോയി ശോകമാക്കാൻ പോവാണെന്ന്.. അവസാനം അങ്ങനെ വന്നപ്പോൾ പൊളിച്ചു..

    വെറുതെ പേടിച്ചു ട്രാപ്പിൽ പോയി തല വെച്ചു കൊടുക്കുന്നവർക്ക് നല്ലൊരു പാഠമാണ് ഇത്. ??

  4. Fbyil kandirinnu

  5. Ꭰօղą ?MK??L?ver

    Appo puthiyoradhyam thundangi alle….un style innum unne vittu pokale….

    Twist enthayalum undakumallo kathirikkunnu

  6. Thudakkam athigambheeram❤️❤️❤️ningal allengilum poliyalla????next part pettannu aayikotte ???❤️??❤️

  7. വിനോദ് കുമാർ ജി ❤

  8. കിടു

  9. ഇവിടെ രണ്ടുപാർട്ടും ഒന്നിച്ചിട്ടല്ലേ കാമുകാ, മനോഹരം അതിമനോഹരം

  10. Super,,, very Excited ?? eni nayakante varavann

  11. ഗംഭീര തുടക്കം

    നായികയെ പെരുതിഷ്ടയി ?

  12. ബി എം ലവർ

    നായകന്റെ എൻട്രിക്കായി കാത്തിരിക്കുന്നു…?

    നല്ല ഒരു അത്യുഗ്രൻ എൻട്രി തന്നെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു….⚡?

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  13. നായകന്റെ വരവിന്അ സമയമായിന്നുതോന്നുന്നു…അടുത്ത പാർട്ട്‌ പെട്ടന്ന് പോന്നോട്ടെ…??????

Comments are closed.