ശിവാത്മിക [മാലാഖയുടെ കാമുകൻ] 2634

“വൈഷ്ണു..? സത്യം പറ.. അന്ന് അവർ ആലോചനയും ആയി വന്നപ്പോൾ നീയിവിടെ ഉണ്ടായിരുന്നു.. അന്ന് എന്താണ് നടന്നത്..? നീ എന്തിനാ ഇങ്ങനെ ഒഴിഞ്ഞു നടന്നിരുന്നത്..?”

അവളുടെ പെട്ടെന്നുള്ള ചോദ്യം കേട്ട് വൈഷ്ണവി കണ്ണ് മിഴിച്ചു അവളെ നോക്കി..

“എന്താ ഇപ്പൊ ഇങ്ങനെ തോന്നാൻ?”

“പറയടീ…”

ശിവ അവളെ പിടിച്ചു കുലുക്കി.. ശിവയുടെ മുഖം കണ്ടപ്പോൾ വൈഷ്ണവി അവളെ പകച്ചു നോക്കി.

“അക്കാ.. അക്കാ എന്താ ഈ പറയുന്നത്? നിങ്ങൾ ഇഷ്ടത്തിൽ അല്ലെ..? അന്ന് നിങ്ങൾ ഇഷ്ടത്തിൽ ആണെന്ന് പറഞ്ഞപ്പോൾ അപ്പ അവരോടു ദേഷ്യപ്പെട്ടു.. എന്റെ കുട്ടിക്ക് അങ്ങനെയൊരു ഇഷ്ടമില്ല എന്ന് പറഞ്ഞു അപ്പ…
എന്നാൽ അയാൾ അപ്പയെ ഒരു വീഡിയോ കാണിച്ചു…”

അവൾ പറഞ്ഞപ്പോൾ ശിവ അവളെ പകച്ചു നോക്കി..

“എന്ത് വീഡിയോ..?”

“അക്കാ പ്ലീസ്.. ഞാൻ പോട്ടെ…”

വൈഷ്‌ണവി അവിടെ നിന്നും പോകാൻ നോക്കി. ശിവ അവളുടെ കൈ പിടിച്ചു വച്ചു..

“സത്യം പറയാതെ നീ പോവില്ല വൈഷ്‌ണു…”

ശിവ അവളെ ബലമായി പിടിച്ചു വച്ചു.

“അയാളുടെ ഒപ്പം പോയി കിടക്കുമ്പോൾ ആലോചിക്കണമായിരുന്നു അക്കാ.. അക്ക ആലോചിച്ചിട്ടുണ്ടോ ഞങ്ങളെപ്പറ്റി..? അമ്മയില്ലാത്ത വളർന്ന പിള്ളേർ ആയിട്ടും അപ്പ എന്തേലും കുറവ് വരുത്തിയോ..? എന്നിട്ടും അതുപോലെ ഒരാളുടെ കൂടെ ഏതോ ഹോട്ടലിൽ…”

പറഞ്ഞു തീർന്നില്ല ശിവയുടെ കൈ അവളുടെ മുഖത്ത് ശക്തമായി പതിച്ചു..

“എന്താടീ നീ പറഞ്ഞത്….????”

അവൾ അലറി.. ചേച്ചിയുടെ ആ ഭാവം കണ്ടപ്പോൾ വൈഷ്‌ണു വിറച്ചുപോയി…

“അക്കാ… ഞാൻ….”

പ്രാന്ത് പിടിച്ചതുപോലെ ശിവ അവളുടെ കഴുത്തിൽ കൈ മുറുക്കി..

Updated: December 6, 2021 — 11:50 am

83 Comments

  1. ഇന്നാണ് ഈ കഥ വായിച്ചു തുടങ്ങുന്നത്. ശരിക്കും നന്നായിട്ടുണ്ട്. നിങ്ങളുടെ മറ്റു കഥകള് വച്ചു നോക്കുമ്പോൾ ഇതല്പ്പം വെറൈറ്റിയായിട്ടുണ്ട്.

    “മോളെ.. പകരം എന്റെ മകൻ ഉണ്ട്.. ഇത് മുടക്കേണ്ട. നമുക്ക് നടത്താം..”

    എന്റെ കാൽക്കുലേഷൻ ശരിയാണെങ്കിൽ ഈ ഡയലോഗ് പറഞ്ഞ ആന്റി ഒന്നുങ്കിൽ ഈ സൈറ്റിലെ സ്ഥിരം വായനക്കാരിയായിരിക്കാം ?. അല്ലെങ്കിൽ നിങ്ങള് തന്നെ സ്വയം ഒരു സെൽഫ് ട്രോൾ ഇട്ടതാവാം. എന്തായാലും ആ ഭാഗം വായിച്ചപ്പോൾ ചിരി വന്നു.

    ഇനി ബാക്കി വായിച്ചിട്ടു അഭിപ്രായം പറയാം

  2. thudakkam kollaam enik istamullathum ithupole starting ulla story um aanu bro.bro yude puthiya long stories onnum varunnillallo enn vichaarichu irikkumborza ee story kaanunne. enthaayaalum nalla starting ?

  3. നീലകുറുക്കൻ

    ആ ചങ്കൂറ്റം എനിക്കിഷ്ടായി.. ??

    അവൾക്ക് അന്തം വിട്ട് നിൽക്കുന്നതിന് പകരം കാര്യങ്ങൾ തുറന്നടിച്ചുടെ എന്നു കരുതി ഇരിക്കുകയായിരുന്നു.. തെറ്റു ചെയ്യാതെ പിന്നെ ആരെ ഭയക്കണം~?? ഞാൻ കരുതി കൊണ്ടോയി ശോകമാക്കാൻ പോവാണെന്ന്.. അവസാനം അങ്ങനെ വന്നപ്പോൾ പൊളിച്ചു..

    വെറുതെ പേടിച്ചു ട്രാപ്പിൽ പോയി തല വെച്ചു കൊടുക്കുന്നവർക്ക് നല്ലൊരു പാഠമാണ് ഇത്. ??

  4. Fbyil kandirinnu

  5. Ꭰօղą ?MK??L?ver

    Appo puthiyoradhyam thundangi alle….un style innum unne vittu pokale….

    Twist enthayalum undakumallo kathirikkunnu

  6. Thudakkam athigambheeram❤️❤️❤️ningal allengilum poliyalla????next part pettannu aayikotte ???❤️??❤️

  7. വിനോദ് കുമാർ ജി ❤

  8. കിടു

  9. ഇവിടെ രണ്ടുപാർട്ടും ഒന്നിച്ചിട്ടല്ലേ കാമുകാ, മനോഹരം അതിമനോഹരം

  10. Super,,, very Excited ?? eni nayakante varavann

  11. ഗംഭീര തുടക്കം

    നായികയെ പെരുതിഷ്ടയി ?

  12. ബി എം ലവർ

    നായകന്റെ എൻട്രിക്കായി കാത്തിരിക്കുന്നു…?

    നല്ല ഒരു അത്യുഗ്രൻ എൻട്രി തന്നെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു….⚡?

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  13. നായകന്റെ വരവിന്അ സമയമായിന്നുതോന്നുന്നു…അടുത്ത പാർട്ട്‌ പെട്ടന്ന് പോന്നോട്ടെ…??????

Comments are closed.