ശിവാത്മിക [മാലാഖയുടെ കാമുകൻ] 2634

“പറഞ്ഞതല്ലെടീ ഞാൻ.., ഇനി നീ ഗൗരിയെ അറിയും…”

ഒരു ചിരിയോടെ ഗൗരി ശങ്കർ അവളുടെ ചെവിയിൽ മെല്ലെ പറഞ്ഞപ്പോൾ അവൾ നിറഞ്ഞ കണ്ണുകളോടെ അവനെ നോക്കി. അവൾക്ക് എന്ത് പറയണം എന്ന് പോലും അറിയാത്ത ഒരു അവസ്ഥയിൽ ആയിരുന്നു..

എല്ലാവരും ചതിച്ചു.. ഇത്ര വിശ്വാസം ഇല്ലെങ്കിൽ അതും ചതി അല്ലെ?

ഒന്നറിയാം.. ഇപ്പോൾ ഈ താലി കഴുത്തിൽ വീണാൽ ജീവിതം അവിടെ അവസാനിക്കും എന്ന് അവൾ ചിന്തിച്ചു..

അവിടെ നിന്നും എങ്ങനെ രക്ഷപെടും എന്നറിയാതെ അവൾ ഇരുന്നു ഉരുകി.. ഗൗരി ശങ്കർ താലി എടുത്ത് ചിരിയോടെ അവളുടെ കഴുത്തിന് നേരെ നീട്ടി..

ശിവക്ക് എല്ലാം അവസാനിച്ചു എന്ന് തോന്നിയ നിമിഷം.. അവൾ കണ്ണുകൾ ഇറുക്കി അടച്ചു. പ്രതികരിക്കാൻ അവൾക്ക് ധൈര്യം കിട്ടിയില്ല.

“ഗൗരി ഒരു നിമിഷം.. ഡോക്യുമെന്റ് കിട്ടിയിട്ടില്ല…”

ഗൗരിശങ്കറിന്റെ അപ്പ അവന്റെ ചെവിയിൽ മെല്ലെ പറയുന്നത് കേട്ടു.

അത് കേട്ടപ്പോൾ പെട്ടെന്ന് അടച്ച കണ്ണുകൾ തുറന്ന് ശിവ നോക്കി..

“ആദ്യം ഇതൊന്നു കഴിയട്ടെ അപ്പാ.. അതിന് ശേഷം എല്ലാം നമ്മുടെ അല്ലെ…രസം കളയല്ലേ അപ്പാ..”

അവൻ ചിരിയോടെ തിരിച്ചു മറുപടി പറഞ്ഞ ശേഷം താലി വീണ്ടും നീട്ടി.. എവിടെ നിന്നോ കിട്ടിയ ഒരു ധൈര്യത്തിൽ ശിവ കൈ നീട്ടി അത് തടഞ്ഞു.

“എന്ത് ഡോക്യുമെന്റ്…??”

അവളുടെ ശബ്ദം അല്പം ഉച്ചത്തിൽ ആയിരുന്നു. പെട്ടെന്ന് ഗൗരി ഒന്ന് പതറി. അതിന് ശേഷം ചിരിച്ചുകൊണ്ട് താലി വീണ്ടും നീട്ടി..

ശിവ ആ താലി കയറി പിടിച്ചു.. ആളുകൾ പകച്ചു നോക്കി.

“ശിവ..? എന്താ ഇത്?”

അവന്റെ കണ്ണിൽ പരിഭ്രമം ആയിരുന്നു.. ആളുകൾ എന്തൊക്കെയോ പറഞ്ഞു അവളെ നോക്കി. മേളം നിന്നു.

Updated: December 6, 2021 — 11:50 am

83 Comments

  1. ഇന്നാണ് ഈ കഥ വായിച്ചു തുടങ്ങുന്നത്. ശരിക്കും നന്നായിട്ടുണ്ട്. നിങ്ങളുടെ മറ്റു കഥകള് വച്ചു നോക്കുമ്പോൾ ഇതല്പ്പം വെറൈറ്റിയായിട്ടുണ്ട്.

    “മോളെ.. പകരം എന്റെ മകൻ ഉണ്ട്.. ഇത് മുടക്കേണ്ട. നമുക്ക് നടത്താം..”

    എന്റെ കാൽക്കുലേഷൻ ശരിയാണെങ്കിൽ ഈ ഡയലോഗ് പറഞ്ഞ ആന്റി ഒന്നുങ്കിൽ ഈ സൈറ്റിലെ സ്ഥിരം വായനക്കാരിയായിരിക്കാം ?. അല്ലെങ്കിൽ നിങ്ങള് തന്നെ സ്വയം ഒരു സെൽഫ് ട്രോൾ ഇട്ടതാവാം. എന്തായാലും ആ ഭാഗം വായിച്ചപ്പോൾ ചിരി വന്നു.

    ഇനി ബാക്കി വായിച്ചിട്ടു അഭിപ്രായം പറയാം

  2. thudakkam kollaam enik istamullathum ithupole starting ulla story um aanu bro.bro yude puthiya long stories onnum varunnillallo enn vichaarichu irikkumborza ee story kaanunne. enthaayaalum nalla starting ?

  3. നീലകുറുക്കൻ

    ആ ചങ്കൂറ്റം എനിക്കിഷ്ടായി.. ??

    അവൾക്ക് അന്തം വിട്ട് നിൽക്കുന്നതിന് പകരം കാര്യങ്ങൾ തുറന്നടിച്ചുടെ എന്നു കരുതി ഇരിക്കുകയായിരുന്നു.. തെറ്റു ചെയ്യാതെ പിന്നെ ആരെ ഭയക്കണം~?? ഞാൻ കരുതി കൊണ്ടോയി ശോകമാക്കാൻ പോവാണെന്ന്.. അവസാനം അങ്ങനെ വന്നപ്പോൾ പൊളിച്ചു..

    വെറുതെ പേടിച്ചു ട്രാപ്പിൽ പോയി തല വെച്ചു കൊടുക്കുന്നവർക്ക് നല്ലൊരു പാഠമാണ് ഇത്. ??

  4. Fbyil kandirinnu

  5. Ꭰօղą ?MK??L?ver

    Appo puthiyoradhyam thundangi alle….un style innum unne vittu pokale….

    Twist enthayalum undakumallo kathirikkunnu

  6. Thudakkam athigambheeram❤️❤️❤️ningal allengilum poliyalla????next part pettannu aayikotte ???❤️??❤️

  7. വിനോദ് കുമാർ ജി ❤

  8. കിടു

  9. ഇവിടെ രണ്ടുപാർട്ടും ഒന്നിച്ചിട്ടല്ലേ കാമുകാ, മനോഹരം അതിമനോഹരം

  10. Super,,, very Excited ?? eni nayakante varavann

  11. ഗംഭീര തുടക്കം

    നായികയെ പെരുതിഷ്ടയി ?

  12. ബി എം ലവർ

    നായകന്റെ എൻട്രിക്കായി കാത്തിരിക്കുന്നു…?

    നല്ല ഒരു അത്യുഗ്രൻ എൻട്രി തന്നെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു….⚡?

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  13. നായകന്റെ വരവിന്അ സമയമായിന്നുതോന്നുന്നു…അടുത്ത പാർട്ട്‌ പെട്ടന്ന് പോന്നോട്ടെ…??????

Comments are closed.