ശിവാത്മിക [മാലാഖയുടെ കാമുകൻ] 2636

“പറ എന്ത് ഡോക്യുമെന്റ്…?”

അവളുടെ ഒച്ച വീണ്ടും പൊങ്ങി.. മാത്രമല്ല അവൾ അവിടെ നിന്നും എഴുന്നേറ്റ് നിന്നു..
എല്ലാവരും അവളെ നോക്കി.. പെണ്ണുങ്ങൾ അമ്പരന്നു എന്നാലും അവളെ കൈപിടിച്ച് അവിടെ ഇരുത്താൻ നോക്കി.. അവൾ ദേഷ്യത്തോടെ ആ കൈ തട്ടി എറിഞ്ഞു..

“ശിവ മുഹൂർത്തം തെറ്റും.. ഇവിടെ ഇരിക്ക്. നമുക്ക് ഇത് കഴിഞ്ഞു സംസാരിക്കാം…”

ഗൗരി അവളോട് പറഞ്ഞപ്പോൾ അവൾ ചിരിച്ചു.. അവൾക്ക് വല്ലാത്തൊരു ധൈര്യം വന്നിരുന്നു.. തെറ്റ് ചെയ്യാത്തവർ എന്തിന് ഭയക്കണം?

“പറ എന്ത് ഡോക്യുമെന്റ് ആണ് എന്റെ അപ്പയുടെ അടുത്ത് നിന്നും വേണ്ടത്..? ഓ മറന്നു.. അപ്പയുടെ കമ്പനിയും വീടും എഴുതി തരുന്ന ഡോക്യുമെന്റ് അല്ലെ..? എന്നെ കെട്ടുന്നതിന്റെ വില..?”

അവൾ ഉച്ചത്തിൽ ചോദിച്ചപ്പോൾ ഗൗരിക്ക് അടി കിട്ടിയത് പോലെ ആയി.. എല്ലാവരും അവനെയും അവന്റെ അപ്പയെയും തുറിച്ചു നോക്കി.. അവർ പുറമെ മാന്യന്മാർ ആണ്..

“ശിവ? എന്താ ഇത്..? ഇത് നിന്റെ വിവാഹം ആണ്.. നിനക്കു ഇഷ്ടപെട്ടവൻ അല്ലെ ഗൗരി.. എന്താണിപ്പോൾ ഇങ്ങനെ..?”

അവളുടെ അപ്പ ഓടിവന്നു. വൈഷ്ണവി എന്താ നടക്കുന്നത് എന്നറിയാതെ നിന്നു.

“അപ്പാ..? ഇത്രനാളും എന്നോട് കുറെ കാര്യങ്ങൾ മറച്ചു വെച്ചില്ലേ? ഇനിയെങ്കിലും പറ.. എന്ത് ഡോക്യുമെന്റ് ആണ് ഇവർക്ക് കൊടുക്കേണ്ടത്..?”

അവൾ അപ്പയെ നോക്കി.. അയാൾ ഒന്നും മിണ്ടിയില്ല. വിഷമിച്ചു നിന്നു.

“മോളെ അത് മോൾക്ക് തന്നതാണ്.. വിവാഹത്തിന് എല്ലാ അപ്പന്മാരും മക്കൾക്ക് കൊടുക്കാറില്ലേ? അതുപോലെ ആണ്.. അപ്പയുടെ കമ്പനി ഗൗരിയുടെ പേരിൽ എഴുതിയ ഡോക്യുമെന്റ് ആണ്.. ഇനി മോൾ അവിടെ ഇരിക്ക്.. ചടങ്ങു മുടക്കരുത്..”

ഗൗരിയുടെ അപ്പ വേഗം പറഞ്ഞു.. അയാളും വിയർത്തിരുന്നു..

Updated: December 6, 2021 — 11:50 am

83 Comments

  1. ഇന്നാണ് ഈ കഥ വായിച്ചു തുടങ്ങുന്നത്. ശരിക്കും നന്നായിട്ടുണ്ട്. നിങ്ങളുടെ മറ്റു കഥകള് വച്ചു നോക്കുമ്പോൾ ഇതല്പ്പം വെറൈറ്റിയായിട്ടുണ്ട്.

    “മോളെ.. പകരം എന്റെ മകൻ ഉണ്ട്.. ഇത് മുടക്കേണ്ട. നമുക്ക് നടത്താം..”

    എന്റെ കാൽക്കുലേഷൻ ശരിയാണെങ്കിൽ ഈ ഡയലോഗ് പറഞ്ഞ ആന്റി ഒന്നുങ്കിൽ ഈ സൈറ്റിലെ സ്ഥിരം വായനക്കാരിയായിരിക്കാം ?. അല്ലെങ്കിൽ നിങ്ങള് തന്നെ സ്വയം ഒരു സെൽഫ് ട്രോൾ ഇട്ടതാവാം. എന്തായാലും ആ ഭാഗം വായിച്ചപ്പോൾ ചിരി വന്നു.

    ഇനി ബാക്കി വായിച്ചിട്ടു അഭിപ്രായം പറയാം

  2. thudakkam kollaam enik istamullathum ithupole starting ulla story um aanu bro.bro yude puthiya long stories onnum varunnillallo enn vichaarichu irikkumborza ee story kaanunne. enthaayaalum nalla starting ?

  3. നീലകുറുക്കൻ

    ആ ചങ്കൂറ്റം എനിക്കിഷ്ടായി.. ??

    അവൾക്ക് അന്തം വിട്ട് നിൽക്കുന്നതിന് പകരം കാര്യങ്ങൾ തുറന്നടിച്ചുടെ എന്നു കരുതി ഇരിക്കുകയായിരുന്നു.. തെറ്റു ചെയ്യാതെ പിന്നെ ആരെ ഭയക്കണം~?? ഞാൻ കരുതി കൊണ്ടോയി ശോകമാക്കാൻ പോവാണെന്ന്.. അവസാനം അങ്ങനെ വന്നപ്പോൾ പൊളിച്ചു..

    വെറുതെ പേടിച്ചു ട്രാപ്പിൽ പോയി തല വെച്ചു കൊടുക്കുന്നവർക്ക് നല്ലൊരു പാഠമാണ് ഇത്. ??

  4. Fbyil kandirinnu

  5. Ꭰօղą ?MK??L?ver

    Appo puthiyoradhyam thundangi alle….un style innum unne vittu pokale….

    Twist enthayalum undakumallo kathirikkunnu

  6. Thudakkam athigambheeram❤️❤️❤️ningal allengilum poliyalla????next part pettannu aayikotte ???❤️??❤️

  7. വിനോദ് കുമാർ ജി ❤

  8. കിടു

  9. ഇവിടെ രണ്ടുപാർട്ടും ഒന്നിച്ചിട്ടല്ലേ കാമുകാ, മനോഹരം അതിമനോഹരം

  10. Super,,, very Excited ?? eni nayakante varavann

  11. ഗംഭീര തുടക്കം

    നായികയെ പെരുതിഷ്ടയി ?

  12. ബി എം ലവർ

    നായകന്റെ എൻട്രിക്കായി കാത്തിരിക്കുന്നു…?

    നല്ല ഒരു അത്യുഗ്രൻ എൻട്രി തന്നെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു….⚡?

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  13. നായകന്റെ വരവിന്അ സമയമായിന്നുതോന്നുന്നു…അടുത്ത പാർട്ട്‌ പെട്ടന്ന് പോന്നോട്ടെ…??????

Comments are closed.